2023 ഓട്ടോ എക്‌സ്‌പോയിൽ ഇലക്ട്രിക്ക് ടൂ വീലറുകളും ത്രീ വീലറുകളും ഉള്‍പ്പെടെ അഞ്ച് പുതിയ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുമെന്ന് കമ്പനി

New Update

ഗ്രീവ്സ് ഇലക്‌ട്രിക് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ് അതിന്റെ ഭാവിയിലെ ഇലക്ട്രിക്ക് പദ്ധതി വിശദാംശങ്ങള്‍ വെളിപ്പെടുത്തി.  2023 ഓട്ടോ എക്‌സ്‌പോയിൽ ഇലക്ട്രിക്ക് ടൂ വീലറുകളും ത്രീ വീലറുകളും ഉള്‍പ്പെടെ അഞ്ച് പുതിയ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. അതിവേഗം വളരുന്ന B2B, B2C വിഭാഗത്തില്‍ ഇത് ഇവി ഉപഭോക്തൃ ആവശ്യങ്ങൾ പരിഹരിക്കും എന്ന് കമ്പനി പറയുന്നു.

Advertisment

publive-image

കമ്പനിയുടെ ഈ പുതിയ ഇലക്ട്രിക് വാഹനങ്ങൾ ആധുനിക ഡിസൈൻ ഭാഷ.യിലാകും എത്തുക. അത് കർക്കശമായ എഞ്ചിനീയറിംഗിനെ പിന്തുണയ്‌ക്കുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു. ഭാവിയിലെ ഉപഭോക്തൃ പ്രതീക്ഷകൾ, ഇന്ത്യൻ റോഡ്-ഉപയോഗ വ്യവസ്ഥകൾ, പ്രവർത്തന സാമ്പത്തികശാസ്ത്രം എന്നിവയെ അഭിസംബോധന ചെയ്യാൻ ഉൽപ്പന്നങ്ങൾ രൂപകല്‍പ്പന ചെയ്‍തിരിക്കുന്നുവെന്നും കമ്പനി പറയുന്നു. ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡിൽ നിന്നുള്ള ആംപിയർ ടൂ വീലർ ശ്രേണിയുടെയും ത്രീ വീലർ ശ്രേണിയുടെയും ഡിസൈൻ പ്രചോദനം മാനുഷിക സാങ്കേതികവിദ്യയുടെ പ്രമേയത്തിൽ നിന്നാണ് എന്നും ഈ ഡിസൈൻ മികച്ച സാങ്കേതികവിദ്യയും സുരക്ഷയും ഒരുമിച്ച് കൊണ്ടുവരുന്നു എന്നും കമ്പനി പറയുന്നു.

പുതിയ ശ്രേണിയിൽ ഒരു പുതിയ ഇലക്ട്രിക്ക് സ്‍കൂട്ടറും അടുത്ത തലമുറ കാർഗോ 3-വീലർ ആശയവും ഉൾപ്പെടുന്നു. ഓരോ ഉൽപ്പന്നവും കമ്പനിയുടെ 'മേക്ക്-ഇൻ-ഇന്ത്യ' ഊർജം ഉൾക്കൊണ്ട് പ്രാദേശികവൽക്കരണത്തോടെയാണ് നിര്‍മ്മിക്കുക. ആഭ്യന്തരമായി ഉത്ഭവിച്ച ഘടകങ്ങള്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത് തുടരും എന്നും കമ്പനി പറയുന്നു. ഇരുചക്ര, മുച്ചക്ര വാഹന ശ്രേണിയില്‍ 33,000 യൂണിറ്റുകളുടെ എക്കാലത്തെയും ഉയർന്ന വിൽപ്പനയും ഗ്രീവ്‌സ് ഇലക്ട്രിക് രേഖപ്പെടുത്തി.

ഓട്ടോ എക്‌സ്‌പോ കമ്പനിക്കുള്ള ഒരു നാഴികക്കല്ലാണ് എന്ന് ആവേശകരമായ ഉൽപ്പന്ന പോർട്ട്‌ഫോളിയോയെക്കുറിച്ച് അഭിപ്രായപ്പെട്ട ഗ്രീവ്സ് കോട്ടൺ ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് വൈസ് ചെയർമാൻ നാഗേഷ് ബസവൻഹള്ളി പറഞ്ഞു. ടൂ വീലര്‍, ത്രീ വീലര്‍ ഉപഭോക്താക്കൾക്ക് അനുയോജ്യമായ ഉൽപ്പന്നങ്ങളുടെ വിപുലമായ ശ്രേണിയാണ് ഇതിന്റെ സവിശേഷത എന്നും തങ്ങളുടെ പുതിയ ആധുനിക ബ്രാൻഡ് ഐഡന്റിറ്റിയും ഡിസൈൻ ഭാഷയും സെഗ്‌മെന്റിലേക്ക് കൊണ്ടുവരുന്നത്  സാങ്കേതികവിദ്യയുടെ പ്രകടനമാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment