ടാറ്റ മോട്ടോഴ്സ് ഹാരിയർ എസ്യുവിയുടെ വരാനിരിക്കുന്ന പുതിയ പതിപ്പിന്റെ ടീസർ പുറത്തിറക്കി. പുതിയ ടാറ്റ ഹാരിയർ സ്പെഷ്യൽ എഡിഷന്റെ പേരും വിശദാംശങ്ങളും കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ലെങ്കിലും, സഫാരി അഡ്വഞ്ചർ പേഴ്സണ വേരിയന്റിന് സമാനമായ ഒരു അഡ്വഞ്ചർ പതിപ്പായിരിക്കും ഇത്. കാമോ, ഡാർക്ക്, കാസിരംഗ, ജെറ്റ് എന്നീ നാല് പ്രത്യേക പതിപ്പുകളിലാണ് ഹാരിയർ നിലവിൽ ലഭിക്കുന്നത്.
പുതിയ ടാറ്റ ഹാരിയർ സ്പെഷ്യൽ എഡിഷന് സാധാരണ മോഡലിനെ അപേക്ഷിച്ച് ചില കോസ്മെറ്റിക് മെച്ചപ്പെടുത്തലുകൾ ലഭിക്കാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, ഇതിന്റെ എഞ്ചിൻ സജ്ജീകരണം മാറ്റമില്ലാതെ തുടരും. 170 ബിഎച്ച്പി, 2.0 ലിറ്റർ ഡീസൽ എഞ്ചിനുമായി ഇത് തുടരും.
പുതിയ കളർ സ്കീമിൽ എസ്യുവിയുടെ പ്രത്യേക പതിപ്പ് കാർ നിർമ്മാതാവ് വാഗ്ദാനം ചെയ്തേക്കാം. ഓട്ടോ ഡിമ്മിംഗ് ഐആർവിഎം, പനോരമിക് സൺറൂഫ്, 6-വേ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ എന്നിവ ഉൾപ്പെടെയുള്ള ചില പ്രത്യേക ഫീച്ചറുകളോടെ വരുന്ന റേഞ്ച്-ടോപ്പിംഗ് XZA+ വേരിയന്റിനെ അടിസ്ഥാനമാക്കി ഇത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാഹനത്തിന്റെ വിലയെ സംബന്ധിച്ചിടത്തോളം, പുതിയ ടാറ്റ ഹാരിയർ സ്പെഷ്യൽ എഡിഷന്റെ സ്റ്റാൻഡേർഡ് എതിരാളിയെക്കാൾ ഏകദേശം 50,000 രൂപ കൂടുതലായിരിക്കും. ഈ വർഷം അവസാനത്തോടെ മോഡൽ വിൽപ്പനയ്ക്കെത്തും.
കമ്പനിയില്‍ നിന്നുള്ള മറ്റ് വാര്‍ത്തകളിൽ, ടാറ്റ ഹാരിയർ ഫെയ്സ്ലിഫ്റ്റ് 2023-ന്റെ തുടക്കത്തിൽ അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നു. എസ്യുവിയുടെ അപ്ഡേറ്റ് ചെയ്ത മോഡലിന് ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) ഒപ്പം 360 ഡിഗ്രി ക്യാമറയും വയർലെസ് ആൻഡ്രോയിഡ് ഓട്ടോയെ പിന്തുണയ്ക്കുന്ന വലിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും വരാൻ സാധ്യതയുണ്ട്.
ഒപ്പം ആപ്പിള്‍ കാര്‍ പ്ലേയും ലഭിക്കും. ഇതിന്റെ എക്സ്റ്റീരിയറിലും ചില മാറ്റങ്ങൾ വരുത്തും. പുതിയ ഹാരിയർ ഫെയ്സ്ലിഫ്റ്റിൽ ഹൊറിസോണൽ സ്ലാറ്റുകളും ഇന്റഗ്രേറ്റഡ് റഡാറും ഉള്ള അപ്ഡേറ്റ് ചെയ്ത ഗ്രിൽ, എൽഇഡി ഡിഎൽആറുകളോട് കൂടിയ പുതുതായി രൂപകൽപ്പന ചെയ്ത എൽഇഡി ഹെഡ്ലാമ്പുകൾ, പുതിയ അലോയി വീലുകൾ, പുതുക്കിയ റിയർ ബമ്പർ തുടങ്ങിയവയും ഉണ്ടാകും.
