വർധിച്ച ഇന്ധനക്ഷമതയുള്ള പുതിയതും കൂടുതൽ കരുത്തുറ്റതുമായ എഞ്ചിനിലാണ് പുതിയ ഇക്കോ വരുന്നത്. പുതിയ എഞ്ചിൻ മാത്രമല്ല, അഞ്ച് സീറ്റർ, ഏഴ് സീറ്റർ, കാർഗോ, ടൂർ, ആംബുലൻസ് എന്നിങ്ങനെ 13 വേരിയന്റുകളിൽ പുതിയ ഇക്കോ വാൻ ലഭ്യമാണ്. അടിസ്ഥാന വേരിയന്റിന് 5.49 ലക്ഷം രൂപയും ടോപ്പ്-സ്പെക്ക് മോഡലിന് 8.13 ലക്ഷം രൂപയുമാണ് വില. പുതിയ 1.2 ലിറ്റർ അഡ്വാൻസ്‍ഡ് കെ-സീരീസ് ഡ്യുവൽ ജെറ്റ്, ഡ്യുവൽ വിവിടി എഞ്ചിനാണ് പുതിയ മാരുതി ഇക്കോയ്ക്ക് കരുത്തേകുന്നത്.
/sathyam/media/post_attachments/tp594uV5aWWuCe1Hzy9h.jpg)
മുൻ മോഡലിനെ അപേക്ഷിച്ച് കൂടുതൽ ശക്തവും കൂടുതൽ ഇന്ധനക്ഷമതയാര്‍ന്നതുമാണ്. മുൻ മോഡലിനെ അപേക്ഷിച്ച് പുതിയ എഞ്ചിൻ 10 ശതമാനം കൂടുതൽ ഊർജ്ജം നൽകുന്നു. ഈ എഞ്ചിന് 6,000 ആർപിഎമ്മിൽ 80.76 പിഎസ് പവറും 3,000 ആർപിഎമ്മിൽ 104.4 എൻഎം പരമാവധി ടോർക്കും ഉൽപ്പാദിപ്പിക്കാൻ കഴിയും. ഫാക്ടറിയിൽ ഘടിപ്പിച്ച സിഎൻജി കിറ്റിനൊപ്പം വാൻ ലഭ്യമാണ്. സിഎൻജി മോഡിൽ, എഞ്ചിൻ 6000 ആർപിഎമ്മിൽ 71.65 പിഎസ് പവറും 3,000 ആർപിഎമ്മിൽ 95 എൻഎം പരമാവധി ടോർക്കും ഉൽപ്പാദിപ്പിക്കും.
ടൂർ വേരിയൻറ് എആർഎഐ സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത ലിറ്ററിന് 20.20 കിലോമീറ്റർ പെട്രോളും 27.05 കിലോമീറ്റർ/കി.ഗ്രാം ഇന്ധനക്ഷമത സിഎൻജിയും വാഗ്‍ദാനം ചെയ്യുന്നു. പാസഞ്ചർ വേരിയന്റ് പെട്രോൾ, സിഎൻജി എന്നിവയോടൊപ്പം യഥാക്രമം 19.71kmpl, 26.78km/kg വാഗ്‌ദാനം ചെയ്യുന്നു. അളവുകളുടെ കാര്യത്തിൽ, പുതിയ മാരുതി ഇക്കോയ്ക്ക് 3675 എംഎം നീളവും 1825 എംഎം ഉയരവും 1475 എംഎം വീതിയും 2350 എംഎം വീൽബേസുമുണ്ട്.
ആംബുലൻസ് വേരിയന്റിന് 1930 മില്ലിമീറ്ററായി ഉയരം ഉയർത്തി. സോളിഡ് വൈറ്റ്, മെറ്റാലിക് സിൽക്കി സിൽവർ, പേൾ മിഡ്‌നൈറ്റ് ബ്ലാക്ക്, മെറ്റാലിക് ഗ്ലിസ്റ്റനിംഗ് ഗ്രേ, പുതിയ മെറ്റാലിക് ബ്രിസ്‍ക് ബ്ലൂ എന്നീ അഞ്ച് കളർ ഓപ്ഷനുകളിലാണ് പുതിയ മോഡൽ വാഗ്‍ദാനം ചെയ്യുന്നത്. ചാരിയിരിക്കുന്ന ഫ്രണ്ട് സീറ്റുകൾ, ക്യാബിൻ എയർ ഫിൽട്ടർ (എസി വേരിയന്റുകൾ), പുതിയ ബാറ്ററി സേവർ ഫംഗ്ഷനോടുകൂടിയ ഡോം ലാമ്പ് എന്നിവയുമായാണ് ഇത് വരുന്നത്.