അടുത്ത വർഷത്തിന്റെ തുടക്കത്തോടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എംജി മോട്ടോറിന്റെ ഇലക്ട്രിക് വാഹനം അരങ്ങേറും. ഇപ്പോഴിതാ വരാനിരിക്കുന്ന ഈ ഇവിയെക്കുറിച്ചുള്ള ചില പ്രധാന വിശദാംശങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് ഇലക്ട്രിക് കാർ അടുത്തിടെ ഗുജറാത്തിലെ റോഡുകളിൽ പരീക്ഷണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതായി എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
/sathyam/media/post_attachments/eZx5xbr28Ry5DGZZ99WE.jpg)
ഇന്ത്യയിലെ ചെറിയ, താങ്ങാനാവുന്ന ഇലക്ട്രിക്ക് വാഹനകൾക്കായി തിരയുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ പുതിയ ഇലക്ട്രിക് കാര്‍ എത്തുന്നത്. വുളിംഗ് എയർ ഇവി അടിസ്ഥാനമാക്കി എംജി മോട്ടോറിന്റെ വരാനിരിക്കുന്ന ഇലക്ട്രിക് കാർ അടുത്തിടെ ഗുജറാത്തിലെ വഡോദരയിലെ റോഡുകളിൽ പരീക്ഷണം നടത്തുന്ന വിവരങ്ങളാണ് പുറത്തുവന്നത്.
വഡോദരയില്‍ കണ്ടെത്തിയ പരീക്ഷണപ്പതിപ്പ് മൂന്ന് വാതിലുകളുള്ള മോഡലാണെന്ന് തോന്നുന്നു. രണ്ട് ടെയിൽലൈറ്റുകളെ ബന്ധിപ്പിക്കുന്ന പിൻഭാഗത്തിന്റെ മുഴുവൻ വീതിയിലും ഒരു ലൈറ്റ് ബാർ ഇവി വരാൻ സാധ്യതയുണ്ട്. ചതുരാകൃതിയിലുള്ള ഫോഗ് ലാമ്പുകളും ബോഡി കളർ ബമ്പറുകളും ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്. വരാനിരിക്കുന്ന എംജി ഇലക്ട്രിക് കാർ വുളിംഗ് എയർ ഇവിയുടെ റീബാഡ്‍ജ് ചെയ്‍ത ആവർത്തനമായിരിക്കും.
2,900 എംഎം നീളമുള്ളതിനാൽ ഇന്ത്യൻ റോഡുകളിലെ ഏറ്റവും ചെറിയ കാറായിരിക്കും ഇത്. മാരുതി സുസുക്കി ആൾട്ടോ 800, ടാറ്റ നാനോ എന്നിവയുടെ നീളം യഥാക്രമം 3,445 മില്ലീമീറ്ററും 3,099 മില്ലീമീറ്ററുമാണ്. വരാനിരിക്കുന്ന എംജി ഇലക്ട്രിക് കാർ ഒറ്റത്തവണ ചാർജ് ചെയ്‍താൽ 200 കിലോമീറ്ററിനും 300 കിലോമീറ്ററിനും ഇടയിൽ റേഞ്ച് നൽകുമെന്ന് പ്രതീക്ഷിക്കുന്നു.