ഇലക്ട്രിക്ക് വാഹന വിപണിയിലേക്ക് പുതിയൊരു ഇലക്ട്രിക്ക് സ്‍കൂട്ടര്‍ കൂടി അവതരിപ്പിക്കാൻ ഒരുങ്ങുന്നു

New Update

ല ഇലക്ട്രിക്ക് രാജ്യത്തെ ഇലക്ട്രിക്ക് വാഹന വിപണിയിലേക്ക് പുതിയൊരു ഇലക്ട്രിക്ക് സ്‍കൂട്ടര്‍ കൂടി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഒല എസ്1 ഇലക്ട്രിക് സ്‍കൂട്ടറിന്‍റെ ഒരു പുതിയ വേരിയന്റ് ഈ ഒക്ടോബർ 22 ന് കമ്പനി അവതരിപ്പിക്കും. അതിന്റെ ഔദ്യോഗിക പേരും വിശദാംശങ്ങളും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, മോഡലിനെ ഒല എസ്1 ലൈറ്റ് എന്ന പേരിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പുതിയ ഇ-സ്‌കൂട്ടറിന്റെ വില 80,000 രൂപയിൽ താഴെയായിരിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ഒല ഇലക്ട്രിക് സ്‍കൂട്ടറിന്‍റെ ഏറ്റവും താങ്ങാനാവുന്ന വേരിയന്റായിരിക്കും ഇത്. ഒല എസ്1ന്‍റെ ആറ്റിക്കുറുക്കിയ താങ്ങാനാവുന്ന ഓഫറാണെങ്കിലും ഒല എസ്1 ലൈറ്റ് പ്രധാന ഫീച്ചറുകളൊന്നും നഷ്‌ടപ്പെടുത്തില്ല എന്നും കമ്പനി ഉറപ്പ് പറയുന്നതായി ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertisment

publive-image

 

പുതിയ ഒല എസ്1 പ്രോ ചെറിയ കപ്പാസിറ്റിയുള്ള ലിഥിയം-അയൺ ബാറ്ററിയുമായി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  നിലവിൽ, Ola S1, S1 പ്രോ എന്നിവ യഥാക്രമം 121km, 181km റേഞ്ച് വാഗ്ദാനം ചെയ്യുന്ന 2.98kWh, 3.97kWh ബാറ്ററി പാക്കുകളിൽ ലഭ്യമാണ്. പുതിയ ഇ-സ്‌കൂട്ടറിന് 8.5kW എന്ന് കമ്പനി അവകാശവാദം ഉന്നയിക്കുന്ന 'ഹൈപ്പർഡ്രൈവ് മോട്ടോർ' ഉണ്ട്. ചെറിയ ബാറ്ററിയുള്ള എസ് 1 നെ അപേക്ഷിച്ച്, എസ് 1 പ്രോയ്ക്ക് 4 കിലോഗ്രാം ഭാരം കൂടുതലാണ്. ആദ്യത്തേത് അഞ്ച് മണിക്കൂറിനുള്ളിൽ ചാര്‍ജ്ജ് ചെയ്യാം. രണ്ടാമത്തേത് പൂർണ്ണമായി ചാർജ് ചെയ്യാൻ ആറ് മണിക്കൂർ 30 മിനിറ്റ് എടുക്കും.

