/sathyam/media/post_attachments/ekH41goL0bA3ljZzuXs2.jpg)
ഈ വർഷാവസാനം നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ലോഞ്ചിന് മുന്നോടിയായി ഹ്യുണ്ടായ് ഫെയ്‌സ്‌ലിഫ്റ്റ് ചെയ്‍ത വെന്യു എന്‍ ലൈന്‍ ഇന്ത്യയിൽ പരീക്ഷിക്കുന്നത് തുടരുകയാണ്. അടുത്തിടെ പുറത്തുവന്ന ചില ചാര ചിത്രങ്ങൾ, വാഹനത്തിന്‍റെ സാധാരണ പതിപ്പും എന്‍ ലൈൻ പതിപ്പും ഉൾപ്പെടെ, സബ്-ഫോർ മീറ്റർ എസ്‌യുവിയുടെ രണ്ട് ട്രിമ്മുകൾ വെളിപ്പെടുത്തുന്നു എന്ന് കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു.
പുറത്തുവന്ന ചിത്രങ്ങള്‍ അനുസരിച്ച്, ഹ്യുണ്ടായ് വെന്യു ഫെയ്‌സ്‌ലിഫ്റ്റിന് ഒരു കൂട്ടം പുതിയ എൽഇഡി ടെയിൽ ലൈറ്റുകൾ, പുതിയ ഡ്യുവൽ-ടോൺ ഡയമണ്ട്-കട്ട് അലോയ് വീലുകൾ, റിവേഴ്‌സ് ഇൻഡിക്കേറ്ററുകളുള്ള പുതുക്കിയ റിയർ ബമ്പർ, ബമ്പർ മൗണ്ടഡ് എന്നിവ ഉൾപ്പെടുന്ന ഒരു പുതുക്കിയ ബാഹ്യ ഡിസൈൻ തുടങ്ങിയവ ലഭിക്കുന്നു. റിയർ ഡിസ്‌ക് ബ്രേക്കുകൾ കൊണ്ട് സജ്ജീകരിച്ച മോഡലും വരാൻ സാധ്യതയുണ്ട്.
i20 എന്‍ ലൈനിന് ശേഷം ഹ്യുണ്ടായ് മോഡലുകളുടെ എന്‍ ശ്രേണിയിൽ നിന്നുള്ള രണ്ടാമത്തെ ഉൽപ്പന്നമായ ഹ്യൂണ്ടായ് വെന്യു N ലൈനിന്റെ സ്പൈ ഷോട്ടുകളിൽ പിന്നിൽ ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് ടിപ്പ്, പുതിയ ഡ്യുവൽ-ടോൺ അലോയ് വീലുകൾ, ബ്ലാക്ക് റൂഫ് റെയിലുകൾ എന്നിവ ഉൾപ്പെടുന്നു. മുൻ ബ്രേക്ക് കാലിപ്പറുകൾ ചുവപ്പ് നിറത്തിൽ പൂർത്തിയാക്കിയിരിക്കുന്നു. മുൻ ഫെൻഡറുകളിൽ മോഡലിന് എൻ ലൈൻ ബാഡ്‍ജിംഗ് ലഭിക്കുമെന്ന് നേരത്തെ പുറത്തുവന്ന ചാരചിത്രങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്.
1.2 ലിറ്റർ NA പെട്രോൾ മോട്ടോർ, 1.5 ലിറ്റർ ഡീസൽ മിൽ, 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ എന്നിവയുൾപ്പെടെ ഒരേ സെറ്റ് എഞ്ചിനുകളാൽ 2022 ഹ്യുണ്ടായ് വെന്യു ശ്രേണിയും പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വെന്യു എൻ ലൈൻ രണ്ടാമത്തേതിൽ മാത്രമായി ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.