/sathyam/media/post_attachments/y6X1Xurrid7I99IcsUMX.webp)
കഴിഞ്ഞ ആറ് മാസമായി വലിയ തിരക്കുകളിലാണ് രാജ്യത്തെ ഒന്നാം നിര വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. കഴിഞ്ഞ വർഷം നവംബർ മുതൽ ബ്രാൻഡ് ഒന്നിലധികം ഉൽപ്പന്നങ്ങൾ പുറത്തിറക്കി. ഇതിൽ ന്യൂ-ജെൻ സെലെരിയോ, വളരെയധികം പരിഷ്‍കരിച്ച ബലേനോ, ഡിസയർ സിഎൻജി, വാഗൺആർ, എർട്ടിഗ, എക്സ്എൽ6 എന്നിവയുടെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളും ഉൾപ്പെടുന്നു. ഇന്തോ-ജാപ്പനീസ് കാർ നിർമ്മാതാക്കളിൽ നിന്നുള്ള അടുത്ത വലിയ ലോഞ്ച് പുതിയ തലമുറ ബ്രെസ ആയിരിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
നവീകരിച്ച സബ് കോംപാക്റ്റ് എസ്‌യുവിയുടെ പരീക്ഷണ മോഡല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി അവസരങ്ങളിൽ കണ്ടെത്തിയിട്ടുണ്ട് എന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാരുതി ഇപ്പോൾ മനേസർ ആസ്ഥാനമായുള്ള നിർമ്മാണ കേന്ദ്രത്തിൽ ബ്രെസയുടെ പുതിയ തലമുറ മോഡലിന്റെ ഉത്പാദനം ആരംഭിച്ചതായും റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
YXA എന്ന രഹസ്യനാമമുള്ള, സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ ഏറ്റവും പുതിയ പതിപ്പ് അടുത്ത മാസം ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മോഡല്‍ ഉടൻ തന്നെ വിൽപ്പനയ്‌ക്കും എത്തും. ബ്രെസയുടെ മൊത്തത്തിലുള്ള ഡിസൈൻ സൂക്ഷിക്കും എമെങ്കിലും, വരാനിരിക്കുന്ന മോഡലിൽ അതിന്റെ ബാഹ്യത്തിലും ഇന്റീരിയറിലും ശ്രദ്ധേയമായ മാറ്റങ്ങൾ ഉണ്ടാകും.