ഉത്സവ സീസണിന്റെ ആവേശം വർധിപ്പിക്കാൻ കൈഗർ, ട്രൈബർ, ക്വിഡ് പ്രത്യേക പതിപ്പ്

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

ഉത്സവ സീസണിന്റെ ആവേശം വർധിപ്പിക്കാൻ വാഹനങ്ങളുടെ പ്രത്യേക പതിപ്പുമാണ് റെനോ ഇന്ത്യ. കൈഗർ, ക്വിഡ്, ട്രൈബർ എന്നിവയുടെ പ്രത്യേക പതിപ്പാണ് കമ്പനി പുറത്തിറക്കുന്നത്. കൈഗർ, ട്രൈബർ എന്നിവയുടെ ആർഎക്സ്ഇസഡ് പതിപ്പിലും ക്വിഡിന്റെ ക്ലൈമ്പറിലുമാണ് പ്രത്യേക പതിപ്പ്.

Advertisment

publive-image

വെള്ള നിറത്തിന്റെയും മിസ്റ്ററി ബ്ലാക്ക് റൂഫിന്റെയും ഡ്യുവൽ ടോൺ കോമ്പിനേഷനിൽ വാഹനം ലഭിക്കും. കൂടാതെ മുൻ ഗ്രില്ലിന് ചുറ്റുമുള്ള സ്‌പോർട്ടി റെഡ് ആക്‌സന്റുകൾ, ഡിആർഎല്ലുകൾ/ഹെഡ്‌ലാമ്പുകൾ, സൈഡ് ഡോർ ഡീക്കലുകൾ എന്നിവയ്‌ക്കൊപ്പം ആകർഷകമായ ബാഹ്യ വർണ പൊരുത്തമുണ്ട്. എല്ലാ ഫീച്ചറുകൾക്കും പുറമേ, കൈഗർ ‌ലിമിറ്റഡ് എഡിഷനിൽ വീൽ സിൽവർസ്റ്റോണും ചുവന്ന നിറത്തിലുള്ള കാലിപ്പറുകളുമുണ്ട്.

ട്രൈബറിൽ റെഡ് ആക്‌സന്റുകളോട് കൂടിയ പുതിയ വർണ യോജിപ്പ് കൂടാതെ പിയാനോ ബ്ലാക്ക് വീൽ കവറുകളും ഡോർ ഹാൻഡിലുകളും ട്രൈബർ എൽഇ കൂടുതൽ ആകർഷകമാക്കുന്നു. റെനോ ക്വിഡ്   ലിമിറ്റഡ് എഡിഷനിൽ മുന്നിലും പിന്നിലും സ്‌കിഡ് പ്ലേറ്റുകളിൽ ചുവന്ന ഹൈലൈറ്റുകൾ, റൂഫ് റെയിലുകൾ എന്നിവയ്‌ക്കൊപ്പം സി-പില്ലറിൽ ചുവപ്പ് നിറത്തിലുള്ള ഗ്രാഫിക്സ് എന്നിവയുണ്ട്. കൂടാതെ വീൽ കവറിലും ഒആർവിഎമ്മിലും പിയാനോ ബ്ലാക്ക് കളർ ചേർത്തിരിക്കുന്നു.

ഫെസ്റ്റീവ് ലിമിറ്റഡ് എഡിഷൻ, നിലവിലുള്ള കൈഗർ  RXZ, ട്രൈബെർ RXZ, ക്വിഡ്  ക്ലൈംബർ എന്നിവയുടെ അതേ വിലയിൽ തന്നെ ലഭിക്കും.

Advertisment