എല്ലാ ഇലക്ട്രിക് വാഹങ്ങളും ചാര്‍ജ്ജ് ചെയ്യാം; രാജ്യത്ത് അതിവേഗ ചാർജിംഗ് ശൃംഖല വിപുലീകരിക്കാൻ ഏഥർ

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

കഴിഞ്ഞ കുറച്ച് മാസങ്ങളായി രാജ്യത്ത് ഇലക്ട്രിക് വാഹന വില്‍പ്പന കുത്തനെ വർധിച്ചിട്ടുണ്ടെങ്കിലും, ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറിന്റെ അഭാവം ഇപ്പോഴും ഇലക്ട്രിക്ക് വാഹനങ്ങള്‍ വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ പിന്നോട്ട് വലിക്കുന്ന ഘടകങ്ങളിലൊന്നാണ്.

തിരഞ്ഞെടുത്ത ഇവി ബ്രാൻഡുകൾ അവരുടെ ചാർജിംഗ് നെറ്റ്‌വർക്ക് അതിവേഗം വികസിപ്പിച്ചുകൊണ്ട് ശ്രേണിയിലെ ഈ പ്രശ്‌നം പരിഹരിക്കുന്നതിന് സജീവമായി പ്രവർത്തിക്കുകയാണ്. ഇൻസ്റ്റാൾ ചെയ്ത ചാർജിംഗ് സ്റ്റേഷനുകളുടെ എണ്ണത്തിൽ അടുത്തിടെ ഒരു പുതിയ നാഴികക്കല്ല് പിന്നിട്ട അത്തരത്തിലുള്ള ഒരു കമ്പനിയാണ് എഥർ എനർജി.

ബെംഗലുരു ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കാളായ ഏതര്‍ എനര്‍ജി തങ്ങളുടെ 580-ാമത് പബ്ലിക് ഫാസ്റ്റ് ചാർജിംഗ് പോയിന്റ് സ്ഥാപിച്ചതായി പ്രഖ്യാപിച്ചു. ഏഥർ ഗ്രിഡ് എന്നാണ് കമ്പനിയുടെ ഈ ചാര്‍ജ്ജിംഗ് ശൃംഖല അറിയപ്പെടുന്നത്.

ഈ ചാർജിംഗ് പോയിന്റുകളെല്ലാം ഇന്ത്യയിലെ 56 നഗരങ്ങളിലായി വ്യാപിച്ചതായാണ് കമ്പനി വിശദമാക്കുന്നത്. ചാർജറുകളില്‍ 60 ശതമാനവും ടയർ-2, ടയർ-3 നഗരങ്ങളിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഈ സാമ്പത്തിക വർഷാവസാനത്തോടെ 820 ചാർജിംഗ് ഗ്രിഡുകൾ കൂടി സ്ഥാപിച്ച് മൊത്തം എണ്ണം 1,400 ആക്കി അതിന്റെ പോയിന്റുകള്‍ വിപുലീകരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഏഥറിന്റെ ചാർജിംഗ് ഗ്രിഡുകളെക്കുറിച്ച് സംസാരിക്കുമ്പോൾ, എല്ലാ ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്കും നാലുചക്രവാഹന ഉടമകൾക്കും 2022 ഡിസംബർ അവസാനം വരെ ഇവ സൗജന്യമായി ഉപയോഗിക്കാനാകും എന്നതാണ് ശ്രദ്ധേയം. ഹീറോയും അതിന്റെ ആദ്യ ഇ-സ്‌കൂട്ടറായ വിദ വി1 ന്റെ ചാർജിംഗ് സജ്ജീകരണം ഏഥര്‍ ചാര്‍ജ്ജിംഗ് ശൃംഖലയ്ക്ക് അനുയോജ്യമായ വിധത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്.

ഈ ചാർജറുകൾ എല്ലാ ഏഥർ ഉടമകൾക്കും ഏഥർ ഗ്രിഡ് സ്‌മാർട്ട്‌ഫോൺ ആപ്ലിക്കേഷൻ വഴി കണ്ടെത്താനാകും. ഏഥറിന്റെ ഉൽപ്പന്ന ശ്രേണിയെ സംബന്ധിച്ചിടത്തോളം, ഈ വർഷം ജൂലൈയിൽ പുറത്തിറക്കിയ പുതിയ 450X Gen 3 ഇലക്ട്രിക് സ്‌കൂട്ടർ മോഡലിന്റെ X, പ്ലസ് വകഭേദങ്ങൾ കമ്പനിക്കുണ്ട്.

ഇവ മികച്ച വില്‍പ്പനയാണ് നേടുന്നത്. ബെംഗലുരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഏഥര്‍ എനര്‍ജി ഇന്ത്യയിലെ ആദ്യ ഇന്റലിജന്റ് വൈദ്യുത സ്‍കൂട്ടര്‍ നിര്‍മാതാക്കള്‍ കൂടിയാണ്. ഹീറോ മോട്ടോകോര്‍പ്പും ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റും പിന്തുണയ്ക്കുന്ന ഈ സ്റ്റാര്‍ട്ടപ്പ് സംരംഭം തങ്ങളുടെ സ്വന്തം ചാര്‍ജിങ് കണക്ടര്‍ മറ്റ് ഒഇഎമ്മുകള്‍ക്കു കൂടി ലഭ്യമാക്കുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

2018-ൽ ആണ് ഏഥര്‍ എനര്‍ജി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്‍കൂട്ടർ ആയ ഏഥര്‍ 450നെ പുറത്തിറക്കിയത്. 2020-ൽ കമ്പനി തങ്ങളുടെ രണ്ടാമത്തെ മോഡലായ ഏഥര്‍ 450X പുറത്തിറക്കി. കഴിഞ്ഞ മാസം കമ്പനി ഇന്ത്യൻ വിപണിയിലെ തങ്ങളുടെ ഏറ്റവും പുതിയ മോഡലായ ഏഥര്‍ 450X ജെൻ 3 ഇലക്ട്രിക് സ്‍കൂട്ടറും പുറത്തിറക്കി. രണ്ടു വർഷത്തിന് ശേഷം, കമ്പനി ഏറ്റവും പുതിയ തലമുറ 450X Gen 3 ഉപയോഗിച്ച് മോഡൽ അപ്‌ഗ്രേഡ് ചെയ്യുകയായിരുന്നു.

തമിഴ്‌നാട്ടിലെ ഹൊസൂരിൽ ആണ് ഏഥർ എനർജിയുടെ നിർമ്മാണ കേന്ദ്രം. ഇവിടെ പ്രതിവർഷം ഒരു ലക്ഷത്തിലധികം യൂണിറ്റുകൾ ഉൽപ്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. ഹീറോ മോട്ടോര്‍ കോര്‍പ്പിന്‍റെ പിന്തുണ കൂടാതെ ഈ പ്ലാന്‍റിന് തമിഴ്‌നാട് സർക്കാരിന്റെ ഇവി പോളിസി അനുസരിച്ചുള്ള പിന്തുണയും ഏഥര്‍ എനര്‍ജിക്ക് ഉണ്ട്.

Advertisment