/sathyam/media/post_attachments/JMA3qCSgmyoBdoPJGtMO.webp)
ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് പോയിന്റ് ഗുരുഗ്രാമിൽ നിലവിൽ വന്നു. ഹരിയാനയിലെ പ്രധാന നഗരത്തിലെ ഈ ചാർജിങ് പോയിന്റിൽ, ഒരേസമയം നൂറ് കാറുകൾ വരെ ചാർജ് ചെയ്യാൻ സാധിക്കും. വൈദ്യുത വാഹനങ്ങൾക്ക് ഓരോ ദിവസവും ഉപഭോക്താക്കൾ കൂടി വരുന്ന സാഹചര്യത്തിൽ, ഇത്തരം മേഖലയിലേക്ക് വ്യവസായികൾ കൂടുതൽ ചേക്കേറുന്നതിന്റെ ഉദാഹരണമാണിത്.
നാലുചക്ര വാഹനങ്ങളുടെ രാജ്യത്തെ ഏറ്റവും വലിയ ചാർജിങ് പോയിന്റായാണ് ഇത് കണക്കാക്കപ്പെടുന്നത്. നഗരത്തിൽ നിന്നും മാറി ഡൽഹി-ജയ്പൂർ നാഷണൽ ഹൈവേയിലാണ് ഇത് പണി കഴിപ്പിച്ചിരിക്കുന്നത്. ഇതിനു മുമ്പ് നവി മുംബൈയിലാണ് രാജ്യത്തെ ഏറ്റവും വലിയ ചാർജിങ് സ്റ്റേഷൻ ഉണ്ടായിരുന്നത്. 16 എ.സി, 4 വീതം ഡി.സി ചാർജിങ് പോയിന്റുകളാണ് നവിമുംബൈയിലെ പോർട്ടിലുള്ളത്.
അലെക്ട്രിഫൈ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഈ ചാർജിങ് സ്റ്റേഷൻ വികസിപ്പിച്ചെടുത്തിരിക്കുന്നത്. നിലവിൽ, 96 ചാർജിങ് പോയിന്റുകൾ ഇവിടെ പ്രവർത്തനസജ്ജമാണ്. ഒന്നിലധികം സർട്ടിഫിക്കേഷനുകളുടെ മാനദണ്ഡങ്ങൾ പാലിച്ചാണ് ഇവ നിർമ്മിച്ചിരിക്കുന്നതെന്ന് കമ്പനി അധികൃതർ അറിയിച്ചു.