വമ്പന്‍ മൈലേജുമായി പുത്തന്‍ നെക്സോണ്‍ നാളെ എത്തും

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

Advertisment

രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നെക്‌സോൺ ഇവി മാക്‌സ് നാളെ (മെയ് 11ന്) വിപണിയില്‍ അവതരിപ്പിക്കാൻ ടാറ്റ മോട്ടോഴ്സ് ഒരുങ്ങുകയാണ്. നെക്സോണ്‍ ഇവി മാക്സിൽ ഒരു വലിയ ബാറ്ററി പാക്ക് കമ്പനി ഫീച്ചർ ചെയ്യും. അത് സ്റ്റാൻഡേർഡ് വേരിയന്റിനേക്കാൾ ദൈർഘ്യമേറിയ റേഞ്ച് കൈവരിക്കാൻ സഹായിക്കും.

ഇപ്പോൾ, ടാറ്റയുടെ പുതിയ ടീസർ, നെക്‌സോൺ ഇവി മാക്‌സിന് മുംബൈയിൽ നിന്ന് പൂനെയിലേക്കും തിരിച്ചും ഒറ്റ ചാർജിൽ പോകാമെന്ന് അവകാശപ്പെടുന്നതായി മോട്ടോറോയിഡ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ദില്ലിയിൽ നിന്ന് കുരുക്ഷേത്ര, ഗാന്ധിനഗർ മുതൽ വഡോദര, ബാംഗ്ലൂർ-മൈസൂർ, ചെന്നൈ-പോണ്ടി, റാഞ്ചി-ധൻബാദ് എന്നിവിടങ്ങളിലേക്കുള്ള മടക്കയാത്രകൾക്കും ഇതുതന്നെയാണ് അവകാശവാദം.

നെക്‌സോൺ ഇവി മാക്‌സിന്റെ പുറംഭാഗം സ്റ്റാൻഡേർഡ് പതിപ്പിനോട് ഏറെക്കുറെ സമാനമാണ്. പുതിയ അലോയി വീലുകൾ ലഭിക്കും. ക്രൂയിസ് കൺട്രോൾ, വെന്റിലേറ്റഡ് സീറ്റുകൾ, പാർക്ക് മോഡ്, എയർ പ്യൂരിഫയർ എന്നിവയുടെ രൂപത്തിൽ അകത്തളങ്ങളിൽ കൂടുതൽ ഉപകരണങ്ങൾ ലഭിക്കും. പുതിയ റോട്ടറി സെലക്ടറിനെ ഉൾക്കൊള്ളുന്നതിനായി സെന്റർ കൺസോൾ പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്.

ഇതിന് വശത്ത് വളഞ്ഞ ഫിനിഷ് ലഭിക്കുന്നു, കൂടാതെ റോട്ടറിയുടെ മുകൾഭാഗം പ്രകാശിപ്പിക്കുകയും അതിൽ തിരഞ്ഞെടുത്ത മോഡ് പ്രദർശിപ്പിക്കുകയും ചെയ്യുന്നു. ഡ്രൈവിംഗ് മോഡ് സ്വിച്ചുകൾ ഗിയർ സെലക്ടറിന് അടുത്തായി പുനഃസ്ഥാപിച്ചു. നെക്‌സോൺ ഇവി മാക്‌സിൽ ഓട്ടോ ഹോൾഡ് ഫംഗ്‌ഷനോടുകൂടിയ ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്കുമുണ്ട്.

സൺറൂഫ്, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, വൈപ്പറുകൾ, ലെതറെറ്റ് സീറ്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പുഷ്-ബട്ടൺ സ്റ്റാർട്ട്, കീലെസ് എൻട്രി, 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കണക്‌റ്റഡ് കാർ ടെക്, റിയർ ക്യാമറ, സെമി, -ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റര്‍, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീല്‍ എന്നിവ ഉൾപ്പെടെ ബാക്കി ഫീച്ചറുകൾ അതേപടി തുടരുന്നു. സുരക്ഷയുടെ കാര്യത്തിൽ, നെക്സോണ്‍ ഇവി മാക്സിന് ഹിൽ ഡിസന്റ് കൺട്രോളും ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാമും (ESP) ലഭിക്കുന്നു.

Advertisment