/sathyam/media/post_attachments/FtTBZgDg71ffYUVWNPIL.webp)
പുതിയ XL6 എംപിവിയുടെ ഔദ്യോഗിക ബുക്കിംഗ് മാരുതി സുസുക്കി ആരംഭിച്ചു. പുതുക്കിയ വാഹനത്തിനുള്ള ബുക്കിംഗ് ഏതെങ്കിലും നെക്സ ഔട്ട്‌ലെറ്റിൽ നിന്നോ അല്ലെങ്കിൽ ബ്രാൻഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലോ 11,000 രൂപയ്ക്ക് ഓൺലൈനായി നടത്താം എന്നും കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു.
2022 മാരുതി സുസുക്കി XL6- ന്റെ ഹൈലൈറ്റ് 1.5 ലിറ്റർ കെ-സീരീസ് പെട്രോൾ എഞ്ചിൻ ആയിരിക്കും. ഈ എഞ്ചിന്‍ ഡ്യുവൽ വിവിടിയും പ്രോഗ്രസീവ് സ്‍മാർട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യയും കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. വരാനിരിക്കുന്ന മാരുതി സുസുക്കി എർട്ടിഗ പോലെ , XL6-നും പാഡിൽ ഷിഫ്റ്ററുകൾക്കൊപ്പം പുതിയ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സും ലഭിക്കാൻ സാധ്യതയുണ്ട്.
എക്സ്റ്റീരിയർ സ്റ്റൈലിംഗിനെ സംബന്ധിച്ചിടത്തോളം, നിലവിലുള്ള മോഡലിന്റെ അതേ ഡിസൈന്‍ ആണ് പുതിയ XL6നിലും മുന്നോട്ട് കൊണ്ടുപോകുന്നത്. എന്നിരുന്നാലും, പുറത്തുവന്ന സ്പൈ ചിത്രങ്ങളെ അടിസ്ഥാനമാക്കി, പുതിയ ഫ്രണ്ട് ഗ്രില്ലും പുതിയ ഡിസൈനിലുള്ള വലിയ അലോയി വീലുകളും പോലെയുള്ള ചെറിയ മാറ്റങ്ങൾ എംപിവിക്ക് ലഭിക്കും.
ഉള്ളിൽ, പുതിയ മാരുതി സുസുക്കി XL6 ന്റെ ക്യാബിന് അപ്‌ഡേറ്റ് ചെയ്‍ത ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന്റെയും സുസുക്കി കണക്റ്റ് ടെലിമാറ്റിക്‌സിന്റെയും രൂപത്തിൽ കൂട്ടിച്ചേർക്കലുകൾ ലഭിക്കും. ഫീച്ചറുകളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ലോഞ്ചിനോട് അടുത്തുതന്നെ അറിയാം എന്നാണ് റിപ്പോര്‍ട്ടുകള്‍.