ഹിമാലയന്‍ നിരത്തുകള്‍ കീഴടക്കാന്‍ 'എ ഹയര്‍ ചേസുമായി' ഹോണ്ട സിബി 350

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

കൊച്ചി: കഴിഞ്ഞ വര്‍ഷം അരുണാചല്‍ പ്രദേശിലെ കിഴക്കന്‍ മലയോര വീഥികളില്‍ നടത്തിയ റേസിങ്ങിനു ശേഷം ഹോണ്ട സിബി 350 വീണ്ടുമെത്തുന്നു. ലഡാക്കിലെ ലെയിലെ ഭൂപ്രദേശങ്ങളില്‍ ഹോണ്ട ബിഗ്വിങ് സണ്‍ചേസേഴ്സിന്‍റെ 'എ ഹയര്‍ ചേസ്چ എന്ന ആശയത്തിലാണ് അടുത്ത പതിപ്പ്.

Advertisment

വിദഗ്ധരായ 25 യാത്രികര്‍ അവരുടെ ഹോണ്ട സിബി 350യുമായി ആറ് ദിവസത്തെ സാഹസിക യാത്രയില്‍ ഏര്‍പ്പെടും. ലെയില്‍നിന്നു ഫ്ളാഗ് ഓഫ് ചെയ്യുന്ന യാത്ര 500 കിലോ മീറ്റര്‍ ദൈര്‍ഘ്യത്തില്‍ ഷെയ്, തിക്സെ, സ്റ്റക്ന, ഹെമിസ് തുടങ്ങിയ സന്യാസി മഠങ്ങളിലൂടെ തുടരും. ലെയിലേക്ക് തിരികെയെത്തുംമുമ്പ് ഖാര്‍ദുങ്ല, പാങ്ഗോങ്, നുബ്ര, ചങ്ല എന്നീ കുന്നുകളിലൂടെയും താഴ്വാരങ്ങളിലൂടെയും കടന്നുപോകും.

'ഹോണ്ട സിബി 350, സിബി 350ആര്‍എസ് എന്നിവയ്ക്ക് തുടക്കം മുതല്‍ മികച്ച പ്രതികരണമാണ് എല്ലായിടങ്ങളില്‍ നിന്നും ലഭിച്ചിരിക്കുന്നത്. സണ്‍ചെസേഴ്സിന്‍റെ പുതിയ ആശയമായ 'എ ഹയര്‍ചേസ്' ലെയില്‍ യാത്രികര്‍ക്കും മോട്ടോര്‍ സൈക്കിളുകള്‍ക്കും കൃത്യമായ പരീക്ഷണം നല്‍കുന്നു. ഹോണ്ട ബിങ്വിങ് സണ്‍ചേസേഴ്സിന്‍റെ ഈ പതിപ്പ് ഫ്ളാഗ് ഓഫ് ചെയ്തുകൊണ്ട് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ എംഡിയും പ്രസിഡന്‍റും സിഇഒയുമായ അറ്റ്സുഷി ഒഗാറ്റ പറഞ്ഞു.

Advertisment