ഇരുചക്ര വാഹന ബ്രാൻഡായ ബജാജ് ഓട്ടോ ഇന്ത്യൻ ഉപയോക്താക്കൾക്കായി പുതിയ അഡ്വഞ്ചർ ബൈക്ക് ഉടൻ പുറത്തിറക്കിയേക്കുമെന്ന് റിപ്പോർട്ട്

New Update

രാജ്യത്തെ ജനപ്രിയ ഇരുചക്ര വാഹന ബ്രാൻഡായ ബജാജ് ഓട്ടോ ഇന്ത്യൻ ഉപയോക്താക്കൾക്കായി പുതിയ അഡ്വഞ്ചർ ബൈക്ക് ഉടൻ പുറത്തിറക്കിയേക്കും എന്ന് റിപ്പോര്‍ട്ട്. ഇതിനായി ഡാർക്ക്സ്റ്റാർ എന്ന പേരിൽ കമ്പനി പുതിയ പേറ്റന്റ് ഫയൽ ചെയ്‍തതായിട്ടാണ് റിപ്പോര്‍ട്ട്. ബജാജ് ഡാർക്ക്‌സ്റ്റാർ എന്ന പേരിൽ കമ്പനി ഈ സെപ്റ്റംബറില്‍ ഒരു വ്യാപാരമുദ്ര ഫയൽ ചെയ്‌തിട്ടുണ്ടെന്നും അതുമായി ബന്ധപ്പെട്ട മുഴുവൻ നടപടികളും പൂർത്തിയായെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Advertisment

publive-image

ബജാജ് ഡാർക്ക്സ്റ്റാർ എന്ന പേരിൽ ബജാജ് കമ്പനി ഫയൽ ചെയ്‍ത പേറ്റന്റിൽ, ഈ പേര് സ്‍കൂട്ടറുകൾ, മോട്ടോർ സൈക്കിളുകൾ, മുച്ചക്ര വാഹനങ്ങൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയ്ക്കും മറ്റു ചിലതിനും ഉപയോഗിച്ചേക്കാമെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും, ഈ പേരിൽ ഒരു പുതിയ ബൈക്ക് കമ്പനി കൊണ്ടുവരുമെങ്കില്‍, അതൊരു അഡ്വഞ്ചർ ബൈക്കായിരിക്കും എന്നാണ് വിദഗ്ധരുടെ അഭിപ്രായം. പൾസർ 250 പ്ലാറ്റ്‌ഫോമിൽ ബജാജ് ഓട്ടോ ക്വാർട്ടർ ലിറ്റർ ADV അടിസ്ഥാനമാക്കിയുള്ള ബൈക്ക് പുറത്തിറക്കുമെന്നും വിശ്വസിക്കപ്പെടുന്നു.

കഴിഞ്ഞ വർഷം ഒക്ടോബറിൽ ബജാജ് ഇന്ത്യയിൽ ബജാജ് പൾസർ എൻ 250 നേക്കഡ് സ്ട്രീറ്റ് ഫൈറ്ററും പൾസർ എഫ് 250 സെമി-ഫെയർ ബൈക്കും അവതരിപ്പിച്ചിരുന്നു. ഈ രണ്ട് ബൈക്കുകളിലും 249.07 സിസി, സിംഗിൾ സിലിണ്ടർ, ഫോർ-സ്ട്രോക്ക്, SOHC, ഓയിൽ-കൂൾഡ്, ഫ്യൂവൽ ഇഞ്ചക്‌റ്റഡ് എഞ്ചിൻ ആണ് ഉപയോഗിച്ചത്. ഈ എഞ്ചിൻ 24.1 bhp കരുത്തും 21.5 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കും. അസിസ്റ്റും സ്ലിപ്പർ ക്ലച്ചും ഉള്ള അഞ്ച്-സ്പീഡ് മാനുവൽ ഗിയർ ബൈക്കിന് ലഭിക്കുന്നു. അതായത് വരാനിരിക്കുന്ന ബൈക്കിലും സമാനമായ കോമ്പിനേഷൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവിൽ, ബജാജ് ഡാർക്ക്സ്റ്റാറിനെക്കുറിച്ച് കമ്പനി ഒരു ഔദ്യോഗിക വെളിപ്പെടുത്തലും നടത്തിയിട്ടില്ല. കമ്പനി ഈ മോട്ടോർസൈക്കിൾ അവതരിപ്പിക്കുമോ അതോ വരും സമയങ്ങളിൽ മറ്റെന്തെങ്കിലും അവതരിപ്പിക്കുമോ എന്ന് കണ്ടുതന്നെ അറിയണം. ഈ ചോദ്യങ്ങൾക്കെല്ലാം വരും മാസങ്ങളിൽ ഉത്തരം ലഭിക്കും. ഡാർക്ക്‌സ്റ്റാറിനൊപ്പം ഡൈനാമോ, ബ്ലേഡ്, ട്വിന്നർ, പൾസർ എലാൻ, പൾസർ എലഗൻസ് എന്നീ പേരുകൾക്കായി ബജാജ് ഓട്ടോ പേറ്റന്റ് ഫയൽ ചെയ്‍തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

അതേസമയം ഡാർക്ക്സ്റ്റാർ എന്ന വാക്കിന് ഫിസിക്സില്‍ വളരെ ആഴവും അര്‍ത്ഥങ്ങളുമുണ്ട്. ന്യൂട്ടോണിയൻ മെക്കാനിക്സിലെ ഡാർക്ക് സ്റ്റാർ എന്നത് ന്യൂട്ടോണിയൻ ഗുരുത്വാകർഷണത്തിന് കീഴിൽ പ്രകാശത്തെ കുടുക്കാൻ കഴിയുന്നത്ര ശക്തമായ ഗുരുത്വാകർഷണ ശക്തിയുള്ള ഒരു നക്ഷത്രത്തെ സൂചിപ്പിക്കുന്നു. അതിനെ ഇരുണ്ട ദ്രവ്യം എന്ന് വിളിക്കാം. അതിനുള്ളിലെ ഇരുണ്ട ദ്രവ്യ കണികകളുടെ ഉന്മൂലനം വഴി ചൂടാകുന്ന ഒരു നക്ഷത്രമാണിത്. ഡാർക്ക് എനർജി സ്റ്റാർ എന്നത് ഒരു തമോദ്വാരത്തോട് സാമ്യമുള്ള ഡാർക്ക് എനർജി അടങ്ങിയ ഒരു വസ്തുവാണ്.

Advertisment