ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പായ അൾട്രാവയലറ്റ് ഓട്ടോമോട്ടീവ് കഴിഞ്ഞ ദിവസമാണ് എഫ്77 പെർഫോമൻസ് ഇലക്ട്രിക് മോട്ടോർസൈക്കിളിനെ ഇന്ത്യയിൽ അവതരിപ്പിച്ചത്; വ്യത്യസ്തമായ വർണ്ണ സ്കീമിൽ ലഭിക്കുന്ന എഫ്77 ന്റെ പ്രത്യേകതകൾ നോക്കാം..

author-image
ടെക് ഡസ്ക്
New Update

അൾട്രാവയലറ്റ് ഓട്ടോമോട്ടീവ് കഴിഞ്ഞ ദിവസമാണ് എഫ്77 പെർഫോമൻസ് ഇലക്ട്രിക് മോട്ടോർസൈക്കിളിനെ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇപ്പോഴിതാ ഓൺലൈനിൽ ബുക്കിംഗ് വിൻഡോ തുറന്ന് രണ്ട് മണിക്കൂർ കഴിഞ്ഞപ്പോഴേക്കും അൾട്രാവയലറ്റ് എഫ്77 എന്ന ലിമിറ്റഡ് എഡിഷൻ രാജ്യത്ത് വിറ്റുതീർന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്.  വെറും 77 യൂണിറ്റുകളുടെ ഉൽപ്പാദനത്തിൽ പരിമിതപ്പെടുത്തിയിരിക്കുന്ന ലിമിറ്റഡ് എഡിഷൻ F77 സ്റ്റാൻഡേർഡ് പതിപ്പിനേക്കാൾ കൂടുതൽ പവറും ടോർക്കും വാഗ്‍ദാനം ചെയ്യുന്നു.

Advertisment

publive-image

കൂടാതെ അതിനെ വേറിട്ടു നിർത്താൻ വ്യത്യസ്തമായ വർണ്ണ സ്കീമും ലഭിക്കുന്നു. പെർഫോമൻസ് ഇലക്‌ട്രിക് മോട്ടോർസൈക്കിൾ ഈ ആഴ്‌ചയാണ് പുറത്തിറക്കിയത്. അൾട്രാവയലറ്റ് ലിമിറ്റഡ് എഡിഷൻ F77-ന്റെ വിലകൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഈ പതിപ്പ് F77 റീക്കോണ്‍ പതിപ്പിനേക്കാൾ പ്രീമിയം വിലയില്‍ ലഭ്യമാകും.  4.55 ലക്ഷം രൂപയാണ് റീക്കോണ്‍ പതിപ്പിന്‍റെ എക്സ്-ഷോറൂം വില.  അൾട്രാവയലറ്റ് എഫ് 77 ലിമിറ്റഡ് എഡിഷൻറെ 77 മോഡലുകളിൽ ഓരോന്നിനും അദ്വിതീയമായി നമ്പർ നൽകുകയും പ്രത്യേക പെയിന്റ് സ്കീം വഹിക്കുകയും ചെയ്യും.

ഇലക്ട്രിക് മോട്ടോർ 40.2 bhp (30.2 kW) ഉം 100 Nm torque ഉം പുറപ്പെടുവിക്കുന്നതിനൊപ്പം പെർഫോമൻസ് മോട്ടോർസൈക്കിളിന് അതിന്റെ പവർ കണക്കുകളിൽ കൂടുതല്‍ ഊര്‍ജ്ജം ലഭിക്കുന്നു. 7.8 സെക്കൻഡിനുള്ളിൽ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റർ വേഗത കൈവരിക്കും. മണിക്കൂറിൽ 152 കിലോമീറ്ററാണ് , പരമാവധി വേഗത. ഇതിനു വിപരീതമായി, F77 ഒറിജിനൽ, റീകോൺ വേരിയന്റുകൾ 38.8 bhp (29 kW) ഉം 95 Nm പീക്ക് ടോർക്കും പായ്ക്ക് ചെയ്യുന്നു. മണിക്കൂറിൽ 147 കിലോമീറ്ററാണ് ഉയർന്ന വേഗത.

ക്രമീകരിക്കാവുന്ന 41 mm USD ഫ്രണ്ട് ഫോർക്കുകളും പിന്നിൽ ഒരു മോണോഷോക്കും ഉൾപ്പെടെ മറ്റ് സവിശേഷതകളും ഹാർഡ്‌വെയറും അതേപടി തുടരുന്നു. നാല് പിസ്റ്റൺ കാലിപ്പറുകളുള്ള 320 എംഎം ഫ്രണ്ട് ഡിസ്‌ക് ബ്രേക്കുകളും പിന്നിൽ സിംഗിൾ പിസ്റ്റൺ കാലിപ്പറുള്ള 230 എംഎം ഡിസ്‌ക് ബ്രേക്കുമാണ് ബ്രേക്കിംഗ്. അഞ്ച് ഇഞ്ച് TFT സ്‌ക്രീനും ജിയോഫെൻസിംഗ്, വെഹിക്കിൾ ലൊക്കേറ്റർ, ലോക്ക്ഡൗൺ, റൈഡ് അനലിറ്റിക്‌സ്, ക്രാഷ് ഡിറ്റക്ഷൻ എന്നിവയും അതിലേറെയും ഫീച്ചറുകളുമായാണ് F77 വരുന്നത്. മൂന്ന് റൈഡിംഗ് മോഡുകൾ ഉണ്ട് - ഗ്ലൈഡ്, കോംബാറ്റ്, ബാലിസ്റ്റിക്.

Advertisment