Advertisment

ഈ വർഷത്തെ ഏറ്റവും വലിയ പുതിയ കാർ ലോഞ്ചുകളില്‍ ഒന്നായിരുന്നു മഹീന്ദ്ര സ്കോർപിയോ എൻ; ഇപ്പോൾ, കമ്പനി അതിന്റെ താഴ്ന്ന വേരിയന്റുകളുടെ വിതരണവും ആരംഭിച്ചിരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍..

author-image
ടെക് ഡസ്ക്
New Update

ഈവർഷത്തെ ഏറ്റവും വലിയ പുതിയ കാർ ലോഞ്ചുകളില്‍ ഒന്നായിരുന്നു മഹീന്ദ്ര സ്കോർപിയോ എൻ. കമ്പനി ഈ എസ്‌യുവിയുടെ വില ജൂണിൽ പ്രഖ്യാപിച്ചെങ്കിലും, 2022 സെപ്‌റ്റംബർ അവസാന വാരത്തിലാണ് അതിന്റെ ഡെലിവറി ആരംഭിച്ചത്. നവരാത്രി സീസണിൽ മാത്രം മഹീന്ദ്ര 7,000 യൂണിറ്റുകൾ വിതരണം ചെയ്‍തു. തുടക്കത്തിൽ, ടോപ്പ്-എൻഡ് Z8 L വേരിയന്‍റിന്‍റെ ഡെലിവറികൾക്ക് കമ്പനി മുൻഗണന നൽകിയിരുന്നു.

Advertisment

publive-image

ഇപ്പോൾ, കമ്പനി അതിന്റെ താഴ്ന്ന വേരിയന്റുകളുടെ വിതരണവും ആരംഭിച്ചിരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഒരു ഡീലർ സ്റ്റോക്ക് യാർഡിൽ സൂക്ഷിച്ചിരിക്കുന്ന സ്‍കോര്‍പിയോ എൻ Z4 വേരിയന്റിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഹാലൊജൻ ലാമ്പുകൾ, സ്റ്റീൽ വീലുകൾ, എൽഇഡി ടെയിൽലാമ്പുകൾ എന്നിവ ഉൾക്കൊള്ളുന്ന Z4 പെട്രോൾ മാനുവൽ വേരിയന്റാണിത്.

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഇലക്ട്രിക് പവർ സ്റ്റിയറിംഗ് (പെട്രോൾ)/ ഹൈഡ്രോളിക് പവർ സ്റ്റിയറിംഗ് (ഡീസൽ), സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, മാനുവൽ എസി യൂണിറ്റ് റിയർ എസി വെന്റുകളോട് കൂടിയ 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തുടങ്ങിയ സവിശേഷതകളോടെയാണ് എസ്‌യുവിയുടെ Z4 വേരിയന്റ് വരുന്നത്.

അപ്ഹോൾസ്റ്ററി, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ഹിൽ ഹോൾഡ് കൺട്രോൾ, ഹിൽ ഡിസന്റ് കൺട്രോൾ. ഇത് സിപ്പ്, സാപ്പ്, സൂം എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകൾ വാഗ്ദാനം ചെയ്യുന്നു. പുതിയ മഹീന്ദ്ര സ്കോർപിയോ N ന്റെ എഞ്ചിൻ സജ്ജീകരണത്തിൽ 2.0 ലിറ്റർ, ടർബോ-പെട്രോൾ, 2.2 ലിറ്റർ എംഹോക്ക് ഡീസൽ എന്നിവ ഉൾപ്പെടുന്നു.

Advertisment