ടാറ്റയുടെ പുതിയ ടിയാഗോ ഇവിക്ക് ഒരു മാസത്തിനുള്ളിൽ 20,000 ബുക്കിംഗുകളോടെ മികച്ച പ്രതികരണം ലഭിച്ചു; 2023 ജനുവരി മുതൽ ഡെലിവറികൾ ആരംഭിക്കുന്ന ടിയാഗോ ഇവിയുടെ പുതിയ വിശേഷങ്ങൾ..

author-image
ടെക് ഡസ്ക്
New Update

ടാറ്റയുടെ പുതിയ ടിയാഗോ ഇവിക്ക് ഒരു മാസത്തിനുള്ളിൽ 20,000 ബുക്കിംഗുകളോടെ വാങ്ങുന്നവരിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചു. ടാറ്റ മോട്ടോഴ്‌സ് നിലവിൽ നെക്‌സോൺ ഇവിയും ടിഗോർ ഇവിയും വിൽക്കുന്നു, ടിയാഗോ ഇവിയുടെ ഡെലിവറികൾ 2023 ജനുവരി മുതൽ ആരംഭിക്കും.

Advertisment

publive-image

എന്നാൽ ഇതുവരെ ഒരു ശക്തനായ മത്സരാർഥി എത്താത്തതാണ് ടാറ്റയുടെ വളച്ചയുടെ അടിസ്ഥാനമെന്നാണ് എതിരാളികളുടെ അടക്കം പറച്ചിൽ. എന്നാൽ മറ്റൊരു ഇന്ത്യൻ വാഹന ഭീമനായ മഹീന്ദ്ര തങ്ങളുടെ  XUV400 ഇവി എന്ന കിടുക്കൻ മോഡലിനെ വിപണിയിലേക്ക് എത്തിക്കാൻ ഒരുങ്ങുകയാണ്. അടുത്ത വർഷത്തോടെ വിപണിയിൽ എത്തുമ്പോൾ ടാറ്റ നെക്സോൺ ഇവിയുമായി നേരിട്ട് ഏറ്റുമുട്ടുക എന്നതാണ് മഹീന്ദ്ര ഇലക്ട്രിക് എസ്‌യുവിയുടെ പ്രധാന ലക്ഷ്യം.

എന്നാൽ മഹീന്ദ്രയുടെ വാഹനത്തിന്റെ വിപണിയിലേക്കുള്ള വരവിന് മുന്നോടിയായി പുതിയൊരു നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ് ടാറ്റ. നെക്സോൺ ഇവിയുടെ 35,000 യൂണിറ്റുകളുടെ വിൽപ്പന പൂർത്തിയാക്കിയെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.  ഈ നേട്ടം അതിന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പോസ്റ്റ് ചെയ്തുകൊണ്ട് ടാറ്റ മോട്ടോഴ്‌സ് മഹീന്ദ്രയെ ചെറുതായൊന്നു കൊട്ടി എന്നാണ് പുതിയ വാര്‍ത്ത.

മഹീന്ദ്രയുടെ ഇലക്ട്രിക് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്ന 00 എന്ന അക്കത്തിനേക്കാൾ വലുതാണ് 35,000 എന്നാണ് ടാറ്റ പരസ്യത്തിലൂടെ പറയുന്നത്. നെക്സോൺ ഇവി ഇതുവരെ 35,000 യൂണിറ്റുകൾ വിറ്റഴിച്ചപ്പോൾ അതിന്റെ മുഖ്യ എതിരാളിയായ മഹീന്ദ്ര XUV400 ഇതുവരെ ലോഞ്ച് ചെയ്യാത്തതിനാൽ വിൽപ്പന കണക്കുകൾ ഒന്നും പറയാനില്ല. മഹീന്ദ്രയെ ക്രിയാത്മകമായി പരിഹസിച്ചുകൊണ്ട് ടാറ്റ മോട്ടോർസ് മഹീന്ദ്രക്കിട്ട് ഒന്നു കൊട്ടിയെന്ന് വാഹന പ്രേമികള്‍ അടക്കം പറയുന്നു.

Advertisment