ചുട്ടുപൊള്ളുന്ന കാലാവസ്ഥയിൽ എ.സി ഓൺ ചെയ്ത് കാറിൽ വിശ്രമിക്കുന്നവർ അപകടം ക്ഷണിച്ചു വരുത്തുകയാണെന്ന് വിദഗ്ദ്ധർ. അപൂർവമായി എ.സി വില്ലനാകുന്നത് മരണത്തിന് കാരണമാകും. എൻജിൻ പ്രവർത്തിച്ചാണ് എ.സിയുടെ പ്രവർത്തനം.
/sathyam/media/post_attachments/Zk5QPcpCMRq34nCHihj5.png)
ഇതിനായി ഇന്ധനം പൂർണ്ണ ജ്വലനം നടന്നാൽ കാർബൺ ഡൈ ഓക്‌സൈഡ്, നീരാവി ഇവയാണ് ഉണ്ടാവുക. എന്നാൽ അപൂർണ്ണമായ ജ്വലനം നടക്കുമ്പോൾ ഓക്‌സിജന്റെ അഭാവത്തിൽ ചെറിയ അളവിൽ വിഷവാതകമായ കാർബൺ മോണോ ഓക്‌സൈഡ് ഉണ്ടാവാനും സാദ്ധ്യത ഉണ്ട്. ഇത് എക്‌സ്‌ഹോസ്റ്റ് പൈപ്പിൽ ഘടിപ്പിച്ച 'ക്യാറ്റലിറ്റിക്ക് കോൺവെർട്ടർ' എന്ന സംവിധാനം വച്ച് വിഷം അല്ലാത്ത കാർബർ ഡൈ ഓക്‌സൈഡ് ആക്കി മറ്റും. സാധാരണ ഗതിയിൽ കാറുകളിൽ ഇത് യാതൊരു പ്രശ്നവും ഉണ്ടാക്കാറില്ല.
എന്നാൽ തുരുമ്പിച്ചോ, മറ്റു കാരണങ്ങൾ കൊണ്ട് ദ്രവിച്ചോ പൈപ്പിൽ ദ്വാരങ്ങൾ വീണാൽ 'ക്യാറ്റലിറ്റിക്ക് കോൺവെർട്ടറിൽ' എത്തുന്നതിനും മുൻപേ കാർബൺ മോണോക്‌സൈഡ് പുറത്തേക്കു വരാം. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ പുറത്തു നിന്നുള്ള വായൂ പ്രവാഹം കൊണ്ട് ഇത് അതിൽ നല്ലൊരു ഭാഗം ലയിച്ചു പോകും. എന്നാൽ നിർത്തിയ വാഹനത്തിൽ ഇത് ദ്വാരങ്ങളിൽ കൂടി അകത്തേയ്ക്ക് കടന്ന് അപകടം സംഭവിക്കാം.
ശ്രദ്ധിക്കാൻ
എ.സി ഓൺ ചെയ്യുന്നതിന് പകരം ഗ്ളാസുകളോ വാതിലുകളോ തുറന്നിട്ട് ഉറങ്ങുക
വാഹനം 25,000-30,000 കിലോമീറ്ററുകളിൽ എ.സി സർവീസ് ചെയ്യുക
വാഹനത്തിനുള്ള പ്രവേശിച്ചാൽ ഉടൻ റീ സർക്കുലേഷൻ മോഡിലിടരുത്