തിരുവനന്തപുരം; കേരളത്തിലെ മത്സ്യബന്ധന മേഖലക്ക് 321.31 കോടി ബജറ്റിൽ വകയിരുത്തി കേരളത്തിന്റെ ധനമന്ത്രി കെഎൻ ബാലഗോപാൽ. പഞ്ഞ മാസങ്ങളിലെ മത്സ്യ തൊഴിലാളികൾക്കുള്ള സാമ്പാദ്യ പദ്ധതിക്കു 27 കോടി വകയിരുത്തും. മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കടയിൽ നിന്നും പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുക എന്ന് ലക്ഷ്യത്തോടെ നടപ്പാക്കുന്ന ശുചിത്വ സാഗരം പദ്ധതിക്ക് 5.5 വകയിരുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. മത്സ്യബന്ധന ബോട്ടുകൾ ആധുനികവത്ക്കരിക്കാൻ പുതിയൊരു പദ്ധതിക്ക് രൂപം നൽകിയതായി മന്ത്രി പ്രഖ്യാപിച്ചു, പദ്ധതിക്ക് പത്ത് കോടി രൂപ മാറ്റിവെക്കും. 60 % […]
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിലയിൽ വർധന. മദ്യത്തിന് സാമൂഹിക സുരക്ഷാ സെസ് ഏർപ്പെടുത്തി. 999 രൂപ വരെ വിലയുള്ള മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്കു മുകളിലുള്ള മദ്യത്തിന് 40 രൂപയും കൂടും.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിക്കും. പെട്രോളിനും ഡീസലിനും ലീറ്ററിന് രണ്ട് രൂപ വീതം സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
തിരുവനന്തപുരം: സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് പ്രാബല്യത്തിൽ വരുത്തിയിട്ടുള്ള വിവിധ നിയമങ്ങളുടെയും ഭരണഘടനാ വ്യവസ്ഥകളുടെയും നടപ്പാക്കൽ അവലോകനത്തിനും അവ ശക്തിപ്പെടുത്തുന്നതിനുമായി 14 കോടി രൂപ ബജറ്റിൽ വകയിരുത്തിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. സ്കൂളുകളിലെ സൈക്കോ സോഷ്യൽ പദ്ധതികൾക്കായി 51 കോടി രൂപ മാറ്റി വച്ചതായും മന്ത്രി പറഞ്ഞു. സാനിറ്ററി നാപ്കിനുകൾക്ക് പകരമായി കൂടുതൽ പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ മെൻസ്ട്രൽ കപ്പുകളുടെ ഉപയോഗം പ്രേത്സാഹിപ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നു. ഇതിനായി സ്കൂളുകൾ, കോളേജുകൾ, തൊഴിലിടങ്ങൾ എന്നിവിടങ്ങളിൽ സർക്കാർ തലത്തിൽ ബോധവൽക്കരണവും […]
തിരുവനന്തപുരം: ആറ്റിങ്ങലില്‍ വന്‍ കഞ്ചാവ് കടത്ത് എക്സൈസ് പിടികൂടി. ആറ്റിങ്ങൽ ചെമ്പൂരില്‍ താമസിക്കുന്ന ജയേഷിനെയാണ് കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. കാറിൽ കടത്തിയ 15 കിലോ കഞ്ചാവാണ് സ്റ്റേറ്റ് എക്സൈസ് എൻ ഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടിയത്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് തലവനായ എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ ടി. അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാവ് കഞ്ചാവുമായി പിടിയിലായത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച KL-02-AJ -5278 ഫോർഡ് ഫിഗോ കാര്‍ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. […]
