/sathyam/media/post_attachments/Nh5Bk1jf4KZadTJj5iak.jpg)
ആഡംബര എസ്‌യുവികളില്‍ ആഗോള താരമായ ജീപ്പ് ഗ്രാന്‍ഡ് ചെറോക്കിയുടെ ഏറ്റവും പുതിയ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 77.55 ലക്ഷം രൂപ തൊട്ടാണ് എക്‌സ് ഷോറൂം വില. അകത്തും പുറത്തും ഒട്ടേറെ പുതുമകളുമായി എത്തിയ ഈ അഞ്ചാം തലമുറ ഗ്രാന്‍ഡ് ചെറോക്കി ജീപ്പ് ഇന്ത്യയില്‍ നിര്‍മിക്കുന്ന അഞ്ചാമത്തെ മോഡലാണ്. യാത്രാസുഖം, സാങ്കേതികവിദ്യ, ഉള്ളിലെ വിശാലത എന്നിവയിലെല്ലാം മുന്നിട്ടു നില്‍ക്കുന്നു. ഈ മാസം അവസാനത്തോടെ നിരത്തിലിറങ്ങുന്ന ഗ്രാന്‍ഡ് ചെറോക്കി ഇന്ത്യയിലൂടനീളം തിരഞ്ഞെടുത്ത ജീപ്പ് ഡീലര്‍ഷിപ്പുകളില്‍ ലഭ്യമാണ്.
"സാഹസിക പ്രേമികള്‍ക്കായി ആഡംബരവും നവീന സാങ്കേതികതയും ഏറ്റവും മികച്ച ഫീച്ചറുകളുമെല്ലാം കൂടിച്ചേര്‍ത്താണ് പുതിയ ഗ്രാന്‍ഡ് ചെറോക്കി അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ഡ്രൈവിങ് അനുഭവവും കൂടിയാകുമ്പോള്‍ ആഡംബര വിഭാഗത്തില്‍ ഈ ബ്രാന്‍ഡ് ഒരു പടി മുന്നിലാണ്," സ്റ്റെല്ലാന്റിസ് ഇന്ത്യ സിഇഒയും മാനേജിങ് ഡയറക്ടറുമായ റോളണ്ട് ബുചാര പറഞ്ഞു.
പ്രീമീയം വിഭാഗത്തില്‍ ഒരു ആഗോള ഐക്കണാണ് ജീപ്പിന്റെ ഗ്രാന്‍ഡ് ചെറോക്കി. ഈ വിഭാഗത്തില്‍ ഏറ്റവും കുടുതല്‍ സുരക്ഷാ ഫീച്ചറുകളും വൈവിധ്യവും, നവീന സാങ്കേതികവിദ്യയും കരുത്തും ശേഷിയുമാണ് ശരിക്കും ഈ എസ്‌യുവിയെ ഒന്നാമനാക്കുന്നത്.
"ആഡംബരം, സുരക്ഷ, യാത്രാസുഖം, സാങ്കേതികവിദ്യ എന്നിവയുടെ പുതിയൊരു തലമാണ് ജീപ് ഗ്രാന്‍ഡ് ചെറോക്കി വാഗ്ദാനം ചെയ്യുന്നത്. ഏറ്റവും മികച്ചത് മാത്രം പ്രതീക്ഷിക്കുന്ന ഞങ്ങളുടെ ഉപഭോക്താക്കളുടെ അന്തസ്സിന്റേയും ആഡംബരത്തിന്റേയും പ്രതീകമാണ് ഏറ്റവും പുതിയ ഗ്രാന്‍ഡ് ചെറോക്കി," ജീപ്പ് ബ്രാന്‍ഡ് ഇന്ത്യ മേധാവി നിപുണ്‍ ജെ മഹാജന്‍ പറഞ്ഞു.
30 വര്‍ഷം മുമ്പ് ജീപ്പ് ആദ്യമായി അവതരിപ്പിച്ച ഗ്രാന്‍ഡ് ചെറോക്കിയുടെ ആഗോള വില്‍പ്പന 70 ലക്ഷം കവിഞ്ഞിട്ടുണ്ട്. പ്രീമിയം എസ്‌യുവി വിഭാഗത്തില്‍ സാങ്കേതികത്തികന്റേയും ആഡംബരത്തിന്റേയും അവസാനവാക്കാണ് ഗ്രാന്‍ഡ് ചെറോക്കി. മികവുറ്റ ഓഫ് റോഡ് ശേഷികളോടെയാണ് ഏറ്റവും പുതിയ പതിപ്പിന്റെ രൂപകല്‍പ്പനയും എഞ്ചിനീയറിങും നിര്‍വഹിച്ചിരിക്കുന്നത്.