Advertisment

ഹാച്ച്ബാക്ക്, സെഡാൻ സെഗ്‌മെന്റുകളിൽ ഒന്നിലധികം പുതിയ മോഡലുകൾ ഈ വർഷം ലോഞ്ച് ചെയ്‍തിട്ടുണ്ട്; ഈ വർഷം നമ്മുടെ നിരത്തിലെത്തിയ പുതിയ സെഡാനുകളുടെ ചില പ്രധാന വിശദാംശങ്ങൾ ഇതാ..

author-image
ടെക് ഡസ്ക്
New Update

എസ്‌യുവികൾ ലോഞ്ചുകളുടെ എണ്ണത്തില്‍ മുന്നില്‍ തുടരുമ്പോൾ, ഹാച്ച്ബാക്ക്, സെഡാൻ സെഗ്‌മെന്റുകളിൽ ഒന്നിലധികം പുതിയ മോഡലുകൾ ലോഞ്ച് ചെയ്‍തിട്ടുണ്ട്. ഈ വർഷം സ്‌കോഡ സ്ലാവിയ, ഫോക്‌സ്‌വാഗൺ വിർട്ടസ്, ഹോണ്ട സിറ്റി ഇ-എച്ച്ഇവി എന്നിവയുൾപ്പെടെ ഇടത്തരം സെഡാൻ സ്‌പെയ്‌സിൽ മൂന്ന് പ്രധാന ലോഞ്ചുകൾക്ക് ഇന്ത്യൻ വാഹന വിപണി സാക്ഷ്യം വഹിച്ചു.

Advertisment

publive-image

ഈ വർഷം നമ്മുടെ നിരത്തിലെത്തിയ പുതിയ സെഡാനുകളുടെ ചില പ്രധാന വിശദാംശങ്ങൾ ഇതാ..

  • സ്‌കോഡ സ്ലാവിയ/ഫോക്‌സ്‌വാഗൺ വിർട്ടസ്-

സ്കോഡ സ്ലാവിയ ഈ വർഷം ആദ്യം അവതരിപ്പിച്ചപ്പോൾ, ഫോക്‌സ്‌വാഗൺ വിർട്ടസ്  2022 ജൂണിൽ വിൽപ്പനയ്‌ക്കെത്തി. രണ്ട് സെഡാനുകളും ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ പ്രാദേശികവൽക്കരിച്ച MQB-A0-IN പ്ലാറ്റ്‌ഫോമിലാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. മാത്രമല്ല അവയുടെ മിക്ക സവിശേഷതകളും ഡിസൈൻ ഘടകങ്ങളും പവർട്രെയിനുകളും പങ്കിടുന്നു.

115 ബിഎച്ച്പി, 1.0 എൽ, 3-സിലിണ്ടർ ടിഎസ്ഐ പെട്രോൾ അല്ലെങ്കിൽ 121 ബിഎച്ച്പി, 1.5 എൽ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ എന്നിവയ്ക്കൊപ്പം സ്ലാവിയയും വിർറ്റസും ലഭിക്കും. ആദ്യത്തേത് മാനുവൽ ഗിയർബോക്‌സിനൊപ്പം 19.47kmpl ഉം ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ 18.07kmpl ഉം അവകാശപ്പെട്ട ഇന്ധനക്ഷമത നൽകുന്നു, രണ്ടാമത്തേത് 18.4kmpl വാഗ്ദാനം ചെയ്യുന്നു. രണ്ട് മോഡലുകൾക്കും 4561 എംഎം നീളവും 1752 എംഎം വീതിയും 1507 എംഎം ഉയരവും 2651 എംഎം വീൽബേസും ഉണ്ട്.

സ്‌കോഡ സ്ലാവിയ വില - 11.29 ലക്ഷം രൂപ - 18.40 ലക്ഷം രൂപ

ഫോക്‌സ്‌വാഗൺ വിർറ്റസ് വില - 11.32 ലക്ഷം രൂപ - 18.42 ലക്ഷം രൂപ

  • ഹോണ്ട സിറ്റി ഇ-എച്ച്.ഇ.വി-

2022 മെയ് മാസത്തിൽ ലോഞ്ച് ചെയ്‍ത ഹോണ്ട സിറ്റി ഹൈബ്രിഡ് രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ജോടിയാക്കിയ അറ്റ്കിൻസൺ സൈക്കിൾ 1.5 എൽ, 4-സിലിണ്ടർ പെട്രോൾ എഞ്ചിനുമായി വരുന്നു. ഗ്യാസോലിൻ യൂണിറ്റ് പരമാവധി 98 ബിഎച്ച്പി പവർ നൽകുന്നു. ഇലക്ട്രിക് സഹായത്തോടെ ഇത് 109 ബിഎച്ച്പി വാഗ്ദാനം ചെയ്യുന്നു. ടോർക്ക് ഫിഗർ 253 എൻഎം ആണ്. ഹൈബ്രിഡ് സെഡാൻ സിംഗിൾ, ഫിക്സഡ്-ഗിയർ അനുപാതത്തിലും എഞ്ചിൻ, ഇവി, ഹൈബ്രിഡ് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളിലും ലഭ്യമാണ്.

ഇത് ലിറ്ററിന് 26.5 കിലോമീറ്റർ മൈലേജ് നൽകുന്നു. ഹോണ്ട സിറ്റി ഹൈബ്രിഡിന് അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം  (ADAS)സഹിതം 37 ഹോണ്ട കണക്റ്റ് വിത്ത് സ്മാർട്ട് വാച്ച് ഇന്റഗ്രേഷൻ, ഓകെ ഗൂഗിൾ, അലക്‌സാ കോംപാറ്റിബിലിറ്റി, 8 സ്പീക്കർ പ്രീമിയം ഓഡിയോ സിസ്റ്റം, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിക്കൊപ്പം അപ്‌ഡേറ്റ് ചെയ്‌ത 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ സജ്ജീകരിച്ചിരിക്കുന്നു.

Advertisment