Advertisment

ഇരുചക്ര വാഹനങ്ങളിലും എയർബാഗ്; പദ്ധതിയ്‌ക്ക് രൂപം നൽകി ഓട്ടോലിവും പിയാജിയോ ഗ്രൂപ്പും

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ഇരുചക്രവാഹനങ്ങളിലെ സുരക്ഷ വർദ്ധിപ്പിക്കാനൊരുങ്ങി പ്രമുഖ കമ്പനികളായ ഓട്ടോലിവും പിയാജിയോ ഗ്രൂപ്പും. ഇതിന്റെ ഭാഗമായി ഇരുചക്രവാഹനങ്ങളിൽ എയർബാഗ് സംവിധാനം സജ്ജീകരിക്കാനുള്ള പദ്ധതിയുടെ അന്തിമഘട്ട പരീക്ഷണത്തിലാണ് കമ്പനികൾ. ഇരുവരും സംയുക്തമായി ചേർന്നാണ് ഇരുചക്രവാഹനങ്ങളിൽ എയർബാഗുകൾ ഘടിപ്പിക്കാനുള്ള പദ്ധതിയ്‌ക്ക് രൂപം നൽകുന്നത്. ഇതിനു മുന്നോടിയായി ഇരു കമ്പനികളും കരാറിൽ ഒപ്പിട്ടിരുന്നു.

വാഹനത്തിന്റെ മുൻവശത്തുള്ള ഫ്രെയിമിലായിരിക്കും എയർബാഗ് ഘടിപ്പിക്കുക. വാഹനം അപകടത്തിൽപ്പെട്ടാൽ നൂറിലൊരു സെക്കന്റ് വേഗത്തിൽ എയർബാഗ് പ്രവർത്തിക്കും. ആദ്യഘട്ടത്തിൽ പിയാജിയോയുടെ വെസ്പ, എപ്രിലിയ എന്നീ വാഹനങ്ങളുടെ വിവിധ മോഡലുകളിലായിരിക്കും എയർബാഗുകൾ ഘടിപ്പിക്കുക.

ഇരുചക്ര വാഹനങ്ങൾക്കു വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്ത എയർബാഗുകളുടെ പരീക്ഷണം ഓട്ടോലിവ് കഴിഞ്ഞ ദിവസം വിജയകരമായി നടത്തിയിരുന്നു. ക്രാഷ് ടെസ്റ്റ് അടക്കമുള്ള പരീക്ഷണങ്ങൾ പുതിയ എയർബാഗിൽ വിജയകരമായി നടത്തിയെന്നും ഇവ വാഹനങ്ങളിൽ ഘടിപ്പിക്കാൻ പൂർണമായും തയ്യാറാണെന്നും ഓട്ടോലിവ് സിഇഒ മിക്കേർ ബ്രാറ്റ് പറഞ്ഞു.

വാഹന സുരക്ഷ ഉപകരണങ്ങളുടെ നിർമ്മാണത്തിൽ ലോകത്തിലെ ഏറ്റവും വലിയ കമ്പനികളിൽ ഒന്നാണ് ഓട്ടോലിവ്. വെസ്പ, എപ്രിലിയ എന്നീ സ്‌കൂട്ടറുകളുടെ നിർമ്മാതാക്കളാണ് പിയാജിയോ ഗ്രൂപ്പ്.

 

auto
Advertisment