ചൈനീസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ബിവൈഡിയുടെ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് എസ്‌യുവിയായ അറ്റോ 3-ക്ക് ഗംഭീര വരവേല്‍പ്പ്. ഏതാനും ആഴ്ചകൾക്ക് മുമ്പ് പുറത്തിറക്കിയ അറ്റോ 3 ഇലക്ട്രിക് എസ്‌യുവിക്ക് ഇതിനോടകം തന്നെ കാര്യമായ പ്രതികരണം ലഭിച്ചിട്ടുണ്ട്. ഇന്ത്യയിൽ അവതരിപ്പിച്ച് ഒരു മാസത്തിനുള്ളിൽ അറ്റോ 3 1,500 ബുക്കിംഗുകൾ നേടിയതായി കമ്പനി സ്ഥിരീകരിച്ചു. 34 ലക്ഷം രൂപ വിലയുള്ള ബിവൈഡി അറ്റോ 3, എംജി ഇസെഡ്എസ് ഇവി, ഹ്യുണ്ടായി കോന ഇവി എന്നിവയ്‌ക്ക് മുകളിലുള്ള ഒരു പ്രീമിയം ഇലക്ട്രിക് എസ്‌യുവിയായിട്ടാണ് വിപണിയില്‍ സ്ഥാനം പിടിക്കുന്നത്.
/sathyam/media/post_attachments/4LqwIjCfLdHYstHILPxJ.jpg)
ബിവൈഡി അറ്റോ 3ക്ക് 200 hp യും 310 Nm പീക്ക് ടോർക്കും സൃഷ്ടിക്കാൻ കഴിയും. 7.3 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിന് കഴിയും, ഒറ്റ ചാർജിൽ 480 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. അടുത്ത വർഷം ദില്ലിയിൽ നടക്കുന്ന ഓട്ടോ എക്‌സ്‌പോയ്ക്ക് ശേഷം ജനുവരി അവസാനത്തോടെ അറ്റോ 3 യുടെ വിതരണം ആരംഭിക്കുമെന്ന് ബിവൈഡി അറിയിച്ചു. ഒക്ടോബറിൽ ഇലക്ട്രിക് എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിച്ചപ്പോൾ കമ്പനി ബുക്കിംഗും ആരംഭിച്ചിരുന്നു. ടോക്കൺ തുകയായ 50,000 നൽകി അറ്റോ 3 ബുക്ക് ചെയ്യാം .
ബിവൈഡി അറ്റോ 3യുടെ ഇലക്ട്രിക് മോട്ടോർ 200 hp പരമാവധി കരുത്തും 310 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. 7.3 സെക്കൻഡിനുള്ളിൽ നിശ്ചലാവസ്ഥയിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിന് കഴിയും. കൂടാതെ ഇക്കോ, നോർമൽ, സ്‌പോർട് എന്നീ മൂന്ന് റൈഡിംഗ് മോഡുകൾ ഓഫറിലുണ്ട്. ഈ ഇലക്ട്രിക് എസ്‌യുവിക്ക് ഒറ്റ ചാർജിൽ 521 കിലോമീറ്റർ റേഞ്ച് നല്‍കുമെന്ന് ARAI അവകാശപ്പെടുന്നു. അതേസമയം NEDC അവകാശപ്പെടുന്ന റേഞ്ച് 480 കിലോമീറ്ററാണ്.
ക്രിസ്റ്റൽ എൽഇഡി ഹെഡ്‌ലൈറ്റുകൾ, വൺ പീസ് എൽഇഡി ഫേസ്, ടെയിൽ സ്ട്രിപ്പുകൾ എന്നിവയ്‌ക്കൊപ്പം ഷാർപ്പ് ലുക്കിംഗ് ഫ്രണ്ട് ഫെയ്‌സുമായാണ് ഈ ഇലക്ട്രിക് എസ്‌യുവി വരുന്നത്. 18 ഇഞ്ച് വലിപ്പമുള്ള അലോയ് വീലുകളാണ് എസ്‌യുവിക്ക്. അകത്ത്, പനോരമിക് സൺറൂഫ്, തിരിക്കാൻ കഴിയുന്ന 12.8 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, 8-സ്പീക്കർ സൗണ്ട് സിസ്റ്റം, 360-ഡിഗ്രി പാർക്കിംഗ് ക്യാമറ തുടങ്ങിയ ഫീച്ചറുകള്‍ അറ്റോ3 വാഗ്‍ഗദാനം ചെയ്യുന്നു.