ടെക് ഡസ്ക്
Updated On
New Update
Advertisment
മെഴ്‌സിഡീസ് ബെൻസിന്റെ അത്യാഡംബര കാർ മെയ്ബ എസ് 680 സ്വന്തമാക്കി നടി കങ്കണ റണാവത്ത്. പുതിയ എസ് 680 സ്വന്തമാക്കുന്ന ആദ്യ ബോളിവുഡ് താരമാണ് കങ്കണ. ഒണെക്‌സ് ബ്ലാക്ക് നിറത്തിലുള്ള വാഹനമാണ് താരം സ്വന്തമാക്കിയത്. 3.20 കോടി രൂപയാണ് മെയ്ബ എസ് 680 യുടെ എക്‌സ്‌ഷോറൂം വില.
പൂർണമായും ഇറക്കുമതി ചെയ്യുന്ന വാഹനമാണിത്. സൂപ്പർ ലക്ഷ്വറി ആണെന്ന് മാത്രമല്ല ഓട്ടോണമസ് ഡ്രൈവിങ് ഫീച്ചറുകൾ ഉൾപ്പെടയുള്ള അത്യാധുനിക സൗകര്യങ്ങളും വാഹനത്തിനുണ്ട്.
കൈകളുടെ ആംഗ്യം കൊണ്ടുതന്നെ ഡ്രൈവർക്ക് എസ് ക്ലാസിലെ പല ഭാഗങ്ങളും പ്രവർത്തിപ്പിക്കാനാകും. സൺറൂഫ്, ലൈറ്റ് ,ഡോർ തുടങ്ങി കാറിന്റെ പല ഭാഗങ്ങളും ആംഗ്യം കൊണ്ട് പ്രവർത്തിക്കും.