New Update
ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന കമ്പനിയായ ഒല ഇലക്ട്രിക്, കൊച്ചി ആദ്യത്തെ ഒല എക്സ്പീരിയൻസ് സെന്റർ തുറന്നുകൊണ്ട് D2C ഫൂട്ട്പ്രിന്റ് വിപുലീകരിക്കുന്നതായി പ്രഖ്യാപിച്ചു. എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, ഒല എക്സ്പീരിയൻസ് സെന്റർ EV പ്രേമികൾക്ക് ഒലയുടെ EV സാങ്കേതികവിദ്യ അനുഭവിക്കാനും വാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനും സഹായകമാകും.
Advertisment
ഉപഭോക്താക്കൾക്ക് S1, S 1 പ്രോ എന്നിവയുടെ ടെസ്റ്റ് റൈഡുകൾ നടത്താനും ഒലയുടെ ബ്രാൻഡ് ചാമ്പ്യൻമാരിൽ നിന്ന് പര്ച്ചേസിനുള്ള സഹായം തേടാനും ഓല ആപ്പിലൂടെ അവരുടെ പർച്ചേസ് യാത്ര പൂര്ത്തിയാക്കുവാനും കഴിയും.
സര്വീസും റിപ്പയറിംഗും പോലുള്ള വിൽപ്പനാനന്തര പിന്തുണയും ഈ എക്സ്പീരിയൻസ് സെന്റർ നൽകും. 2023 മാർച്ചോടെ ഒല വിവിധ ഫോർമാറ്റുകളിലായി 200 എക്സ്പീരിയൻസ് സെന്ററുകൾ തുറക്കും.