ജാപ്പനീസ് ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹോണ്ട ഇന്ത്യൻ വിപണിയില്‍ പുതിയ ഉൽപ്പന്ന തന്ത്രം പരീക്ഷിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. പുതിയ CB350, CB350RS, CB300X, CB00R എന്നിവയുൾപ്പെടെ നിരവധി പുതിയ ക്വാർട്ടർ-ലിറ്റർ മോട്ടോർസൈക്കിളുകൾ കമ്പനി അടുത്തിടെ പുറത്തിറക്കിയിട്ടുണ്ട്.
/sathyam/media/post_attachments/CwFD0wCJ2AABRtgORIel.png)
ആഗോളതലത്തിൽ ഹോണ്ട എക്‌സ്‌ആർഇ 300 ഡ്യുവൽ സ്‌പോർട്ട് മോട്ടോർസൈക്കിളുമായി അതിവേഗം വളരുന്ന അഡ്വഞ്ചർ മോട്ടോർസൈക്കിൾ സെഗ്‌മെന്റിലേക്ക് പ്രവേശിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട് എന്നതാണ് ശ്രദ്ധേയം. ഈ മോട്ടോർസൈക്കിൾ ഇന്ത്യൻ റോഡുകളിൽ പരീക്ഷണം നടത്തുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഹോണ്ട XRE 300 അഡ്വഞ്ചർ മോട്ടോർസൈക്കിൾ നിലവിൽ ബ്രസീൽ ഉൾപ്പെടെ തിരഞ്ഞെടുത്ത രാജ്യാന്തര വിപണികളിൽ വിൽപ്പനയ്‌ക്കുണ്ട്. ബ്രസീലിയൻ-സ്പെക്ക് ഹോണ്ട XRE 300 ന് 291.6 സിസി, സിംഗിൾ-സിലിണ്ടർ എയർ-കൂൾഡ് എഞ്ചിൻ ഒരു ഫ്ലെക്സ്-ഫ്യുവൽ മോട്ടോറാണ്. പെട്രോളിലും എത്തനോളിലും പ്രവർത്തിക്കാൻ ഈ എഞ്ചിൻ അനുവദിക്കുന്നു.
ഈ എഞ്ചിൻ 7,500rpm-ൽ 25.4bhp കരുത്തും പെട്രോളിൽ പ്രവർത്തിക്കുമ്പോൾ 6,000-ൽ 27.6Nm-ഉം ഉത്പാദിപ്പിക്കും. എത്തനോളിൽ പ്രവർത്തിക്കുമ്പോൾ, 291.6 സിസി എൻജിൻ 7,500 ആർപിഎമ്മിൽ 25.6 ബിഎച്ച്പിയും 6,000 ആർപിഎമ്മിൽ 28 എൻഎമ്മും ഉത്പാദിപ്പിക്കും. എഞ്ചിൻ അഞ്ച് സ്പീഡ് ഗിയർബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു.
ജനപ്രിയ ഹോണ്ട XRE 300 21-ഇഞ്ച് ഫ്രണ്ട്, 18-ഇഞ്ച് റിയർ വയർ-സ്‌പോക്ക് റിമ്മുകളിൽ പ്രവർത്തിക്കുന്നു. മോട്ടോർസൈക്കിളിന് 259 എംഎം ഗ്രൗണ്ട് ക്ലിയറൻസും 860 എംഎം സീറ്റ് ഉയരവുമുണ്ട്. ഇത് കെടിഎം 390 അഡ്വഞ്ചറിനേക്കാൾ ഉയരമുണ്ട്. മോട്ടോർസൈക്കിളിന് 148 കിലോഗ്രാം വരണ്ട ഭാരമുണ്ട്, ഇത് എതിരാളികളേക്കാൾ ഭാരം കുറഞ്ഞതാക്കുന്നു. സസ്‌പെൻഷൻ മെക്കാനിസത്തിന്, മോട്ടോർസൈക്കിളിന് 245 എംഎം ട്രാവൽ ഉള്ള ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കും പിന്നിൽ 225 എംഎം ട്രാവൽ ഉള്ള മോണോഷോക്ക് യൂണിറ്റും ലഭിക്കുന്നു.