Advertisment

വാഹനം വലുതും പ്രീമിയവും ആയാൽ യാത്ര കൂടുതൽ സുഖകരമായിരിക്കും; ഇതാ രാജ്യത്ത് ഏറ്റവും ഉയർന്ന ബൂട്ട് സ്പേസ് ലഭിക്കുന്ന ചില എസ്‌യുവികളെക്കുറിച്ചുള്ള വിവരങ്ങൾ..

author-image
ടെക് ഡസ്ക്
New Update

വാഹനം വലുതും പ്രീമിയവും ആയാൽ യാത്ര കൂടുതൽ സുഖകരമായിരിക്കും. നേരത്തെ സെഡാൻ കാറുകൾക്ക് ആവശ്യക്കാർ ഏറെ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ കാലം മാറി. എസ് യു വി വാഹനങ്ങൾ പല വീടുകളിലും ഇടംപിടിച്ചു തുടങ്ങിയിരിക്കുന്നു. വിൽപ്പനയുടെ കാര്യത്തിൽ എസ്‌യുവികൾ ഏറെ മുന്നേറിയിട്ടുണ്ട്. അവയ്ക്ക് ചെലവ് കുറവാണ്. കൂടാതെ അവയ്ക്ക് നിരവധി സവിശേഷതകളും ഉണ്ട്. അത്തരത്തിലുള്ള ഒരു സവിശേഷതയാണ് ബൂട്ട് സ്പേസ്.

Advertisment

publive-image

ഇതാ രാജ്യത്ത് ഏറ്റവും ഉയർന്ന ബൂട്ട് സ്പേസ് ലഭിക്കുന്ന ചില എസ്‌യുവികളെക്കുറിച്ചുള്ള വിവരങ്ങൾ ഇവിടെ  പങ്കുവയ്ക്കുന്നു.

ജീപ്പ് കോംപസ് (ബൂട്ട് സ്പേസ്: 438L)

ജീപ്പ് കോമ്പസ് അതിന്റെ പ്രകടനത്തിന്റെ കാര്യത്തിൽ വളരെ ജനപ്രിയമാണ്. 19.29 ലക്ഷം രൂപ മുതലാണ് ഇതിന്റെ എക്‌സ് ഷോറൂം വില. 160 bhp കരുത്തും 250 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.4L ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. 438 ലിറ്ററിന്റെ ബൂട്ട് സ്പേസാണ് ഇതിന് ലഭിക്കുന്നത്. ജീപ്പ് കോംപസിന്റെ പ്രകടനം വളരെ മികച്ചതാണ് കൂടാതെ എല്ലാത്തരം റോഡുകളിലും ഇത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു . നല്ല ക്യാബിൻ സ്ഥലവും ലഭിക്കുന്നു. നഗരത്തിലും ഹൈവേയിലും ഇത് വളരെ നല്ലതാണ്.

ഹ്യുണ്ടായ് ക്രെറ്റ (ബൂട്ട് സ്പേസ്: 433 L)

രാജ്യത്തെ ഏറ്റവും ജനപ്രിയ എസ്‌യുവിയാണ് ഹ്യുണ്ടായ് ക്രെറ്റ. 10.44 ലക്ഷം രൂപ മുതലാണ് ഇതിന്റെ എക്‌സ് ഷോറൂം വില. ഇത് മൂന്ന് എഞ്ചിൻ ഓപ്ഷനുകളില്‍ ലഭിക്കും. ക്രെറ്റയിൽ, നിങ്ങൾക്ക് 1.5 എൽ പെട്രോൾ എഞ്ചിൻ, 1.5 എൽ ഡീസൽ എഞ്ചിൻ, 1.4 എൽ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ നൽകിയിരിക്കുന്നു. ക്രെറ്റയിൽ നിങ്ങൾക്ക് 433 ലിറ്റർ ബൂട്ട് സ്പേസ് ലഭിക്കും.

എംജി ഹെക്ടർ (ബൂട്ട് സ്പേസ്: 587L)

എം‌ജി ഹെക്ടർ അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും ജനപ്രിയമായ എസ്‌യുവിയാണ്, ഇത് നിരവധി മികച്ച സവിശേഷതകളുമായി വരുന്നു. ഇതിന്റെ എക്‌സ് ഷോറൂം വില 14.43 ലക്ഷം രൂപ മുതലാണ്. രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് ഇത് വരുന്നത്. 141 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 L ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. 167.6 bhp കരുത്തും 350 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.0 L ഡീസൽ എഞ്ചിനിലും ഈ വാഹനം ലഭ്യമാണ്.  587 ലിറ്ററിന്റെ ബൂട്ട് സ്പേസാണ് ഇതിന് ലഭിക്കുന്നത്.

എംജി ആസ്റ്റർ (ബൂട്ട് സ്പേസ്: 488L)

അത്യാധുനിക ഫീച്ചറുകളുള്ള സെഗ്‌മെന്റിലെ ഇത്തരത്തിലുള്ള ആദ്യത്തെ എസ്‌യുവിയാണിത്. 488 ലിറ്ററിന്റെ ബൂട്ട് സ്പേസാണ് ഇതിന് ലഭിക്കുന്നത്. 10.32 ലക്ഷം രൂപ മുതലാണ് ഇതിന്റെ എക്‌സ് ഷോറൂം വില. രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് ഇത് വരുന്നത്. 138 bhp കരുത്തും 220 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.3 L ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. ഇതിനുപുറമെ, 108.5 bhp കരുത്തും 144 Nm 'ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.5 L നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്.

കിയ സെൽറ്റോസ് (ബൂട്ട് സ്പേസ്:433L)

ഫീച്ചറുകളാൽ ഉപഭോക്താക്കളെ ആകർഷിക്കുന്ന മറ്റൊരു ജനപ്രിയ എസ്‌യുവിയാണ് കിയ സെൽറ്റോസ്. ഇതിന് മൂന്ന് എഞ്ചിൻ ഓപ്ഷനുകൾ ലഭിക്കും. 1.4 എൽ ടർബോചാർജ്‍ഡ് പെട്രോൾ എഞ്ചിൻ, 1.5 എൽ പെട്രോൾ എഞ്ചിൻ, 1.5 എൽ ഡീസൽ എഞ്ചിൻ എന്നിവയിൽ ഈ എസ്‌യുവി ലഭ്യമാണ്. 10.44 ലക്ഷം രൂപ മുതലാണ് ഇതിന്റെ എക്‌സ് ഷോറൂം വില. 433 ലിറ്ററിന്റെ ബൂട്ട് സ്പേസാണ് ഇതിന് ലഭിക്കുന്നത്.

Advertisment