2023 ഏപ്രിൽ മുതൽ ഇന്ത്യയിൽ റിയൽ ഡ്രൈവിംഗ് എമിഷൻ (ആർഡിഇ) മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിന് മുന്നോടിയായി, ജാപ്പനീസ് കാർ നിർമ്മാതാവ് അമേസ് , അഞ്ചാം തലമുറ ഹോണ്ട സിറ്റി, ഡബ്ല്യുആര്‍-വി ക്രോസ്ഓവർ എന്നിവയില്‍ നിലവിൽ വാഗ്ദാനം ചെയ്യുന്ന 1.5 ലിറ്റർ i-DTEC ഡീസൽ എഞ്ചിന്റെ ഉത്പാദനം നിർത്തുമെന്ന് റിപ്പോര്‍ട്ടുകള്‍.
/sathyam/media/post_attachments/N05biRDy6Axx1TcEGWMe.jpg)
പുതിയ ആർഡിഇ മാനദണ്ഡങ്ങൾ അനുസരിച്ച് പുതിയ എമിഷൻ റെഗുലേഷനുകൾ പാലിക്കുന്നതിനായി എഞ്ചിനുകളെ നവീകരിക്കാൻ ഡീസൽ എഞ്ചിനുകളിൽ വലിയ നിക്ഷേപം ആവശ്യപ്പെടുന്നുണ്ട്. ഇത് വിവിധ വാഹന നിര്‍മ്മാണ ബ്രാൻഡുകളില്‍ ഉടനീളം നിരവധി ഡീസൽ മോഡലുകൾ വെട്ടിമാറ്റുന്നതിലേക്ക് നയിച്ചു. ഉദാഹരണത്തിന്, ഹ്യുണ്ടായ് ഗ്രാൻഡ് i10 നിയോസും ഓറ കോംപാക്റ്റ് സെഡാനും ഈ വർഷം ആദ്യം ഡീസൽ എഞ്ചിൻ നിശബ്ദമായി ഉപേക്ഷിച്ചു. പ്രീമിയം i20 ഹാച്ച്ബാക്ക് ഈ ഓപ്ഷൻ ഉപേക്ഷിക്കാൻ ഒരുങ്ങുകയാണ്.
ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് 2023 മാർച്ച് അവസാനം വരെ ഡീസലിൽ പ്രവർത്തിക്കുന്ന ഹോണ്ട കാറുകൾ വാങ്ങാം. എന്നാൽ ബിഎസ് VI എമിഷൻ മാനദണ്ഡങ്ങൾ നിർബന്ധമാക്കി കൃത്യം മൂന്ന് വർഷത്തിന് ശേഷം, കൂടുതൽ കർശനമായ എമിഷൻ മാനദണ്ഡങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് രാജ്യത്തുടനീളമുള്ള ഷോറൂമുകളിൽ ഡീസൽ മോഡലുകള്‍ വിറ്റു തീർക്കാൻ കമ്പനി പദ്ധതിയിടുന്നു.
ഹോണ്ട കാർസ് ഇന്ത്യ ഇതിനകം തന്നെ ഡീസൽ കരുത്തില്‍ പ്രവര്‍ത്തിക്കുന്ന ജാസ്, ഡബ്ല്യുആർ-വി, അമേസ് കോംപാക്ട് സെഡാന്റെ തിരഞ്ഞെടുത്ത വകഭേദങ്ങൾ എന്നിവയുടെ ഉത്പാദനം നിർത്തി. കൂടാതെ നിലവിലെ തലമുറ ജാസ് , ഡബ്ല്യുആർ-വി, സിറ്റി (നാലാം തലമുറ) എന്നീ മൂന്ന് മോഡലുകളും അവരുടെ ജീവിതചക്രത്തിന്റെ അവസാനത്തോട് അടുക്കുന്നതിനാൽ കാലക്രമേണ നിർത്തലാക്കാനുള്ള ശ്രമത്തിലാണ് കമ്പനി . 2022 ഡിസംബറിനും 2023 ഫെബ്രുവരിക്കും ഇടയിൽ മറ്റ് ഡീസൽ വേരിയന്റുകളുടെ നിര്‍മ്മാണവും അവസാനിപ്പിക്കും.