/sathyam/media/post_attachments/CDhfeYSlJ1geA8k8LfSk.jpg)
ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഇ​രു​ച​ക്ര-​മു​ച്ച​ക്ര വാ​ഹ​ന നി​ര്‍മാ​താ​ക്ക​ളാ​യ ബ​ജാ​ജ് ഓ​ട്ടൊ, പു​ന​ര്‍രൂ​പ​ക​ല്‍പ്പ​ന ചെ​യ്ത "ദ ​ഓ​ള്‍ ന്യൂ ​പ​ള്‍സ​ര്‍ പി 150' ​ഇ​ന്ത്യ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു. പ​രി​ഷ്​ക​രി​ച്ച​തും ക​രു​ത്തു​റ്റ​തു​മാ​യ 150 സി​സി എ​ൻ​ജി​നും ആ​ധു​നി​ക​വും സ്പോ​ട്ടി​യു​മാ​യ രൂ​പ​ക​ല്‍പ്പ​ന​യും ആ​ക​ര്‍ഷ​ക​ത്വ​വും മി​ക​ച്ച യാ​ത്രാ​നു​ഭ​വ​വും പ്ര​ദാ​നം ചെ​യ്യും.
250സി​സി (എ​ന്‍ 250, എ​ഫ് 250), 160സി​സി (എ​ന്‍ 160) പ​തി​പ്പു​ക​ള്‍ക്ക് ശേ​ഷം പ​ള്‍സ​റി​ന്‍റെ മൂ​ന്നാ​മ​ത്തെ എ​ഡി​ഷ​നാ​ണ് ഓ​ള്‍ ന്യൂ ​പ്ലാ​റ്റ്ഫോ​മി​ല്‍ പു​റ​ത്തി​റ​ങ്ങു​ന്ന​ത്. ഭാ​രം ല​ഘൂ​ക​രി​ച്ച് സ്പോ​ട്ടി രൂ​പ​ക​ല്‍പ്പ​ന, കാ​ഴ്ച​യി​ല്‍ പു​തു​മ ന​ല്‍കു​ന്ന എ​യ​റോ​ഡൈ​നാ​മി​ക് ത്രീ​ഡി ഫ്ര​ണ്ട്, ര​ണ്ട് നി​റ​ങ്ങ​ള്‍, കൂ​ടു​ത​ല്‍ നി​വ​ര്‍ന്നി​രി​ക്കാ​വു​ന്ന സീ​റ്റി​ങ്ങോ​ടു കൂ​ടി​യ സിം​ഗി​ള്‍ ഡി​സ്​ക് പ​തി​പ്പ്, സ്പ്ലി​റ്റ് സീ​റ്റോ​ടു കൂ​ടി​യ​തും സ്പോ​ര്‍ട്ടി​യു​മാ​യ ട്വി​ന്‍ ഡി​സ്​ക് പ​തി​പ്പ് എ​ന്നി​വ​യാ​ണ് ന​വീ​ക​രി​ച്ച പ​ള്‍സ​ര്‍ പി 150​യു​ടെ പ്ര​ധാ​ന സ​വി​ശേ​ഷ​ത​ക​ള്‍.
ക​രു​ത്തു​റ്റ 149.68 സി​സി എ​ൻ​ജി​നാ​ണ് പു​തി​യ പ​തി​പ്പി​ന്. 8500 ആ​ര്‍പി​എ​മ്മി​ല്‍ 14.5 പി​എ​സ് പ​വ​ര്‍, പ​ര​മാ​വ​ധി ടോ​ര്‍ക്ക് 6000 ആ​ര്‍പി​എ​മ്മി​ല്‍ 13.5 ടോ​ര്‍ക്ക് എ​ന്നി​വ പ്ര​ദാ​നം ചെ​യ്യും. ഏ​റ്റ​വും വ​ലി​യ സ​വി​ശേ​ഷ​ത ഉ​പ​യോ​ഗി​ക്കാ​വു​ന്ന ആ​ര്‍പി​എം റേ​ഞ്ചി​ല്‍ ടോ​ര്‍ക്കി​ന്‍റെ 90 ശ​ത​മാ​ന​വും ല​ഭ്യ​മാ​വു​മെ​ന്ന​താ​ണ്.
പ​ള്‍സ​റി​ന്‍റെ 2021ല്‍ ​അ​വ​ത​രി​പ്പി​ച്ച നെ​ക്സ്റ്റ് ജെ​ന്‍ പ്ലാ​റ്റ്ഫോ​മി​ലാ​ണ് പു​തി​യ വാ​ഹ​നം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. സിം​ഗി​ള്‍ ഡി​സ്​ക് (സിം​ഗി​ള്‍ സീ​റ്റ്) ട്വി​ന്‍ ഡി​സ്​ക് (സ്പ്ലി​റ്റ് സീ​റ്റ്) എ​ന്നി​ങ്ങ​നെ ര​ണ്ട് പ​തി​പ്പു​ക​ളി​ലാ​ണ് പു​തി​യ പ​ള്‍സ​ര്‍ ല​ഭ്യ​മാ​വു​ക.
ട്വി​ന്‍ ഡി​സ്​ക് വ​ക​ഭേ​ദ​ത്തി​ന് 1,19,750 രൂ​പ​യും, സിം​ഗി​ള്‍ ഡി​സ്​കി​ന് 1,16,749 രൂ​പ​യു​മാ​ണ് കൊ​ച്ചി എ​ക്സ്ഷോ​റൂം വി​ല. റേ​സി​ങ് റെ​ഡ്, ക​രീ​ബി​യ​ന്‍ ബ്ലൂ, ​ഇ​ബോ​ണി ബ്ലാ​ക്ക് ബ്ലൂ, ​ഇ​ബോ​ണി ബ്ലാ​ക്ക് വൈ​റ്റ്, ഇ​ബോ​ണി ബ്ലാ​ക്ക് റെ​ഡ് എ​ന്നീ അ​ഞ്ച് നി​റ​ങ്ങ​ളി​ല്‍ കൊ​ച്ചി ഉ​ള്‍പ്പെ​ടെ​യു​ള്ള ഷോ​റൂ​മു​ക​ളി​ല്‍ ഇ​രു പ​തി​പ്പു​ക​ളും ല​ഭ്യ​മാ​വും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us