25
Tuesday January 2022
Cars

ഊബർ ടാക്സി ഇനി വാട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം; ഈ ആഴ്ച്ച മുതൽ പുതിയ സേവനം ലഭ്യമാകും

ടെക് ഡസ്ക്
Friday, December 3, 2021

അമേരിക്കൻ ഓൺലൈൻ ടാക്സി സേവനമായ ഊബർ കേരളമടക്കം പല ഇന്ത്യൻ സംസ്ഥാനങ്ങളിലും പ്രവൃത്തിക്കുന്നുണ്ട്. പരമ്പരാഗത ടാക്സി സങ്കൽപ്പങ്ങളെ മാറ്റിമറിച്ചാണ് ഊബർ ഇന്ത്യയിലെത്തിയത്. ആപ്പ് ഡൗൺലോഡ് ചെയ്ത് എവിടെ ടാക്സി വരണം എങ്ങോട്ട് പോവണം എന്ന വിവരം നൽകിയാൽ മതി മിനിറ്റുകൾക്കുള്ളിൽ വണ്ടിയെത്തും.

എന്നാൽ ഊബർ ആപ്പ് ഡൗൺലോഡ് ചെയ്യാതെ തന്നെ ഊബർ ടാക്സി ബുക്ക് ചെയ്താൽ കൊള്ളാമെന്നുണ്ടോ? അതിനുള്ള സൗകര്യവും റെഡി. നിങ്ങളുടെ സ്മാർട്ട്ഫോണിൽ വാട്സ്ആപ്പ് ഉണ്ടായിരിക്കണമെന്ന് മാത്രം. ഊബർ വാട്സ്ആപ്പ് ചാറ്റ്‌ബോട്ട് വഴി ഊബർ റൈഡ് ബുക്ക് ചെയ്യാനുള്ള സംവിധാനമാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്.

“ഈ ആഴ്ച മുതൽ, ഔദ്യോഗിക ഊബർ വാട്സ്ആപ്പ് ചാറ്റ്‌ബോട്ട് വഴി ഉപഭോക്താക്കൾക്ക് ഊബർ റൈഡ് ബുക്ക് ചെയ്യാനുള്ള അവസരം നൽകുന്ന ഒരു പുതിയ സേവനം ഞങ്ങൾ അവതരിപ്പിക്കുകയാണ്. റൈഡർമാർ ഇനി ഊബർ ആപ്പ് ഡൗൺലോഡ് ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യേണ്ടതില്ല.

രജിസ്‌ട്രേഷൻ, റൈഡ് ബുക്കിംഗ് തുടങ്ങി യാത്ര ചെയ്തതിന്റെ ബിൽ ലഭിക്കുന്നത് വരെ ഇനി വാട്സ്ആപ്പ് ചാറ്റ് ഇന്റർഫേസിനുള്ളിൽ നിയന്ത്രിക്കാം,” ഊബർ പത്രക്കുറിപ്പിൽ പറഞ്ഞു. ആദ്യം ലക്‌നൗവിലാണ് ഈ സംവിധാനം ഊബർ അവതരിപ്പിക്കുക. പിന്നീട് ന്യൂഡൽഹിയിലെ ഉപയോക്താക്കൾക്കും അടുത്ത വർഷം കേരളമടക്കം ഇന്ത്യയിലുടനീളം ഈ സംവിധാനം അവതരിപ്പിക്കാനുമാണ് ഊബർ പദ്ധതിയിടുന്നത്.

വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് മൂന്ന് ലളിതമായ വഴികളിലൂടെ യൂബർ റൈഡ് ബുക്ക് ചെയ്യാം. ഒന്നുകിൽ യൂബറിന്റെ ബിസിനസ് അക്കൗണ്ട് നമ്പറിലേക്ക് (+91 7292000002) മെസേജ് അയക്കാം. അല്ലെങ്കിൽ QR കോഡ് സ്കാൻ ചെയ്യാം. അതുമല്ലെങ്കിൽ ഊബർ വാട്സ്ആപ്പ് ചാറ്റ് തുറക്കാൻ നേരിട്ട് ഒരു ലിങ്ക് ക്ലിക്ക് ചെയ്യാം. തുടർന്ന് പിക്കപ്പ്, ഡ്രോപ്പ് ലൊക്കേഷനുകൾ നൽകാൻ ഉപഭോകതാക്കളോട് ചാറ്റ്ബോട്ട് ആവശ്യപ്പെടും.

