022 ടാറ്റ ടിഗോർ ഇലക്ട്രിക്ക് മോഡൽ ലൈനപ്പ് XE, XT, XZ+, XZ+ LUX എന്നിങ്ങനെ നാല് വേരിയന്റുകളിൽ വരുന്നു. ഇവയുടെ വില യഥാക്രമം 12.49 ലക്ഷം, 12.99 ലക്ഷം, 13.49 ലക്ഷം, 13.75 ലക്ഷം എന്നിങ്ങനെയാണ്. മേൽപ്പറഞ്ഞ എല്ലാ വിലകളും എക്സ്-ഷോറൂം വിലകള്‍ ആണ്. ഇലക്ട്രിക് സെഡാന്റെ പുതിയ മോഡൽ കൂടുതൽ 'ലക്സ്' ഫീച്ചറുകളും പുതിയ മാഗ്നറ്റിക് റെഡ് കളർ ഓപ്ഷനും സഹിതം വിപുലമായ ശ്രേണി വാഗ്ദാനം ചെയ്യുന്നു.
/sathyam/media/post_attachments/w1cRFhsI3YyajqhHLrkm.jpg)
പുതിയ ടാറ്റ ടിഗോർ ഇവി ബ്രാൻഡിന്റെ ന്യൂ ഫോറെവർ തത്ത്വചിന്തയ്ക്ക് അനുസൃതമായി കൂടുതൽ സാങ്കേതികവും പ്രീമിയം സവിശേഷതകളും നൽകുന്നു എന്ന് കമ്പനി പറയുന്നു. ഇന്ത്യൻ റോഡുകളിൽ 600 ദശലക്ഷം കിലോമീറ്ററുകൾ പിന്നിട്ടപ്പോൾ ലഭിച്ച ഉപഭോക്തൃ ഡ്രൈവിംഗ് പാറ്റേണിനെക്കുറിച്ചുള്ള ആഴത്തിലുള്ള ഉൾക്കാഴ്ചകൾ കമ്പനിക്ക് ഉണ്ട്, മികച്ച കാര്യക്ഷമതയും റേഞ്ചും മനസ്സിലാക്കാനും നൽകാനും സഹായിച്ചു എന്നും കമ്പനി വ്യക്തമാക്കുന്നു.
2022 ടാറ്റ ടിഗോർ EV ഒറ്റ ചാർജിൽ 315 കിലോമീറ്റർ വർധിപ്പിച്ച ARAI ശ്രേണി വാഗ്ദാനം ചെയ്യുന്നു. ഇലക്ട്രിക് സെഡാൻ 26kWh ലിക്വിഡ്-കൂൾഡ്, ഹൈ എനർജി ഡെൻസിറ്റി ബാറ്ററി പാക്കും IP67 റേറ്റഡ് ബാറ്ററി പാക്കും മോട്ടോറും ഉപയോഗിക്കുന്നു. ഈ സജ്ജീകരണം പരമാവധി 55kW (54.2bhp) കരുത്തും 170Nm പീക്ക് ടോർക്കും നൽകുന്നു.
ഫീച്ചറുകളുടെ കാര്യത്തിൽ, ഇലക്‌ട്രിക് സെഡാന്റെ പുതുക്കിയ മോഡൽ ലെതറെറ്റ് അപ്‌ഹോൾസ്റ്ററി, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ്, ഓട്ടോ ഹെഡ്‌ലാമ്പുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ക്രൂയിസ് കൺട്രോൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. പുതിയ ടാറ്റ ടിഗോർ EV-യുടെ എല്ലാ വകഭേദങ്ങളും ഇപ്പോൾ കണക്റ്റഡ് കാർ സാങ്കേതികവിദ്യ - സെഡ്‍കണക്ട്, മൾട്ടി-മോഡ് റീജനറേഷൻ, സ്മാർട്ട് വാച്ച് കണക്റ്റിവിറ്റി, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (iTPMS) തുടങ്ങിയ സവിശേഷതകളോടെ ലഭ്യമാണ്. ഇതിന് സ്റ്റാൻഡേർഡായി ടയർ പഞ്ചർ റിപ്പയർ കിറ്റും ലഭിക്കുന്നു.