പുതിയ സിബി300എഫിന്‍റെ വിതരണം ആരംഭിച്ച് ഹോണ്ട

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ഗുജറാത്തിലെ അഹമ്മദാബാദ് വിത്തലാപൂരിലുള്ള അതിന്‍റെ നാലാമത്തെ ഫാക്ടറിയില്‍ നിന്ന് പുതിയ സിബി300എഫിന്‍റെ അഖിലേന്ത്യാ തലത്തിലുള്ള വിതരണം ആരംഭിച്ചു.

പുതിയ മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കിയ ചടങ്ങില്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയുടെ എംഡിയും പ്രസിഡന്‍റും സിഇഒയുമായ അറ്റ്സുഷി ഒഗാറ്റ, ചീഫ് പ്രൊഡക്ഷന്‍ ഓഫീസറും ഡയറക്ടറുമായ തകാഹിറോ, പ്രൊഡക്ഷന്‍ ഡയറക്ടര്‍ നവീന്‍ അവാല്‍, വിത്തലാപൂര്‍ പ്ലാന്‍റ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മനീഷ് ദുവ, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് അകിര ടോയാമ തുടങ്ങിയവര്‍ പങ്കെടുത്തു.

ഹോണ്ടയുടെ 300-500സിസി വിഭാഗത്തിലെ നാലാമത്തെ എന്‍ട്രിയാണ് സിബി300എഫ്. മറ്റു സവിശേഷതകള്‍ക്കൊപ്പം 293സിസി ഓയില്‍-കൂള്‍ഡ് 4-വാല്‍വ് എസ്ഒഎച്ച്സി എഞ്ചിനുമായാണ് പുതിയ മോട്ടോര്‍ സൈക്കിള്‍ ഉപഭോക്താക്കളിലേക്കെത്തുന്നത്.

ഡീലക്സ്, ഡീലക്സ് പ്രോ എന്നീ രണ്ട് വേരിയന്‍റുകളിലായി മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്, മാറ്റ് മാര്‍വല്‍ ബ്ലൂ മെറ്റാലിക്, സ്പോര്‍ട്സ് റെഡ് എന്നീ മൂന്ന് നിറങ്ങളില്‍ സിബി300എഫ് ലഭ്യമാവും. 2.25 ലക്ഷം രൂപയാണ് ന്യൂഡല്‍ഹി എക്സ് ഷോറൂം വില.

Advertisment