ഓലയുടെ മൂവ് ഒഎസ്2-ൽ പ്രവർത്തിക്കുന്ന ഏഴ് ഇഞ്ച് കളർ ടിഎഫ്‍ടി ടച്ച്‌സ്‌ക്രീൻ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഓൺ-ബോർഡ് നാവിഗേഷൻ, റിവേഴ്സ് മോഡ്, മ്യൂസിക് പ്ലേബാക്ക്, സൈഡ് സ്റ്റാൻഡ് അലേർട്ട്, ഹൈപ്പർ മോഡ്, ക്രൂയിസ് കൺട്രോൾ എന്നിവ ഇതിന്റെ ചില പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു. S1, S1 പ്രോ എന്നിവയ്ക്ക് സമാനമായി, വരാനിരിക്കുന്ന ഒല എസ്1 ലൈറ്റിലും സിംഗിൾ ഫോർക്ക് ഫ്രണ്ടും മോണോഷോക്ക് റിയർ സസ്പെൻഷനും ഉപയോഗിക്കും. മുന്നിലും പിന്നിലും യഥാക്രമം ഘടിപ്പിച്ച 220 എംഎം ഡിസ്‌ക്കും 180 എംഎം ഡിസ്‌ക് ബ്രേക്കും ബ്രേക്കിംഗ് ചുമതലകൾ നിർവഹിക്കും. ഇതിന്റെ ഡിസൈനിൽ മാറ്റങ്ങളൊന്നും വരുത്താൻ സാധ്യതയില്ല. പുതിയ താങ്ങാനാവുന്ന വേരിയന്റിൽ അതേ ഫ്യൂച്ചറിസ്റ്റിക് ഹെഡ്‌ലാമ്പ്, വിശാലമായ സീറ്റ് അണ്ടർ സീറ്റ് സ്റ്റോറേജ് ഏരിയ, എൽഇഡി ടെയിൽലാമ്പ് എന്നിവ ഫീച്ചർ ചെയ്യാൻ സാധ്യതയുണ്ട്.

അതേസമയം ഒല എസ് 1 പ്രോയ്ക്ക് ഉത്സവസീസണില്‍ വമ്പന്‍ വില്‍പ്പനയാണ് ലഭിച്ചത്. സാധാരണ ദിവസങ്ങളിലെ വിൽപ്പനയെ അപേക്ഷിച്ച് ദസറയിൽ ഏകദേശം 10 മടങ്ങ് അധികം വിൽപ്പനയ്ക്ക് ഒല എസ് 1 സാക്ഷ്യം വഹിച്ചതായി ഒല സിഇഒ ഭവിഷ് അഗർവാൾ പറയുന്നു. നിലവിൽ എസ്1, എസ്1 പ്രോ എന്നിങ്ങനെ രണ്ട് ഇലക്ട്രിക് വാഹനങ്ങൾ മാത്രമാണ് ഒല ഇലക്ട്രിക്ക് നിരയില്‍ ഉള്ളത്. ഒല ഇലക്ട്രിക്ക് അതിന്റെ S1 ഇലക്ട്രിക് സ്‌കൂട്ടറിന്റെ പർച്ചേസ് വിൻഡോ സെപ്റ്റംബർ ഒന്നിനാണ് തുറന്നത്.  ഡെലിവറി സെപ്റ്റംബർ 7-ന് ആരംഭിച്ചു. കഴിഞ്ഞ വർഷം അവതരിപ്പിച്ച എസ്1 പ്രോയുടെ അതേ പ്ലാറ്റ്‌ഫോമിലാണ് ഇലക്ട്രിക് സ്‌കൂട്ടറും നിർമ്മിച്ചിരിക്കുന്നത്.

ഈ സ്‍കൂട്ടറിന്‍റെ 70,000 യൂണിറ്റുകൾ  കമ്പനി ഇതിനകം വിറ്റുകഴിഞ്ഞു. സൗന്ദര്യപരമായി, എസ് 1, എസ് 1 പ്രോ എന്നിവ തമ്മിൽ വ്യത്യാസങ്ങള്‍ ഒന്നുമില്ല. രണ്ടും ഫ്യൂച്ചറിസ്റ്റിക് ഹെഡ്‌ലാമ്പ്, എൽഇഡി ഹെഡ്‌ലാമ്പ്, വിശാലമായ സീറ്റിനടിയിൽ സ്റ്റോറേജ്, വിശാലമായ സീറ്റ് എന്നിവയുമായി വരുന്നു. അലോയ് വീലുകളോടൊപ്പം ട്യൂബ് ലെസ് ടയറുകളും ഉണ്ട്. എസ്1 അഞ്ച് കളർ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം എസ്1 പ്രോ 11 കളർ ഓപ്ഷനുകളിലാണ് വാഗ്‍ദാനം ചെയ്യുന്നത്.

Advertisment