70,000 രൂപയുടെ ഹോണ്ട ആക്ടിവയ്ക്ക് ഫാൻസി നമ്പറിനായി മുടക്കിയത് 15.44 ലക്ഷം

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

Advertisment

ഏറ്റവും പുതിയ കാറുകളും ഇരുചക്രവാഹനങ്ങളും വാങ്ങാനുള്ള ഭ്രാന്തിന് പുറമെ, പല വാഹന പ്രേമികള്‍ക്കും മറ്റൊരു ഭ്രാന്തുകൂടിയുണ്ട്. എന്തുവില കൊടുത്തും തങ്ങളുടെ വാഹനങ്ങൾക്ക് ഫാൻസി നമ്പറുകൾ സ്വന്തമാക്കുക എന്നതാണത്. ഇന്ത്യക്കാർ തങ്ങളുടെ പുതിയ കാറുകൾക്കോ ​​ഇരുചക്രവാഹനങ്ങൾക്കോ ​​വേണ്ടി ഫാൻസി നമ്പറുകൾ വാങ്ങുന്നതിനായി തങ്ങളുടെ പണം എത്ര ഭ്രാന്തമായി ചെലവഴിച്ചു എന്നതിന്റെ നിരവധി ഉദാഹരണങ്ങൾ മുൻകാലങ്ങളിൽ നമ്മള്‍ കണ്ടിട്ടുണ്ട്.

സാധാരണയായി വാഹനങ്ങൾക്ക് അവരുടെ 'വമ്പ്' ഉയര്‍ത്തിക്കാട്ടുന്നതിനോ അല്ലെങ്കിൽ അവർ പോകുന്നിടത്തെല്ലാം തങ്ങളെ ശ്രദ്ധിക്കുന്നതിനോ വേണ്ടിയാണ് ഇത്തരം ഫാൻസി നമ്പറുകൾ വാങ്ങുന്നത്. പലപ്പോഴും, ഇത്തരം നമ്പറുകൾ ഒരു ആഡംബര കാർ അല്ലെങ്കിൽ ഒരു സൂപ്പർബൈക്കിനായിട്ടാണ് പലരും വാങ്ങുന്നത്. ഇപ്പോഴിതാ ചണ്ഡീഗഡിൽ നിന്നുള്ള ഒരാൾ തന്റെ ലളിതമായ യാത്രയ്‌ക്കായി ഒരു ഹോണ്ട ആക്ടീവ ഒരു ഫാൻസി നമ്പർ വാങ്ങി അത്ഭുതപ്പെടുത്തിയ വാര്‍ത്തയാണ് ഇപ്പോള്‍ കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

എക്സ്ഷോറൂം വില ഏകദേശം 70,000 രൂപ വിലയുള്ള ഹോണ്ട ആക്ടീവയ്ക്ക് ഈ വിലയുടെ 20 ഇരട്ടി മുടക്കി ഫാന്‍സി നമ്പര്‍ സ്വന്തമാക്കിയത് ചണ്ഡീഗഡ് ആസ്ഥാനമായുള്ള വ്യവസായിയായ ബ്രിജ് മോഹൻ എന്നയാളാണ്. CH-01-CJ-0001 എന്ന രജിസ്‌ട്രേഷൻ നമ്പര്‍ 15.44 ലക്ഷം രൂപ മുടക്കി ഇദ്ദേഹം ലേലം വിളിച്ച് സ്വന്തമാക്കിയപ്പോള്‍ ചണ്ഡിഗഡ് ആർടിഒയുടെ ലേലത്തിൽ പങ്കെടുത്തവരെല്ലാം ഞെട്ടി.

71,000 രൂപയുടെ മിതമായ എക്‌സ്‌ഷോറൂം വിലയുള്ള തന്റെ പുതുതായി വാങ്ങിയ ഹോണ്ട ആക്ടിവയ്‌ക്ക് വേണ്ടിയാണ് അദ്ദേഹം ഈ ഫാൻസി നമ്പർ വാങ്ങിയത്. ആദ്യമായാണ് ഒരു ഫാൻസി നമ്പർ സ്വന്തമാക്കുന്നതെന്നും ഇനിവാങ്ങുന്ന കാറിനും ഒന്നാം നമ്പർ സ്വന്തമാക്കാൻ ശ്രമിക്കുമെന്നുമാണ് ലേലത്തിന് ശേഷം ബ്രിജ് മോഹൻ പറഞ്ഞത്.

സിഎച്ച് 01 സിജെ സീരീസിലെ ഫാന്‍സി നമ്പറുകള്‍ക്കായുള്ള ലേലം ഏപ്രില്‍ 14 മുതല്‍ 16 വരെയുള്ള തീയതികളിലാണ് ചണ്ഡീഗഡ് ട്രാൻസ്പോർട്ട് അതോറിറ്റി നടത്തിയത്. ലേലത്തിലൂടെ ഏകദേശം 1.5 കോടി രൂപ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് 0001 നമ്പര്‍ ലേലത്തില്‍ പോയപ്പോള്‍ സിഎച്ച് 01 സിജെ 0007 നമ്പര്‍ 4.4 ലക്ഷം രൂപയ്ക്കും സിഎച്ച് 01 സിജെ 0003 നമ്പര്‍ 4.2 ലക്ഷം രൂപയ്ക്കുമാണ് ലേലത്തില്‍ പോയത്.

Advertisment