കമ്പനിയുടെ വളർച്ചയ്ക്ക് കൂട്ടായി നിന്നു; ജീവനക്കാർക്കായി 100 കാറുകൾ സമ്മാനിച്ച് ഐടി കമ്പനി

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

Advertisment

കമ്പനിയുടെ വളർച്ചയിൽ പങ്കുവഹിച്ച 100 ജീവനക്കാർക്ക് കാർ സമ്മാനിച്ച ചൈന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐടി സ്ഥാപനം സോഷ്യൽ മീഡിയയിൽ കൈയടി നേടുന്നു. ഐഡിയാസ്2ഐടി എന്ന കമ്പനിയാണ് 10 വർഷം സേവനം പൂർത്തിയാക്കിയ ജീവനക്കാർക്ക് കാർ സമ്മാനിച്ചത്.

മാരുതി സുസൂക്കിയുടെ കാറുകളാണ് നൽകിയത്. കാറുകൾ സമ്മാനമല്ല, മറിച്ച് ജീവനക്കാർ തന്നെ കഠിനാധ്വാനം കൊണ്ട് നേടിയെടുത്തതാണെന്നാണ് സസ്ഥാപകനും ചെയർമാനുമായ മുരളി വിവേകാനന്ദൻ പറഞ്ഞത്. കമ്പനിക്ക് ലഭിക്കുന്ന ലാഭം ജീവനക്കാർക്ക് നൽകുമെന്ന് ഏഴ്-എട്ട് വർഷങ്ങൾക്ക് മുൻപ് വാഗ്ദാനം ചെയ്തിരുന്നു.

കാർ സമ്മാനമായി നൽകിയത് ആദ്യ പടി മാത്രമാണെന്നും ഇനിയും കൂടുതൽ സമ്മാനങ്ങൾ നൽകാനാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നതെന്നും വിവേകാനന്ദൻ പറഞ്ഞു. ഐഫോൺ, സ്വർണ കോയിൻ എന്നിങ്ങനെ നിരവധി സമ്മാനങ്ങൾ മുൻപും കമ്പനി നൽകിയിരുന്നുവെന്ന് ജീവനക്കാർ പറയുന്നു.

Advertisment