അജിത്ത് നായകനായ ചിത്രം ‘തുനിവ്’ ഇപ്പോഴും തിയറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ ഒടിടി റിലീസ് തിയ്യതിയായി എന്നാണ് പുതിയ റിപ്പോര്‍ട്ട്. അജിത്തിന്റെ ‘തുനിവി’ന്റെ സ്ട്രീമിംഗ് നെറ്റ്ഫ്ലിക്സിലാണ്. ചിത്രം ഫെബ്രുവരി എട്ടിനാണ് സ്ട്രീമിംഗ് തുടങ്ങുക എന്നാണ് റിപ്പോര്‍ട്ട്. നിരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ മഞ്ജു വാര്യരാണ് ‘തുനിവി’ലെ നായിക. എച്ച് വിനോദ് തന്നെ തിരക്കഥയുമെഴുതിയ ചിത്രമായ ‘തുനിവി’ന്റെ ഒടിടി പാര്‍ട്ണറെ നേരത്തെ തന്നെ പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. ‘തുനിവ്’ ഇതിനകം തന്നെ […]
മൂന്നിലവ് : ജില്ലയിലെ മലയോര മേഖലയായ മൂന്നിലവ് പഞ്ചായത്തിനെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന കടപുഴ പാലം തകര്‍ന്നിട്ട് ഒരു വര്‍ഷമായിട്ടും തിരിഞ്ഞുനോക്കാതെ അധികൃതര്‍. രാഷ്ട്രീയ പാര്‍ട്ടികളും ഭരണമുന്നണിയും പ്രതിപക്ഷവും ജനപ്രതിനിധികളുമെല്ലാം മൂന്നിലവുകാരെ ഉപേക്ഷിച്ച മട്ടാണ്. ജനപ്രതിനിധികള്‍ തമ്മില്‍ ആരു പാലം പണിയണമെന്ന വാശിയും നിലനില്ക്കുന്നതോടെ വഴിയാധാരമായിരിക്കുകയാണ് മൂന്നിലവ് നിവാസികള്‍. 2021 ഒക്ടോബര്‍ 16നുണ്ടായ പ്രളയത്തിലാണ് തൂണില്‍ മരം വന്നിടിച്ചു സ്ലാബ് തകര്‍ന്നു പാലം അപകടാവസ്ഥയിലായത്. പിന്നീട് നാട്ടുകാർ സംഘടിച്ച് തെങ്ങ് തടി ഇട്ട് ആളുകൾക്ക് നടന്ന് പോകാൻ […]
കേരളത്തിന്റെ ആഭ്യന്തര ഉല്പാദനവും തൊഴിൽ സംരംഭങ്ങളും നിക്ഷേപ സാധ്യതകളും വർദ്ധിപ്പിക്കാൻ സർവ സൗകര്യങ്ങളുമൊരുക്കി മേക്ക് ഇൻ കേരള വികസിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ വ്യക്തമാക്കി. മേക്ക് ഇൻ കേരളയുമായി ബന്ധപ്പെട്ട് വിശദമായ പഠനം സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് നടത്തിയിരുന്നു. സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് റിപ്പോർട്ട് പ്രകാരം 2021 – 22 ൽ കേരളത്തിലേക്ക് പുറമെ നിന്ന് ഏകദേശം 128000 രൂപയുടെ ഉത്പന്നങ്ങളാണ് ഇറക്കുമതി ചെയ്തത്. ഇതിൽ 92% ഇതര സംസ്ഥാങ്ങളിൽ നിന്നായിരുന്നു. […]
തിരുവനന്തപുരം: ശബരിമല മാസ്റ്റർ പ്ലാനിനായി ബജറ്റില്‍ 30 കോടി വകയിരുത്തി. എരുമേലി മാസ്റ്റർ പ്ലാന്‍ അധികമായി 10 കോടിയും കുടിവെള്ള വിതരണത്തിന് 10 കോടിയും നിലക്കൽ വികസനത്തിന് 2.5 കോടിയും വകയിരുത്തിയതായി ധനമന്ത്രി ബാലഗോപാൽ വ്യക്തമാക്കി. ലൈഫ് മിഷൻ പദ്ധതിക്കായി 1436.26 കോടി വകയിരുത്തിയതായും മന്ത്രി അറിയിച്ചു. കേരളത്തിന്റെ ആഭ്യന്തര ഉല്പാദനവും തൊഴിൽ സംരംഭങ്ങളും നിക്ഷേപ സാധ്യതകളും വർദ്ധിപ്പിക്കാൻ സർവ സൗകര്യങ്ങളുമൊരുക്കി മേക്ക് ഇൻ കേരള വികസിപ്പിക്കുമെന്ന് ബജറ്റ് അവതരണത്തില്‍ ധനമന്ത്രി വ്യക്തമാക്കി. മേക്ക് ഇൻ കേരള […]