ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി വില വർദ്ധിപ്പിക്കുന്നതിന് തയ്യാറെടുക്കുന്നു; വില വർധനയുടെ വിശദാംശങ്ങൾ അറിയാം..

author-image
ടെക് ഡസ്ക്
New Update

ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി, 2023 ജനുവരി മുതൽ തങ്ങളുടെ ഉൽപ്പന്ന ശ്രേണിയില്‍ ഉടനീളം വില വർദ്ധിപ്പിക്കുന്നതിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. വില വർധന വേരിയന്റുകളിലും മോഡൽ അടിസ്ഥാനത്തിലും വ്യത്യസ്തമായിരിക്കും. കലണ്ടർ വർഷത്തിന്റെ തുടക്കത്തിൽ വാഹന നിർമ്മാതാക്കൾ വില വർദ്ധിപ്പിക്കുന്നത് വളരെ സാധാരണമാണ്. മൊത്തത്തിലുള്ള പണപ്പെരുപ്പവും സമീപകാല റെഗുലേറ്ററി ആവശ്യകതകളും കാരണം വർദ്ധിച്ച ചെലവ് സമ്മർദ്ദത്തിന് സാക്ഷ്യം വഹിക്കുന്നതായി കമ്പനി പറയുന്നു.

Advertisment

publive-image

ചെലവ് കുറയ്ക്കാനും വർധന ഭാഗികമായി നികത്താനും കമ്പനി പരമാവധി ശ്രമം നടത്തുമ്പോൾ, വിലവർദ്ധനവ് അത്യന്താപേക്ഷിതമാണെന്നും കമ്പനി പറയുന്നു. 2022 നവംബറിൽ, ഇന്തോ-ജാപ്പനീസ് വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി 132,395 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ മാസത്തെ 109,726 യൂണിറ്റുകളിൽ നിന്ന്. 2021 നവംബറിൽ 17,473 യൂണിറ്റുകളിൽ നിന്ന് 18,251 മിനി കാറുകൾ (ഓൾട്ടോ, എസ്-പ്രസ്സോ ഉൾപ്പെടെ) വിറ്റഴിക്കാൻ കമ്പനിക്ക് കഴിഞ്ഞു.

കോം‌പാക്റ്റ് വിഭാഗത്തിൽ സെലെരിയോ, ഇഗ്‌നിസ്, സ്വിഫ്റ്റ്, ബലേനോ, ഡിസയർ, മാരുതി സുസുക്കി 47 റെക്കോർഡ് ചെയ്‍തു. മുൻ വർഷം ഇതേ മാസത്തിലെ 57,019 യൂണിറ്റുകളിൽ നിന്ന്. ഗ്രാൻഡ് വിറ്റാര, ബ്രെസ, എർട്ടിഗ, എസ്-ക്രോസ് എന്നിവയുടെ 24,574 യൂണിറ്റുകളാണ് കമ്പനി റീട്ടെയിൽ ചെയ്‍തത്. അടുത്ത വർഷം മൂന്ന് പുതിയ മോഡലുകൾക്കൊപ്പം യുവി (യൂട്ടിലിറ്റി വെഹിക്കിൾ) ഉൽപ്പന്ന പോർട്ട്‌ഫോളിയോ വികസിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

മാരുതി ബലേനോ ക്രോസ്, അഞ്ച് ഡോർ മാരുതി ജിംനി, ടൊയോട്ട ഇന്നോവ ഹൈക്രോസ് അടിസ്ഥാനമാക്കിയുള്ള പുതിയ മൂന്ന്-വരി എംപിവി എന്നിവ ഇതിൽ ഉൾപ്പെടും. ജനുവരിയിൽ നടക്കുന്ന 2023 ഡൽഹി ഓട്ടോ എക്‌സ്‌പോയിൽ ഈ മൂന്ന് മോഡലുകളും ആദ്യമായി പൊതുപ്രദർശനം നടത്തും. പുതിയ മാരുതി സുസുക്കി എം‌പി‌വി അടിസ്ഥാനപരമായി ഇന്നോവ ഹൈക്രോസിന്റെ റീ-ബാഡ്‍ജ് ചെയ്‍ത പതിപ്പായിരിക്കും. അത് 2023 ജനുവരിയിൽ വിൽപ്പനയ്‌ക്കെത്തും.

Advertisment