ഉപയോക്താക്കൾക്ക് മുൻകൂറായി വാടക, വാഹനം ഏത്തൻ എടുക്കുന്ന സമയം തുടങ്ങിയ സൂചനകൾ നൽകും. ഊബർ ആപ്പ് വഴി നേരിട്ട് ബുക്ക് ചെയ്യുന്നവർക്ക് ലഭിക്കുന്ന അതേ സുരക്ഷാ ഫീച്ചറുകളും ഇൻഷുറൻസ് പരിരക്ഷകളും വാട്സ്ആപ്പ് വഴി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്കും ലഭിക്കും. ബുക്കിങ് ചെയ്യുമ്പോൾ ഡ്രൈവറുടെ പേരും ഡ്രൈവറുടെ ലൈസൻസ് പ്ലേറ്റും അവരെ അറിയിക്കും. പിക്കപ്പ് പോയിന്റിലേക്കുള്ള വഴിയിൽ ഡ്രൈവറുടെ ലൊക്കേഷൻ ട്രാക്ക് ചെയ്യാനും സാധിക്കും.

More News

ന്യൂജേഴ്സി: കുട്ടികള്‍ ഫോണ്‍ കൂടുതലായി ഉപയോഗിക്കുന്നത് കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരവും ഫോണ്‍ ചീത്തയാകാനുള്ള സാധ്യതയും മാത്രമല്ല അത് വന്‍ സാമ്പത്തിക നഷ്ടവും ഉണ്ടാക്കിവെക്കുമെന്ന് മനസിലായതിന്റെ ഞെട്ടലിലാണ് ന്യൂജേഴ്‌സിയിലെ ഒരു കുടുംബം. ഇവിടെ ഒരു വയസും പത്ത് മാസവും മാത്രം പ്രായമുള്ള കുഞ്ഞ് വീട്ടുകാരറിയാതെ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തത് ഒന്നര ലക്ഷം രൂപയുടെ സാധനങ്ങളാണ്. ന്യൂജേഴ്‌സിയിലെ അയാന്‍ഷ് കുമാര്‍ എന്ന വിരുതനാണ് അമ്മയറിയാതെ അമ്മയുടെ ഫോണെടുത്ത് അതില്‍ വാള്‍മാര്‍ട്ടിന്റെ സൈറ്റെടുത്ത് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തത്. ഒന്നര ലക്ഷം രൂപയുടെ […]

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത് 2,55,874 പുതിയ കൊറോണ വൈറസ് കേസുകൾ .തിങ്കളാഴ്ചത്തെ കേസുകളേക്കാൾ 16.39 ശതമാനം കുറവാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 614 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു, മൊത്തം മരണസംഖ്യ 4,89,848 ആയി. ഇന്ത്യയിലെ സജീവ കേസുകൾ ഇപ്പോൾ മൊത്തം അണുബാധയുടെ 5.62 ശതമാനമാണ്, അതേസമയം ദേശീയ കോവിഡ് -19 വീണ്ടെടുക്കൽ നിരക്ക് 93.15 ശതമാനമായി ഉയർന്നു. ഡൽഹിയിൽ തിങ്കളാഴ്ച 5,760 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. […]

