/sathyam/media/post_attachments/BqjhWtzGbPIFHTOXHaPq.webp)
ഔഡി ഇന്ത്യ ഔദ്യോഗികമായി Q3 രാജ്യത്ത് അവതരിപ്പിച്ചു. വാഹനത്തിന്‍റെ വില 44.89 ലക്ഷം രൂപയിൽ (എക്സ്-ഷോറൂം) ആരംഭിക്കുന്നു. പ്രീമിയം പ്ലസ്, ടെക്‌നോളജി എന്നിവയുൾപ്പെടെ രണ്ട് വേരിയന്റുകളിൽ ലഭ്യമായ മോഡലിന്റെ ഡെലിവറി വർഷം അവസാനം ആരംഭിക്കും.
ഡിസൈനിന്റെ കാര്യത്തിൽ, പുതിയ ഔഡി Q3ക്ക് ലംബ സ്ലാറ്റുകൾ, പുതിയ എല്‍ഇഡി DRL-കൾ, വെഡ്‍ജ് ആകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ, ചുറ്റും ഗ്ലോസ് ബ്ലാക്ക് ക്ലാഡിംഗ്, പുതിയ 18 ഇഞ്ച് അലോയി വീലുകൾ, ബ്ലാക്ക് ഷാർക്ക് ഫിൻ എന്നിവയുള്ള അഷ്‍ടഭുജാകൃതിയിലുള്ള പുതിയ സിംഗിൾ-ഫ്രെയിം ഗ്രിൽ ലഭിക്കുന്നു. ഒപ്പം ആന്‍റിനയും റൂഫ് റെയിലുകളും, ചുറ്റപ്പെട്ട ടു-പീസ് എൽഇഡി ടെയിൽ ലൈറ്റുകളും, ഡ്യുവൽ-ടോൺ റിയർ ബമ്പറും ലഭിക്കുന്നു.
പനോരമിക് സൺറൂഫ്, ആംബിയന്‍റ് ലൈറ്റിംഗ്, ഔഡി ഡ്രൈവ് സെലക്ട്, ഇലക്ട്രിക്കലി അഡ്‍ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ക്രമീകരിക്കാവുന്ന രണ്ടാം നിര സീറ്റുകൾ, ക്രൂയിസ് കൺട്രോൾ, ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഔഡി സ്‍മാർട്ട്‌ഫോൺ ഇന്‍റർഫേസ് എന്നിവ 2022 ഔഡി ക്യൂ 3 യുടെ ഇന്റീരിയറിൽ സജ്ജീകരിച്ചിരിക്കുന്നു.
എംഎംഐ നാവിഗേഷൻ പ്ലസ്, വയർലെസ് ചാർജിംഗ്, ജെസ്റ്റർ നിയന്ത്രിത ടെയിൽഗേറ്റ്, 180 W 10 സ്പീക്കർ ഔഡി സൗണ്ട് സിസ്റ്റവും വാഹനത്തില്‍ ഉണ്ട്. 187 ബിഎച്ച്‌പി പവറും 320 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 2.0 ലിറ്റർ, ഫോർ സിലിണ്ടർ, ടിഎഫ്എസ്ഐ ടർബോ പെട്രോൾ എൻജിനാണ് പുതിയ ഔഡി ക്യു 3 യുടെ ഹൃദയം.
ഏഴ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ ഈ മോട്ടോർ ക്വാട്രോ ഓൾ-വീൽ ഡ്രൈവ് സിസ്റ്റം വഴി നാല് ചക്രങ്ങളിലേക്കും പവർ അയയ്ക്കുന്നു. 7.3 സെക്കൻഡിൽ 01-00 കിലോമീറ്റർ വേഗതയിൽ കുതിക്കുമെന്നാണ് മോഡൽ അവകാശപ്പെടുന്നത്. 2022 ഓഡി ക്യു 3-ലെ ആദ്യത്തെ 500 ഉപഭോക്താക്കൾക്ക് അഞ്ച് വർഷത്തെ വിപുലീകൃത വാറന്റിയും മൂന്ന് വർഷത്തെ അല്ലെങ്കില്‍ 50,000 കി.മീ സേവന മൂല്യമുള്ള പാക്കേജും ലഭിക്കും.