/sathyam/media/post_attachments/g08Qc1nCiiKyoGTo6TfD.jpg)
2030 മുതൽ ഓൾ-ഇലക്‌ട്രിക് ആകാനുള്ള പദ്ധതികൾ ഐക്കണിക്ക് വാഹന ബ്രാന്‍ഡായ മിനി നേരത്തെ സ്ഥിരീകരിച്ചിരുന്നു. തൊട്ടുപിന്നാലെ, മിനി കൂപ്പർ എസ്ഇ ഇലക്ട്രിക് പുറത്തിറക്കുന്നതിന് ഇന്ത്യ സാക്ഷ്യം വഹിച്ചു. എന്നാൽ ഇപ്പോള്‍ ICE-പവർ ശ്രേണിയുടെ പരീക്ഷണത്തിലാണ് വാഹനം എന്ന് കാര്‍ വലെ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആർട്ടിക് സർക്കിളിൽ ഒരു പരീക്ഷണത്തിനിടെ കണ്ടെത്തിയ മിനി കൂപ്പർ ഫെയ്‌സ്‌ലിഫ്റ്റിന്‍റെ ചിത്രങ്ങള്‍ പുറത്തുവന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ടെസ്‌റ്റ് വാഹനം പൊതിഞ്ഞിരിക്കുന്ന നിലയിലായിരുന്നു. പുതിയ മിനി കൂപ്പർ ഫെയ്‌സ്‌ലിഫ്റ്റിന്റെ പരീക്ഷണപ്പതിപ്പിന്‍റെ മേൽക്കൂരയും എ-പില്ലറുകളും ഒഴികെ പൂർണ്ണമായും മഞ്ഞയും കറുപ്പും മറവിൽ പൊതിഞ്ഞതാണ്. പിൻ ബമ്പറിന്റെ മധ്യഭാഗത്തുള്ള എക്‌സ്‌ഹോസ്റ്റ് കട്ട്-ഔട്ട് ഒരു കൂപ്പർ എസ് വേരിയന്റിലേക്ക് സൂചന നൽകുന്നു.
ഇവിടെ ചിത്രങ്ങളിൽ കാണുന്ന മിനി കൂപ്പർ ഫെയ്‌സ്‌ലിഫ്റ്റിന്റെ പിൻ പ്രൊഫൈലിൽ എൽഇഡി ടെയിൽ ലൈറ്റുകൾക്കായുള്ള യൂണിയൻ ജാക്ക് ഡിസൈൻ ഫീച്ചർ ചെയ്യുന്നു. പുതിയ തലമുറ മിനി കൂപ്പർ ഇവിയിൽ കാണുന്ന ഡയമണ്ട് ആകൃതിയിലുള്ള ഡിസൈനിൽ നിന്ന് വ്യത്യസ്‍തമായി അപ്‌ഡേറ്റ് ചെയ്‌ത ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും വാഹനത്തിന്‍റെ ഇന്റീരിയറിനെക്കുറിച്ചുള്ള വിശദാംശങ്ങൾ അജ്ഞാതമായി തുടരുന്നു.
1.5 ലിറ്റർ, ത്രീ-സിലിണ്ടർ, ടർബോ-പെട്രോൾ എഞ്ചിൻ, 2.0-ലിറ്റർ, നാല് സിലിണ്ടർ, ടർബോ-പെട്രോൾ എഞ്ചിൻ എന്നിവ മുഖേന ഫെയ്‌സ്‌ലിഫ്റ്റ് ചെയ്‍ത മിനി കൂപ്പറിന് കരുത്ത് പകരാൻ സാധ്യതയുണ്ട്. എങ്കിലും . പവർ ഔട്ട്പുട്ടിന്റെ ഏറ്റവും പുതിയ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ഇവയ്ക്ക് അപ്‌ഡേറ്റുകൾ ലഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.