പുതിയ എക്‌സ് സി90 മൈൽഡ് പെട്രോൾ ഹൈബ്രിഡ് മോഡൽ അവതരിപ്പിച്ച് വോൾവോ ഇന്ത്യ

author-image
ടെക് ഡസ്ക്
New Update

publive-image

മുൻനിര ലക്ഷ്വറി എസ്‌യുവിയായ പുതിയ വോൾവോ എക്‌സ് സി90 എസ് യുവിയുടെ പെട്രോൾ മൈൽഡ്-ഹൈബ്രിഡ് എഞ്ചിൻ പുറത്തിറക്കി വോൾവോ കാർ ഇന്ത്യ. ഒക്ടോബറിൽ വോൾവോ എസ്90, വോൾവോ എക്‌സ് സി60 എന്നീ വേരിയന്റുകളുടെ പെട്രോൾ മൈൽഡ്-ഹൈബ്രിഡ് എഞ്ചിൻ പുറത്തിറക്കിയിരുന്നു. അതിനു തൊട്ടുപിന്നാലെയുള്ള അവതരണത്തിലൂടെ ഡീസലിൽ നിന്ന് പെട്രോൾ കാറുകളിലേക്കുള്ള മാറ്റം പൂർണ്ണമാകും. കൂടാതെ ഇത് ആഗോളതലത്തിൽ കാർബൺ പ്രസരണം കുറയ്‌ക്കുന്നതിനായുള്ള കമ്പനിയുടെ പ്രതിബദ്ധതയെ ചൂണ്ടിക്കാട്ടുന്നു.

Advertisment

89,90,000 രൂപയാണ് പുതിയ പെട്രോൾ മൈൽഡ്-ഹൈബ്രിഡ് വോൾവോ എക്‌സ് സി90യുടെ എക്‌സ് ഷോറൂം വില. ഏഴ് സീറ്റുകളുമായാണ് വാഹനം എത്തിയിരിക്കുന്നത്. വോൾവോയുടെ അത്യാധുനിക ഫീച്ചറായ അഡ്വാൻസ്ഡ് എയർ ക്ലീനൽ ടെക്‌നോളജിയുമായാണ് എക്‌സ് സി90 എത്തുന്നത്.

വാഹനത്തിന്റെ നൂതന സാങ്കേതിക വിദ്യകൾ ഡ്രൈവർക്ക് കൂടുതൽ വ്യക്തിഗത സൗകര്യവും മൊബിലിറ്റി സംവിധാനവും നൽകുന്നു. റോഡിലുള്ള ശ്രദ്ധ നഷ്ടപ്പെടാതെ തന്നെ ഹെഡ്അപ്പ് ഡിസ്‌പ്ലേയിലൂടെ ഡ്രൈവർക്ക് കാറിന്റെ വേഗത കാണുവാനും, ടേൺബൈടേൺ നാവിഗേഷൻ പിന്തുടരുവാനും, ഫോൺ കോളുകൾക്ക് മറുപടി നൽകുവാനും സാധിക്കുന്നു.

കാർ ഫംങ്ഷനുകൾ, നാവിഗേഷൻ, കണക്ടഡ് സേവനങ്ങൾ, ഇൻകാർ എന്റർടെയ്ൻമെൻറ് ആപ്ലിക്കേഷനുകൾ എന്നിവ സംയോജിപ്പിച്ചുകൊണ്ടുള്ള മികച്ച ടച്ച് സ്‌ക്രീൻ ഇന്റർഫേസാണ് ഈ വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. ബോറോൺ സ്റ്റീലിന്റെ വ്യാപകമായ ഉപയോഗവും, കാറിനുള്ളിലും പുറത്തുമായി ആളുകളെ സംരക്ഷിക്കാൻ രൂപകൽപ്പന ചെയ്തിരിക്കുന്ന നിരവധി സുരക്ഷാ സംവിധാനങ്ങളുമെല്ലാം മറ്റ് വോൾവോ കാറുകളിലെ പോലെ ഈ വാഹനത്തിലും നിലനിർത്തിയിട്ടുണ്ട്.

ക്യാബിനിനുള്ളിൽ പിഎം 2.5 ലെവലുകൾ അളക്കുന്നതിന് സെൻസറുള്ള ഏറ്റവും പുതിയ അഡ്വാൻസ്ഡ് എയർ ക്ലീനർ സാങ്കേതികവിദ്യയാണ് പുതിയ എക്‌സ് സി90 എസ് യുവിയിലുള്ളത്. ഇത് കാറിനുള്ളിലെ വായുവിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുകയും, വായു മലിനീകരണത്തിലൂടെയുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലാതാക്കി കാറിൽ മികച്ച അന്തരീക്ഷം ഉറപ്പാക്കുകയും ചെയ്യുന്നു. ഈ ഘടകങ്ങളെല്ലാം ഡ്രൈവറുടെ ഏകാഗ്രത വർദ്ധിപ്പിക്കാൻ സഹായിക്കുന്ന തരത്തിലുള്ളതാണ്.

മൈൽഡ് ഹൈബ്രിഡുകളിൽ നൽകിയിരിക്കുന്നത് പോലെ പ്രാരംഭകാല ഓഫറായി 75,000 രൂപയും അതിനു ബാധകമായ നികുതിയുമടച്ചാൽ ലഭിക്കുന്ന 3 വർഷത്തെ റെഗുലർ മെയ്ന്റനൻസ്, വെയർ ആൻഡ് ടിയർ കോസ്റ്റ് ഉൾപ്പെടുന്ന വോൾവോ സേവന പാക്കേജും കമ്പനി പ്രദാനം ചെയ്യുന്നു.

auto
Advertisment