ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാൻഡായ റോയൽ എൻഫീൽഡ് പുതിയ മോട്ടോർസൈക്കിളുകൾ ഒരുക്കുന്നു. റോയൽ എൻഫീൽഡ് അവതരിപ്പിക്കുന്ന മോട്ടോർസൈക്കിളുകളുടെ പ്രത്യേകതകൾ നോക്കാം..

author-image
ടെക് ഡസ്ക്
Updated On
New Update

ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാൻഡായ റോയൽ എൻഫീൽഡ് വരാനിരിക്കുന്ന 450 സിസി പ്ലാറ്റ്‌ഫോമിൽ പുതിയ ഹിമാലയൻ 450 ഉൾപ്പെടെ അഞ്ച് പുതിയ മോട്ടോർസൈക്കിളുകളും അവതരിപ്പിക്കും. പുതിയ ഹണ്ടർ 350 അവതരിപ്പിച്ചതിന് ശേഷം, റോയൽ എൻഫീൽഡ് ഉടൻ തന്നെ പുതിയ 350 സിസി ജെ പ്ലാറ്റ്‌ഫോമിൽ പുതിയ ബുള്ളറ്റ് രാജ്യത്ത് അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisment

publive-image

അതേസമയം ഇന്ത്യൻ വിപണിയിൽ പുതിയ 350 സിസി ബോബറിനായി റോയൽ എൻഫീൽഡും പ്രവർത്തിക്കുന്നതായി ഒരു പുതിയ മാധ്യമ റിപ്പോർട്ട് അവകാശപ്പെടുന്നു. ഇത് ക്ലാസിക് 350-ന്റെ ഒരു പുതിയ വകഭേദമായിരിക്കും. ഇത്  റോയൽ എൻഫീൽഡിന്‍റെ ബെസ്റ്റ് സെല്ലറുമായി ഒന്നിലധികം അടിസ്ഥാന ഘടകങ്ങൾ പങ്കിടുമെന്ന് നിർദ്ദേശിക്കുന്നു.

പുതിയ റോയൽ എൻഫീൽഡ് 350 സിസി ബോബറിന് കാൻറിലിവേർഡ് റൈഡേഴ്‌സ് സീറ്റ് ഉള്ള സിംഗിൾ സീറ്റ് ലേഔട്ട് ആയിരിക്കും. മോട്ടോർസൈക്കിളിന് ഉയർത്തിയ ഹാൻഡിൽബാർ ഉണ്ട്. അത് കൂടുതൽ നേരായ റൈഡിംഗ് പൊസിഷൻ വാഗ്‍ദാനം ചെയ്യുന്നു. പുതിയ  റോയൽ എൻഫീൽഡ് 350 സിസി ബോബർ വയർ-സ്‌പോക്ക് വീലുകൾ, പരന്നതും നീളമുള്ളതുമായ എക്‌സ്‌ഹോസ്റ്റ് പൈപ്പ്, ഹെഡ്‌ലൈറ്റിന് മുകളിലുള്ള ചെറിയ ഹുഡ് എന്നിവയുമായാണ് വരുന്നത്.

യഥാർത്ഥ ക്ലാസിക് 350 ൽ നിന്ന് വ്യത്യസ്‍തമായി കാണുന്നതിന് മോട്ടോർസൈക്കിളിന് വ്യത്യസ്‍തമായ ശൈലിയിലുള്ള ടെയിൽ-ലാമ്പ് ഉണ്ടായിരിക്കും. അഞ്ച് സ്‍പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ 346 സിസി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എഞ്ചിനാണ് പുതിയ മോട്ടോർസൈക്കിളിന് കരുത്തേകുന്നത്. ഈ എഞ്ചിന് 20.2 bhp കരുത്തും 27 എൻഎം ടോര്‍ക്കും ഉത്പാദിപ്പിക്കാൻ കഴിയും. ജാവ പെരാക്കും ജാവ 42 ബോബറുമാണ് പുതിയ മോട്ടോർസൈക്കിൾ എതിരാളികൾ. ഏകദേശം രണ്ട് ലക്ഷം രൂപയാണ് ബൈക്കിന് പ്രതീക്ഷിക്കുന്ന വില.

Advertisment