/sathyam/media/post_attachments/hPhe4tDQJ8mdwvsJFVvV.jpg)
പ്രമുഖ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര (Mahindra) മാർച്ച് മാസത്തില്‍ ഓഫറുകള്‍ പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്. മഹീന്ദ്ര ഥാർ, മഹീന്ദ്ര XUV700 എന്നിവയ്ക്ക് ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല എന്നും നിരയിലെ മറ്റ് എസ്‌യുവികൾ ആകർഷകമായ പ്രതിമാസ കിഴിവുകള്‍ ലഭിക്കുന്നു എന്നും കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. മോഡൽ തിരിച്ചുള്ള ഓഫറുകൾ നോക്കാം.
കമ്പനി ഉടൻ മാറ്റിസ്ഥാപിക്കാൻ പോകുന്ന ജനപ്രിയ മഹീന്ദ്ര സ്‌കോർപിയോ, ഈ മാസം 15,000 രൂപ വരെ എക്‌സ്‌ചേഞ്ച് ആനുകൂല്യത്തിനും 4,000 രൂപ വരെ കോർപ്പറേറ്റ് ആനുകൂല്യത്തിനും മൊത്തം 15,000 രൂപ വരെയുള്ള മറ്റ് കിഴിവുകൾക്കും സ്വന്തമാക്കാം. മുൻനിര മോഡലായ മഹീന്ദ്ര അൾട്ടുറാസ് G4 എസ്‌യുവിക്ക് 50,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും 20,000 രൂപ വരെ കോർപ്പറേറ്റ് റിബേറ്റും 20,000 രൂപ വരെയുള്ള മറ്റ് ആനുകൂല്യങ്ങളും ഉള്ള ഏറ്റവും ഉയർന്ന കിഴിവ് ലഭിക്കുന്നു.
എംപിവി വിഭാഗത്തിലേക്ക് വരുമ്പോൾ, മരാസോയ്ക്ക് 15,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും 5,200 രൂപ വരെ കോർപ്പറേറ്റ് ആനുകൂല്യവും ലഭിക്കും. മഹീന്ദ്ര XUV300 കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളിൽ ഒന്നാണ്. കൂടാതെ 30,003 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും 4,000 രൂപയുടെ കോർപ്പറേറ്റ് ആനുകൂല്യവും 25,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും 5,000 രൂപ വിലമതിക്കുന്ന മറ്റ് കിഴിവുകളും ലഭിക്കുന്നു.
ഈ മാസം, മഹീന്ദ്ര ബൊലേറോയ്ക്ക് ക്യാഷ്, കോർപ്പറേറ്റ്, മറ്റ് കിഴിവുകൾ എന്നിവ ഉൾപ്പെടുന്ന മൊത്തം 24,000 രൂപ വരെ കിഴിവ് ലഭിക്കുന്നു. അതേസമയം, KUV100 NXT- യുടെ ഉയർന്ന ട്രിമ്മുകൾ 38,055 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും 3,000 രൂപ വരെ കോർപ്പറേറ്റ് ആനുകൂല്യവും 20,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും നൽകി സ്വന്തമാക്കാം.
മഹീന്ദ്ര ഥാർ, XUV700 ,ബൊലേറോ നിയോ എന്നിവയിൽ ഓഫറുകള്‍ ഒന്നുമില്ല . മേൽപ്പറഞ്ഞ ഓഫറുകൾ 2022 മാർച്ച് 31 വരെ മാത്രമേ പ്രാബല്യത്തിൽ ഉണ്ടാകുകയുള്ളൂ എന്നും വേരിയന്റ്, ഡീലർഷിപ്പ്, സ്റ്റോക്ക് ലഭ്യത എന്നിവയെ ആശ്രയിച്ച് വ്യത്യാസപ്പെടാം എന്നും കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു.