Advertisment

ഉൽപ്പാദന ചെലവിൽ വമ്പൻ വർദ്ധനവ്; കാർ വില വർദ്ധിപ്പിക്കാനൊരുങ്ങി നിർമ്മാണ കമ്പനികൾ

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

രാജ്യത്ത് കാറുകളുടെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങി നിർമ്മാണ കമ്പനികൾ. നിലവിൽ, കാറുകളുടെ നിർമ്മാണ ചിലവ് വർദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വില വർദ്ധനവ് നടപ്പാക്കാൻ പദ്ധതിയിടുന്നത്. റിപ്പോർട്ടുകൾ പ്രകാരം, മെഴ്സിഡീസ് ബെൻസ്, കിയ ഇന്ത്യ, എംജി മോട്ടോർ എന്നീ കമ്പനികളാണ് വില വർദ്ധനവ് പ്രഖ്യാപിച്ചിരിക്കുന്നത്.

നിലവിൽ, ടാറ്റാ മോട്ടേഴ്സ്, മാരുതി സുസുക്കി തുടങ്ങിയ നിർമ്മാണ കമ്പനികൾ ഇതിനോടകം തന്നെ വില വർദ്ധനവ് പ്രഖ്യാപിച്ചിരുന്നു. 2023 ജനുവരി മുതലാണ് വാഹനങ്ങളുടെ വില വർദ്ധിക്കാൻ സാധ്യത.

ഔഡി വാഹനങ്ങളുടെ വിലയിൽ 1.7 ശതമാനം വരെ വില വർദ്ധനവ് ഉണ്ടാകുമെന്നാണ് കമ്പനി വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. ബെൻസ് 5 ശതമാനമാണ് വില വർദ്ധിപ്പിക്കുക. വിവിധ മോഡലുകൾക്കനുസൃതമായി കിയ 50,000 രൂപ വരെ വില ഉയർത്താൻ സാധ്യതയുണ്ട്.

എംജി മോട്ടോർ 2 ശതമാനം മുതൽ 3 ശതമാനം വരെയാണ് വില വർദ്ധിപ്പിക്കാൻ സാധ്യത. അതേസമയം, വിലയിലുണ്ടാകുന്ന വർദ്ധനവ് എത്രയെന്ന് റെനോ പ്രഖ്യാപിച്ചിട്ടില്ല.

Advertisment