Advertisment

മൈലേജിൽ മിടുമിടുക്കൻ; സുരക്ഷയിലും കേമൻ; പുത്തൻ സെലേറിയോ അവതരിപ്പിച്ച് മാരുതി സുസുക്കി

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

മുംബൈ: വാഹന പ്രേമികളുടെ ഏറെ നാളത്തെ കാത്തിരുപ്പുകൾക്ക് വിരാമം കുറിച്ചുകൊണ്ട് ജനപ്രിയ മോഡലായ സെലേറിയോയുടെ പുതിയ പതിപ്പ് രാജ്യത്തെ നിരത്തുകളിൽ എത്തിച്ചിരിക്കുകയാണ് മാരുതി സുസുക്കി. 4.99 ലക്ഷം മുതൽ 6.94 ലക്ഷം വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. സ്പീഡി ബ്ലൂ, ഫയർ റെഡ് എന്നീ രണ്ട് പുതിയ നിറങ്ങളിൽ എത്തുന്ന വാഹനത്തിന് LXi,VXi, ZXi, ZXi+ എന്നീ നാല് വേരിയന്റകളാണുള്ളത്.

ഇന്ധനക്ഷമതയാണ് സെലേറിയോയുടെ പ്രധാന സവിശേഷത. പുതിയ സെലേറിയോയുടെ VXi എ.എം.ടി വേരിയൻറിന് 26.68 കിലോമീറ്റർ ഇന്ധനക്ഷമതയാണുള്ളത്. ZXi, ZXi+ എ.എം.ടി എന്നിവ 26 കിലോമീറ്റർ മൈലേജ് നൽകും. LXi 25. 24 കിലോമീറ്ററും, VXi, ZXi, ZXi+ എംടി എന്നിവ 24.97 കിലോമീറ്ററും ഇന്ധനക്ഷമത നൽകുന്നു.

മാരുതിയുടെ ജനപ്രിയ വാഹനമായ വാഗണറിന്റെ ഹാർട്ട്‌ടെക്റ്റ് പ്ലാറ്റ്‌ഫോമിലാണ് സെലേറിയോ നിർമ്മിച്ചിരിക്കുന്നത്. വാഹനത്തിന്റെ രണ്ടാം തലമുറയാണ് നിർമ്മാതാക്കൾ അവതരിപ്പിച്ചിരിക്കുന്നത്. സെലേറിയോയുടെ ഡിസൈനിലും മാരുതി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുനർരൂപകൽപ്പന ചെയ്ത ഹെഡ് ലാമ്പ് ക്ലസ്റ്ററും, കട്ടിയുള്ള ഹൊറിസോണ്ടൽ ക്രോം ട്രിമ്മോടുകൂടിയ പുതിയ ഗ്രില്ലും വാഹനത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു.

മുൻ മോഡലിൽ നിന്നും ബോണറ്റിൽ ഉൾപ്പെടെ നിരവധി മാറ്റങ്ങൾ പുതു തലമുറ സെലേറിയോയിൽ ദൃശ്യമാണ്. ഇവയ്‌ക്ക് പുറമെ, 15 ഇഞ്ച് വലിപ്പമുള്ള ബ്ലാക്ക് ഫിനിഷിങ്ങ് അലോയി വീലുകൾ, ഇൻഡിക്കേറ്റർ നൽകിയിട്ടുള്ള റിയർവ്യൂ മിറർ, ബ്ലാക്ക് ഫിനിഷിങ്ങ് ബി പില്ലർ എന്നിവയാണ് മറ്റ് സവിശേഷതകൾ.

സുരക്ഷയുടെ കാര്യത്തിലും വാഹനത്തിന്റെ മികവ് കൂട്ടാൻ മാരുതി ശ്രദ്ധിച്ചിട്ടുണ്ട്. ഡ്യുവൽ എയർബാഗ്, ഹിൽ ഹോൾഡ് അസിസ്റ്റ്, എബിഎസ് വിത്ത് ഇബിഡി, ബ്രേക്ക് അസിസ്റ്റ്, സ്പീഡ് അലേർട്ട് സിസ്റ്റം, റിയർ പാർക്കിങ്ങ് സെൻസർ, സ്പീഡ് സെൻസിറ്റീവ് ഡോർ ലോക്ക്, പ്രീ-ടെൻഷൻ ആൻഡ് ഫോഴ്‌സ് ലിമിറ്റർ, ചൈൽഡ് പ്രൂഫ് റിയർ ജോർ ലോക്ക് തുടങ്ങിയ 12ൽ അധികം സേഫ്റ്റി ഫീച്ചറുകളാണ് സെലേറിയോയിൽ നൽകിയിട്ടുള്ളത്.

പുതിയ കെ10സി, മൂന്ന് സിലിണ്ടർ 1.0 ലിറ്റർ പെട്രോൾ ഡ്യുവൽ ജെറ്റ് എഞ്ചിനാണ് സെലേറിയോയുടെ ഹൃദയം. 67 എച്പി പവറും, 89 എൻഎം ടോർക്കും എഞ്ചിന് ഉൽപ്പാദിപ്പിക്കും. ഒന്നാം തലമുറ സെലേറിയോയെക്കാൾ 1 എച്പിയും 1 എൻഎം ടോർക്കും കുറവാണിത്.

auto
Advertisment