ഐക്കണിക്ക് ഇന്ത്യൻ ഇരുചക്രവാഹന നിർമാതാക്കളായ റോയൽ എൻഫീൽഡിന് കടുത്ത വെല്ലുവിളി

author-image
ടെക് ഡസ്ക്
Updated On
New Update

ഐക്കണിക്ക് ഇന്ത്യൻ ഇരുചക്രവാഹന നിർമാതാക്കളായ റോയൽ എൻഫീൽഡിന് കടുത്ത വെല്ലുവിളി ഉയര്‍ത്തിയേക്കാവുന്ന ഒരു മോഡലാണ് ഇരുകമ്പനികളും ചേര്‍ന്ന് വികസിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോയും യുകെ ആസ്ഥാനമായുള്ള ട്രയംഫ് മോട്ടോർസൈക്കിളും 350 സിസി സെഗ്‌മെന്റിൽ മത്സരിക്കുന്ന പുതിയ മോട്ടോർസൈക്കിളിന്റെ പണിപ്പുരയിലാണ് എന്ന് റിപ്പോര്‍ട്ട്.

Advertisment

ഇന്ത്യയിലെ 350 സിസി സെഗ്‌മെന്‍റിൽ മത്സരിക്കുന്ന പുതിയ മോഡൽ വികസിപ്പിക്കുന്നതിനാണ് ബാജാജ് ഓട്ടോ ബ്രിട്ടാഷ് ഇരുചക്ര വാഹന ബ്രാന്‍ഡായ ട്രയംഫ് മോട്ടോർസൈക്കിളുമായി കൈകോർക്കുന്നത് എന്ന് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. വികസന ഘട്ടത്തിലുള്ള ഈ മോട്ടോർസൈക്കിൾ അടുത്തിടെ യുകെയിൽ പരീക്ഷണം നടത്തിയിരുന്നു. മോഡലിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. വരാനിരിക്കുന്ന ഉത്സവ സീസണിന് മുന്നോടിയായി ഈ വർഷം ഇന്ത്യൻ വിപണികളിൽ ഇത് അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

publive-image

അതേസമയം ഇരുകമ്പനികളും രണ്ട് മോഡലുകളിൽ പ്രവർത്തിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. റിപ്പോർട്ടുകൾ പ്രകാരം, ബജാജും ട്രയംഫും പുതിയ മോട്ടോർസൈക്കിളിന് സ്‌ക്രാംബ്ലറിന്റെയും റോഡ്‌സ്റ്റർ സ്റ്റൈലിന്റെയും പേരിടാൻ സാധ്യതയുണ്ട് . ഈ റോഡ്‌സ്റ്റർ മോട്ടോർസൈക്കിളിന്റെ പരീക്ഷണ ചിത്രങ്ങള്‍  ചോർന്നിരുന്നു. ഈ ചിത്രങ്ങള്‍ അനുസരിച്ച് ട്രയംഫ് മോട്ടോർസൈക്കിളുകളിൽ സാധാരണയായി കാണുന്ന വ്യത്യസ്‍തമായ സ്റ്റൈലിംഗ് ഘടകങ്ങളുണ്ട്.

വരാനിരിക്കുന്ന രണ്ട് ബൈക്കുകൾക്കും വൃത്താകൃതിയിലുള്ള ഇന്ധന ടാങ്കുള്ള വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ പൾസർ 250 -ന് സമാനമായി ട്യൂബുലാർ സ്റ്റീൽ ഫ്രെയിം അടിസ്ഥാനമാക്കിയാണ് പുതിയ മോട്ടോർസൈക്കിളുകൾ എത്തുമെന്ന് കരുതുന്നത് . പുതിയ ബജാജ്-ട്രയംഫ് മോട്ടോർസൈക്കിൾ യുഎസ്‍ഡി ഫ്രണ്ട് ഫോർക്കുകൾ, റിയർ മോണോഷോക്ക്, 19 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയർ വീലുകൾ എന്നിവയുമായി വരുമെന്ന് സ്പൈ ഷോട്ടുകൾ കാണിക്കുന്നു. റോഡ്‌സ്റ്റർ മോഡലിന് സിംഗിൾ സീറ്റ് ഡിസൈൻ ഉണ്ടായിരിക്കും. അതേസമയം സ്‌ക്രാംബ്ലർ മോഡലിന് സ്‌പ്ലിറ്റ് സീറ്റ് സെറ്റ്-അപ്പ് ലഭിക്കാനും സാധ്യതയുണ്ട്.

പുതിയ മോട്ടോർസൈക്കിളുകൾക്ക് സിംഗിൾ സിലിണ്ടർ എഞ്ചിൻ ലഭിക്കാനാണ് സാധ്യത. സ്‌പോട്ടഡ് മോഡലിൽ ഒരു വലിയ റേഡിയേറ്ററും ഉണ്ടായിരുന്നു. ഇതിന്റെ എഞ്ചിൻ ഒരു ലിക്വിഡ്-കൂൾഡ് 4-വാൽവ് DOHC യൂണിറ്റായിരിക്കുമെന്ന് ഇത് സൂചിപ്പിക്കുന്നു. ഇതുകൂടാതെ, സ്‌ക്രാംബ്ലറിന് ഇരട്ട സ്റ്റാക്ക് എക്‌സ്‌ഹോസ്റ്റ് യൂണിറ്റുമുണ്ട്.

Advertisment