/sathyam/media/post_attachments/26hxI8Oiv3FX4SSct0qW.webp)
ടൊയോട്ട കിർലോസ്‌കർ മോട്ടോർ (Toyota) തങ്ങളുടെ രണ്ട് മോഡലുകളായ അർബൻ ക്രൂയിസർ, ഗ്ലാൻസ എന്നിവയുടെ വില വർധിപ്പിക്കാൻ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. 2022 മെയ് 1 മുതൽ വില വര്‍ദ്ധനവ് നിലവില്‍ വരും എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം കമ്പനി വില വർദ്ധനവിന്റെ വ്യാപ്‍തി വെളിപ്പെടുത്തിയിട്ടില്ല.
ടൊയോട്ട അർബൻ ക്രൂയിസറും ഗ്ലാൻസയും ആഗോള തലത്തിൽ മാരുതി സുസുക്കിയുമായുള്ള ബ്രാൻഡിന്റെ കൂട്ടുകെട്ടിന്‍റെ ഭാഗമായാണ് വരുന്നത്. മാരുതി സുസുക്കി വിറ്റാര ബ്രെസ കോംപാക്ട് എസ്‌യുവിയുടെയും പ്രീമിയം ഹാച്ച്ബാക്കായ ബലേനോയുടെയും റീബാടഡ്‍ജ് ചെയ്‍ത പതിപ്പുകളാണ് യഥാക്രമം അർബൻ ക്രൂയിസറും ഗ്ലാൻസയും.
പെട്രോളിന്റെയും ഡീസലിന്റെയും വിലക്കയറ്റം ജനങ്ങളുടെ വാഹനം വാങ്ങുന്ന തീരുമാനങ്ങളെ ബാധിക്കുന്ന സമയത്ത് ഈ തീരുമാനം വാഹന നിർമ്മാതാക്കളുടെ വിൽപ്പനയെ ബാധിക്കും എന്നും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേ സമയം, വർദ്ധിച്ചുവരുന്ന കാർ വിലകൾ, കൊവിഡ്-19ൽ നിന്നും അനുബന്ധ പ്രത്യാഘാതങ്ങളിൽ നിന്നും വാഹന വ്യവസായത്തിന്റെ വീണ്ടെടുക്കൽ പ്രക്രിയയെ കൂടുതൽ സ്വാധീനിച്ചേക്കാം.
അസംസ്‌കൃത വസ്തുക്കളുടെ വില വർധിക്കുന്നതിനാൽ ഇൻപുട്ട് ചെലവിലെ വർധന ഭാഗികമായി നികത്തുന്നതിന് ഈ വർധനവ് അനിവാര്യമാണെന്ന് വാഹന നിർമാതാക്കൾ അവകാശപ്പെടുന്നു. “ഞങ്ങളുടെ മൂല്യമുള്ള ഉപഭോക്താക്കളെ ബാധിക്കുന്നത് കണക്കിലെടുത്താണ് മൊത്തത്തിലുള്ള വില വർധന കുറച്ചത്..” വാഹന നിർമ്മാതാവ് അവകാശപ്പെടുന്നതായി എന്ന് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
അടുത്ത കാലത്തായി തങ്ങളുടെ കാറുകൾക്ക് വില വർദ്ധന പ്രഖ്യാപിച്ച ഇന്ത്യയിലെ കാർ നിർമ്മാതാവ് ടൊയോട്ട മാത്രമല്ല. വർദ്ധിച്ചുവരുന്ന അസംസ്‌കൃത വസ്‍തുക്കളുടെ വിലയും വിതരണ ശൃംഖലയിലെ പ്രതിസന്ധിയും കാരണം മറ്റ് നിരവധി കാർ ബ്രാൻഡുകളും അതത് വാഹനങ്ങൾക്ക് വില വർദ്ധനവ് പ്രഖ്യാപിച്ചു. ഈ വർഷമാദ്യം, മഹീന്ദ്ര, മാരുതി സുസുക്കി, ടൊയോട്ട, ബിഎംഡബ്ല്യു, മെഴ്‌സിഡസ് ബെൻസ് തുടങ്ങിയ നിരവധി വാഹന നിർമ്മാതാക്കൾ സമാന കാരണങ്ങളാൽ തങ്ങളുടെ മോഡൽ ലൈനപ്പുകളില്‍ ഉടനീളം വിലവർദ്ധന പ്രഖ്യാപിച്ചിരുന്നു.
ടൊയോട്ട ഇതുവരെ ഇന്ത്യയിൽ 20 ലക്ഷം കാറുകൾ നിർമ്മിക്കുകയും വിൽക്കുകയും ചെയ്‌തു എന്ന നാഴികക്കല്ലിൽ എത്തിയതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് വില വര്‍ദ്ധനവ് പ്രഖ്യാപനവും എത്തുന്നത്. ഇന്ത്യയിൽ വിൽക്കുന്ന ബ്രാൻഡിൽ നിന്നുള്ള രണ്ട് ദശലക്ഷാമത്ത മോഡലാണ് ഗ്ലാൻസയെന്നും കമ്പനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us