മലമ്പുഴ: നൂറ്റിയമ്പതു വർഷത്തിലധികം പ്രായമുണ്ടായിരുന്ന ആൽ മുത്തശ്ശി ഓർമ്മയായി. ശാസ്താനഗർ സെൻററിലെ ആലിൻ ചുവട് ബസ്റ്റോപ്പിലെ മുത്തശ്ശിയാലിനെയാണ് മുറിച്ചത്. കഴിഞ്ഞ പ്രളയകാലത്ത് ഒരു കൊമ്പൊടിഞ്ഞു വീണപ്പോൾ ഭാഗ്യം കൊണ്ടായിരുന്നു വൻ ദുരന്തം ഒഴിവായതെന്ന് ഓട്ടോസ്റ്റാൻറിലെ ഡ്രൈവർമാർ പറഞ്ഞു. സ്റ്റോപ്പിൽ നിന്നും ആളെ കയറ്റി ബസ്സ് നീങ്ങി സെക്കൻ്റുകൾക്ക് ശേഷം തന്നെ കൊമ്പു് ഒടിഞ്ഞു വീണു. അൽപം മുമ്പായിരുന്നെങ്കിൽ ബസ് കാത്തു നിന്നിരുന്ന യാത്രക്കാരുടെ ദേഹത്തു വീണ് അപകടം സംഭവിക്കുമായിരുന്നു. വൈദ്യുതി കാൽ പൊട്ടിവീഴുകയും ചെയ്തിരുന്നു. വൈദ്യൂതി കട്ടായതിനാൽ […]

ബാബു നഹ്ദിക്ക് ജിദ്ദ കൊട്ടപ്പുറം പ്രവാസി കൂട്ടായ്മ നൽകിയ യാത്രയയപ്പ് ജിദ്ദ: നാല്പത് വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖനായ പി.വി ഹസ്സൻ സിദ്ദീഖ് ബാബു (ബാബു നഹ്ദി) വിന് നാട്ടുകാരുടെ കാട്ടായ്മയായ ജിദ്ദ കൊട്ടപ്പുറം പ്രവാസി കൂട്ടായ്മ (ജെ.കെ.പി.കെ) യാത്രയയപ്പ് നൽകി. നിവലിൽ കൂട്ടായ്മയുടെ മുഖ്യ രക്ഷാധികാരിയാണ്. ശറഫിയ്യിൽ വെച്ച് നടന്ന പരിപാടിയിൽ സെക്രട്ടറി പി.ടി ജംഷി സ്വാഗതം പറഞ്ഞു. യു അബു ഉദ്ഘാടനം ചെയ്തു. എം.കെ വഹാബ് അധ്യക്ഷത […]

മുംബൈ: മുംബൈയിലെ കോവിഡ് രോഗികളില്‍ 89 ശതമാനം പേര്‍ക്കും ഒമിക്രോണെന്ന് സര്‍വേ. ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) 280 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 89 ശതമാനം ഒമിക്രോണും എട്ട് ശതമാനം ഡെല്‍റ്റ ഡെറിവേറ്റീവുകളും മൂന്ന് ശതമാനം ഡെല്‍റ്റ വേരിയന്റുകളും മറ്റ് ഉപവിഭാഗങ്ങളുമാണ്. കഴിഞ്ഞ ദിവസം പരിശോധനകള്‍ക്കായി 373 സാമ്പിളുകളാണ് അയച്ചത്. ഇതില്‍ 280 സാമ്പിളുകളും ബിഎംസി മേഖലയില്‍ നിന്നുള്ളതായിരുന്നെന്ന് മുനിസിപ്പല്‍ പൊതുജനാരോഗ്യ വിഭാഗം അറിയിച്ചു. 280 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 34 ശതമാനം അതായത് 96 രോഗികള്‍ 21 […]

ഡൽഹി: ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യ മുഴുവൻ അടുത്ത 5 ദിവസത്തേക്ക് തണുപ്പ് മാറില്ല.  രാജ്പഥിൽ റിപ്പബ്ലിക് ദിനാഘോഷങ്ങൾ നടക്കുമ്പോൾ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നേരിയ മൂടൽമഞ്ഞും തുടരാം. ജനുവരി 26 ന് ഡൽഹിയിലെ ഏറ്റവും കുറഞ്ഞ താപനില 5-7 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 17 മുതൽ 19 ഡിഗ്രി സെൽഷ്യസും ആയിരിക്കും. നേരിയ മഴയ്ക്കും സാധ്യതയുണ്ട്. ഫെബ്രുവരി 2 വരെ ഡൽഹി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ മഴയ്ക്ക് സാധ്യതയില്ലെന്ന് ഐഎംഡിയിലെ […]

ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച് സുജിത് ലാൽ സംവിധാനം ചെയ്ത ‘രണ്ട് ‘ ഫെബ്രുവരി 4 ന് ആമസോൺ പ്രൈമിലെത്തുന്നു. ബിനുലാൽ ഉണ്ണി രചന നിർവ്വഹിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ചിത്രം, മതത്തിന്റെ പേരിലുള്ള രാഷ്ട്രീയത്തെ കളിയാക്കുന്നതോടൊപ്പം ആശയങ്ങൾക്കും വിശ്വാസങ്ങൾക്കും നേരെയുള്ള കടന്നുകയറ്റവും ആഴത്തിൽ ചർച്ച ചെയ്യുന്നു. വിഷ്ണു ഉണ്ണികൃഷ്ണൻ, അന്ന രേഷ്മ രാജൻ, ടിനിടോം, ഇർഷാദ്, കലാഭവൻ റഹ്മാൻ, സുധി കോപ്പ, ബാലാജിശർമ്മ, ഗോകുലൻ, സുബീഷ്സുധി, രാജേഷ് ശർമ്മ, മുസ്തഫ, വിഷ്ണു ഗോവിന്ദ്, […]

ഡല്‍ഹി: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നുള്ള 10 ഉദ്യോഗസ്ഥര്‍ പുരസ്‌കാരത്തിന് അര്‍ഹരായി ഐജി സി നാഗരാജു, എസ്പി ജയശങ്കര്‍ രമേശ് ചന്ദ്രന്‍, അസി. കമ്മീഷണര്‍ എംകെ ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ മെഡല്‍ നേടിയ കേരളാ ഉദ്യോഗസ്ഥരില്‍ ഉള്‍പ്പെടുന്നു. ഡിവൈഎസ്പിമാരായ മുഹമ്മദ് കബീര്‍ റാവുത്തര്‍, ആര്‍കെ വേണുഗോപാല്‍, ടിപി ശ്യാം സുന്ദര്‍, ബി കൃഷ്ണകുമാര്‍ എന്നിവര്‍ക്കും മെഡല്‍ ലഭിച്ചു. ഇവര്‍ക്കൊപ്പം സിപിഒ ഷീബ കൃഷ്ണന്‍കുട്ടി, എസ്‌ഐമാരായ സാജന്‍ കെ ജോര്‍ജ്, ശശികുമാര്‍ ലക്ഷ്മണന്‍ എന്നിവര്‍ക്കും മെഡല്‍ ലഭിച്ചു.

ഡല്‍ഹി:  ജനുവരി 26 റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. 1950 ജനുവരി 26 ന് ഇന്ത്യൻ ഭരണഘടന നിലവിൽ വന്നു. ഈ ദിവസം മുതൽ രാജ്യത്ത് റിപ്പബ്ലിക് ദിനാഘോഷം ആരംഭിച്ചു. ഇപ്പോൾ ഭരണഘടനയെ കുറിച്ച് ധാരാളം ചർച്ചകൾ നടക്കുന്നുണ്ട്. രാജ്യത്തിന്റെ ലിഖിത ഭരണഘടനയിലും മാറ്റങ്ങൾ പലതവണ കണ്ടിട്ടുണ്ട്. ഭരണപക്ഷവും പ്രതിപക്ഷവും ഈ വാക്ക് കാലത്തും സന്ദർഭത്തിലും അവരുടേതായ അർത്ഥത്തിൽ ഉപയോഗിക്കുന്നു. ഇന്നത്തെ യുവതലമുറയ്ക്ക് പോലും ഭരണഘടനയെ സംബന്ധിച്ച് നിരവധി ചോദ്യങ്ങളുണ്ട്. ഭരണഘടന തയ്യാറാക്കാൻ എത്ര സമയമെടുത്തു? ഭരണഘടനയുടെ രൂപീകരണത്തിൽ […]

error: Content is protected !!