പുതിയ ഷൈന്‍ സെലിബ്രേഷന്‍ എഡിഷന്‍ അവതരിപ്പിച്ചു

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‍കൂട്ടര്‍ ഇന്ത്യ ഉത്സവ സീസണ്‍ ലക്ഷ്യമിട്ട് പുതിയ ഷൈന്‍ സെലിബ്രേഷന്‍ എഡിഷന്‍ അവതരിപ്പിച്ചു. ഏറ്റവും ആകര്‍ഷകമായ ഈ എക്സിക്യൂട്ടീവ് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡുകളിലൊന്നായ ഷൈന്‍ നഗര-ഗ്രാമീണ വിപണികളില്‍ തുടക്കം മുതല്‍ അഭൂതപൂര്‍വമായ ജനപ്രീതി നേടിയിട്ടുണ്ട്.

Advertisment

സ്റ്റാൻഡേർഡ് ഷൈനുമായി താരതമ്യപ്പെടുത്തുമ്പോൾ കോസ്മെറ്റിക് അപ്‌ഗ്രേഡുകളോടെയാണ് സെലിബ്രേഷൻ എഡിഷൻ വരുന്നത്.  ഡ്രം, ഡിസ്ക് വേരിയന്‍റുകളിലായി മാറ്റ് സ്റ്റീല്‍ ബ്ലാക്ക് മെറ്റാലിക്, മാറ്റ് സംഗ്രിയ റെഡ് മെറ്റാലിക് നിറഭേദങ്ങളില്‍ ലഭ്യമാണ്. 78,878 രൂപയാണ് ദില്ലി എക്സ് ഷോറൂം വില.

publive-image

വരാനിരിക്കുന്ന ഉത്സവ സീസണിനായി രാജ്യം തയ്യാറെടുക്കുമ്പോള്‍  തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി പുതിയ ഷൈന്‍ സെലിബ്രേഷന്‍ എഡിഷന്‍ അവതരിപ്പിക്കുകയാണെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും പ്രസിഡന്‍റും സിഇഒയുമായ  അറ്റ്സുഷി ഒഗാറ്റ പറഞ്ഞു. പുതിയ ഷൈന്‍ സെലിബ്രേഷന്‍ പതിപ്പ് ആഘോഷങ്ങള്‍ കൂടുതല്‍  തിളക്കമുള്ളതാക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആകര്‍ഷകമായ ഗോള്‍ഡന്‍ തീമിനൊപ്പം പുത്തന്‍ രൂപത്തിലാണ് പുതിയ ഷൈന്‍ സെലിബ്രേഷന്‍ പതിപ്പ് എത്തുന്നത്. പുത്തന്‍ സ്ട്രിപ്സ്, ഗോള്‍ഡന്‍ വിങ്മാര്‍ക്ക് എംബ്ലം, ടാങ്ക് ടോപ്പിലെ സെലിബ്രേഷന്‍ എഡിഷന്‍ ലോഗോ തുടങ്ങിയവ പുതിയ പതിപ്പിന്  പ്രീമിയം ശൈലിയും ആകര്‍ഷക രൂപവും നല്‍കുന്നു.  പുതിയ സാഡില്‍ ബ്രൗണ്‍ സീറ്റ്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക് മഫ്ളര്‍ കവര്‍, സൈഡ് കവറുകളിലെയും മുന്‍വശത്തെയും സ്വര്‍ണ നിറ അലങ്കാരം എന്നിവയും സെലിബ്രേഷന്‍ പതിപ്പിന് മാറ്റ് കൂട്ടുന്നു.

അതേസമയം പുത്തന്‍ ഷൈൻ 125 ന് മെക്കാനിക്കലായി മാറ്റങ്ങളൊന്നുമില്ല. ഫ്യുവൽ ഇഞ്ചക്ഷൻ ലഭിക്കുന്നതും എയർ-കൂൾഡ് ആയതുമായ 123.94 സിസി, ഫോർ-സ്ട്രോക്ക് എഞ്ചിനുമായി ബൈക്ക് തുടരുന്നു. ഈ എഞ്ചിൻ 7,500 ആർപിഎമ്മിൽ 10.5 എച്ച്പി പരമാവധി കരുത്തും 6,000 ആർപിഎമ്മിൽ 11 എൻഎം പരമാവധി ടോർക്കും ഉൽപ്പാദിപ്പിക്കും. കിക്ക് സ്റ്റാർട്ടറും സെൽഫ് സ്റ്റാർട്ടറും ഉപയോഗിച്ച് എഞ്ചിൻ സ്റ്റാർട്ട് ചെയ്യാം. അഞ്ച് സ്പീഡ് യൂണിറ്റാണ് ട്രാൻസ്മിഷൻ.

Advertisment