ഇവി ബൈക്കുകളിലെ താരമാകാൻ ഹോപ്പ് ഓക്സ് ഓ; ഒറ്റ പ്രാവശ്യം ചാർജ് ചെയ്താൽ 150 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കും

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

ഇലക്ട്രിക്ക് ഇരുചക്ര വാഹന വിപണിയിലേക്ക് പുതിയ ഇലക്ട്രിക് ബൈക്കുമായി ഹോപ്പ്. ഓക്സ് ഓ (OXO) എന്ന് പേരിട്ടിരിക്കുന്ന ബൈക്കിന് 1.25 ലക്ഷം രൂപമുതലാണ് എക്സ്ഷോറൂം വില . രണ്ടു വകഭേദങ്ങളിലായി ലഭിക്കുന്ന ബൈക്ക് ഓൺലൈനായോ ഹോപ്പ് എക്സ്പീരിയൻസ് സെന്ററിലൂടെയോ സ്വന്തമാക്കാം.

Advertisment

ഒറ്റ പ്രാവശ്യം ചാർജ് ചെയ്താൽ 150 കിലോമീറ്റർ വരെ ദൂരം വരെ ബൈക്ക് സഞ്ചരിക്കും. കിലോമീറ്ററിന് വെറും 24 പൈസ ചെലവിൽ വാഹനം ഉപയോഗിക്കാം എന്നാണ് ഹോപ്പിന്റെ അവകാശവാദം. ഇക്കോ, പവർ, സ്പോർട്സ് എന്നിങ്ങനെ മൂന്നു മോഡലുകളുണ്ട് വാഹനത്തിന്. 3.2 കിലോവാട്ട് ഹവർ ബാറ്ററിയാണ് വാഹനത്തിലുള്ളത്.ബൈക്കിന്റെ ഉയർന്ന വേഗം മണിക്കൂറിൽ 90 കിലോമീറ്റർ.

ഓക്സ് ഓ ഇവി ക്ക് പൂജ്യത്തിൽ നിന്ന് 40 കിലോമീറ്റർ വേഗം ആർജിക്കാൻ വെറും 4 സെക്കൻഡ് മാത്രം മതി. നാലുമണിക്കൂറിൽ താഴെ സമയത്തിൽ എൺപത് ശതമാനം ചാർജ് ചെയ്യാൻ സാധിക്കും എന്നതും പ്രത്യേകതയാണ്. എൽഇഡി ഹെഡ്‌ലാംപ്, ഇൽഇഡി ടേൺ ഇന്റികേറ്റർ എന്നിവയുണ്ട് ബൈക്കിൽ. ഐപി67 നിലവാരത്തിൽ നിർമിച്ചതാണ് ബൈക്കിലെ അഞ്ച് ഇഞ്ച് ഡിജിറ്റർ ഡിസ്പ്ലേ അതിനാൽ മഴയെ പേടിക്കേണ്ട. ഓഎക്സ്ഒ(OXO) മൊബൈൽ ആപ്പിലൂടെ വാഹനവുമായി കണക്റ്റ് ചെയ്യാമെന്നും കമ്പനി പറയുന്നു.

Advertisment