മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഫ്ലാഗ്ഷിപ്പ് പ്രീമിയം എസ്‌യുവിയായ മഹീന്ദ്ര അൽടുറാസ് ജി4  വില്‍പ്പന അവസാനിപ്പിച്ചു; മഹീന്ദ്രയുടെ വെബ്‌സൈറ്റിൽ നിന്ന് വാഹനത്തെ ഒഴിവാക്കി; ഡീലർമാർ ഇതിനായുള്ള ബുക്കിംഗ് സ്വീകരിക്കുന്നതും നിര്‍ത്തി..

author-image
ടെക് ഡസ്ക്
New Update

മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഫ്ലാഗ്ഷിപ്പ് പ്രീമിയം എസ്‌യുവിയായ മഹീന്ദ്ര അൽടുറാസ് ജി4  വില്‍പ്പന അവസാനിപ്പിച്ചു. ഇപ്പോഴിതാ മഹീന്ദ്രയുടെ വെബ്‌സൈറ്റിൽ നിന്ന് വാഹനത്തെ ഒഴിവാക്കിയതായാണ് പുതിയ റിപ്പോര്‍ട്ട്. ഡീലർമാർ ഇതിനായുള്ള ബുക്കിംഗ് സ്വീകരിക്കുന്നത് നിര്‍ത്തി എന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ഫോര്‍ഡ് എന്‍ഡവറിനുശേഷം മറ്റൊരു ഫുള്‍ സൈസ് എസ്‌യുവി കൂടി ഇന്ത്യൻ വാഹന വിപണിയില്‍ നിന്നും വിട പറയുകയാണ്.

Advertisment

publive-image

അള്‍ടുറാസ് ജി4ന് ഉടനൊരു പകരക്കാരനെ മഹീന്ദ്ര ഇറക്കാന്‍ സാധ്യതയില്ല. അതിനാല്‍ എക്സ്.യു.വി 700 ആയിരിക്കും മഹീന്ദ്രയുടെ ഇനിമുതല്‍ ഫ്ലാഗ്ഷിപ്പ് മോഡൽ. സാങ്‌യോങ്ങിന്റെ പ്രീമിയം എസ്‌യുവി റെക്സ്റ്റണിനെയാണ് അള്‍ട്ടുറാസ് എന്ന പേരില്‍ മഹീന്ദ്ര ഇന്ത്യയിൽ പുറത്തിറക്കിയത്. 2016ലെ പാരിസ് ഓട്ടോഷോയിൽ പ്രദർശിപ്പിച്ച എൽഐവി-2 കൺസെപ്റ്റിൽ നിന്നും വികസിപ്പിച്ചിരിക്കുന്ന വാഹനം 2017ലാണ് യുകെ വിപണിയിലെത്തിയത്.

2018  ഫെബ്രുവരിയിൽ നടന്ന ദില്ലി ഓട്ടോ എക്സ്പോയില്‍ പ്രദർശിപ്പിച്ച വാഹനം 2018 നവംബറിലാണ് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. 2020 ഏപ്രിലിലാണ് ആള്‍ട്ടുറാസിന്‍റെ ബിഎസ്6 പതിപ്പിനെ കമ്പനി അവതരിപ്പിക്കുന്നത്. ടുവീല്‍ ഡ്രൈവ് ഫോര്‍വീല്‍ ഡ്രൈവ് എന്നീ രണ്ട് വേരിയന്റുകളില്‍ എത്തുന്ന ഈ വാഹനത്തിന് 28.69 ലക്ഷവും 31.69 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില.

ബിഎസ്-4 മോഡലിനെക്കാള്‍ ഒരു ലക്ഷം രൂപയോളം വില കൂടിയിരുന്നു.  2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തിന്‍റെ ഹൃദയം. 181 പിഎസ് പവറും 420 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിനും നല്‍കുന്നത്. മെഴ്‌സിഡസില്‍ നിന്നെടുത്ത ഏഴ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍.  വെര്‍ട്ടിക്കിള്‍ സ്ലാറ്റ് ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലൈറ്റ്, ഇലക്ട്രിക് സണ്‍റൂഫ്, സില്‍വര്‍ റൂഫ് റെയില്‍, 18 ഇഞ്ച് വലിപ്പമുള്ള അഞ്ച് സ്‌പോക്ക് അലോയി വീല്‍ എന്നിവയാണ് ആള്‍ട്ടുറാസിന്റെ എക്സ്റ്റീരിയറിനെ വേറിട്ടതാക്കുന്നു.

Advertisment