ഇരുചക്ര വാഹന ബ്രാന്‍ഡായ റോയൽ എൻഫീൽഡ് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഹണ്ടർ 350 ;എതിരാളികളുടെ ചങ്കിടിപ്പിക്കും വില

author-image
ടെക് ഡസ്ക്
Updated On
New Update

പുതിയ റോയൽ എൻഫീൽഡ് ഹണ്ടർ 350 ന്‍റെ അടിസ്ഥാന റെട്രോ വേരിയന്റിന് 1.50 ലക്ഷം രൂപ മുതൽ വില ആരംഭിക്കുന്നു. ഡ്യുവൽ-ടോൺ മെട്രോ വേരിയന്റുകൾക്ക് 1.69 ലക്ഷം രൂപ വരെ ഉയരുന്നു. റോയൽ എൻഫീൽഡിൽ നിന്നുള്ള ഈ ഏറ്റവും പുതിയ 350 സിസി മോട്ടോർസൈക്കിൾ വിലയുടെ കാര്യത്തിൽ ചർച്ചകൾ പുരോ​ഗമിക്കുന്നു.

Advertisment

publive-image

പുതിയ റോയൽ എൻഫീൽഡ് ഹണ്ടർ 350 യുടെ വില 1.50 ലക്ഷം രൂപയിൽ ആരംഭിക്കുന്നു, എക്സ്-ഷോറൂം, ഇത് ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന റോയല്‍ എൻഫീല്‍ഡ് മോഡലുകളില്‍ ഒന്നാണ്. ടിവിഎസ് റോണിന്‍റെ വില 1.49 ലക്ഷം രൂപ മുതലും,ഹോണ്ട സിബി350ആര്‍എസിന്‍റെ വില 2.03 ലക്ഷം രൂപ മുതലും, ജാവ 42വിന്റെ വില 1.94 ലക്ഷം രൂപ മുതലും യെസ്‍ഡി റോഡ്‍സ്റ്ററിന്റെ വില 2.01 ലക്ഷം രൂപയും ആണ്. ഇതെല്ലാം ദില്ലി എക്‌സ് ഷോറൂം വിലകളാണ്.

20.2 ബിഎച്ച്‌പിയും 27 എൻഎം ടോർക്കും നൽകുന്ന 349 സിസി, സിംഗിൾ സിലിണ്ടർ, എയർ ഓയിൽ കൂൾഡ് മോട്ടോറാണ് പുതിയ റോയൽ എൻഫീൽഡ് ഹണ്ടർ 350 ന് കരുത്ത് പകരുന്നത്. ടിവിഎസ് റോണിന് 225.9 സിസി, സിംഗിൾ സിലിണ്ടർ, എയർ-ഓയിൽ കൂൾഡ് എഞ്ചിനാണ് ലഭിക്കുന്നത്. ഇത് 20.1 ബിഎച്ച്പിയും 19.93 എൻഎം ടോർക്കും വികസിപ്പിക്കുന്നു. 20.7 bhp കരുത്തും 30 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്ന 348 സിസി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എഞ്ചിനാണ് ഹോണ്ടയുടെ സിബി350ആര്‍എസിന്‍റെ സവിശേഷതകൾ. ഇവ മൂന്നും അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു.

27 bhp കരുത്തും 27 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കുന്ന 293 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിനാണ് ജാവ ഫോർട്ടി ടുവിന് കരുത്തേകുന്നത്. 334 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിൻ ലഭിക്കുന്നതാണ് യെസ്‍ഡി റോഡ്‌സ്റ്റർ. ഈ എഞ്ചിന്‍ 29.2 bhp കരുത്തും 29 Nm ടോര്‍ഖും ഉത്പാദിപ്പിക്കുന്നു. ഈ രണ്ട് ജാവ-യെസ്ഡി സഹോദരൻ മോട്ടോർസൈക്കിളുകളും ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു.

.

 

Advertisment