ഇന്ത്യൻ കാർ വിപണിയിൽ എസ്‍യുവികളോടുള്ള പ്രിയം അടുത്തകാലത്തായി കൂടിക്കൂടി വരികയാണെങ്കിലും സെഡാൻ കാറുകളോടുള്ള ഉപഭോക്താക്കളുടെ അടുപ്പം ഇതുവരെ കുറഞ്ഞിട്ടില്ല; ഇന്ത്യൻ വാഹന വിപണിയില്‍ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ അഞ്ച് സെഡാൻ കാറുകളെക്കുറിച്ചുള്ള വിവരങ്ങൾ ഇതാ..

author-image
ടെക് ഡസ്ക്
New Update

കോം‌പാക്റ്റ് എസ്‌യുവി സെഗ്‌മെന്റിന്റെ ഇന്ത്യയിലെ പ്രവേശനത്തോടെയാണ് സെഡാനുകളുടെ വില്‍പ്പനയിടിവ് ആരംഭിച്ചത്. എന്നാല്‍ എസ്‌യുവികൾ ഇഷ്‍ടപ്പെടാത്ത ആളുകൾ ഇപ്പോഴും സെഡാൻ കാറുകൾ വാങ്ങാൻ താല്‍പ്പര്യപ്പെടുന്നുണ്ട്.  അവ ഏറ്റവും സൗകര്യപ്രദമാണ് എന്നതുതന്നെ മുഖ്യകാരണം. പരമാവധി ബൂട്ട് സ്പേസ് ഈ വാഹനങ്ങളിൽ ലഭ്യമാണ്.

Advertisment

publive-image

പ്രത്യേകിച്ചും സെഡാനുകളുമായി ദീർഘദൂര യാത്ര ചെയ്യാൻ ഇഷ്‍ടപ്പെടുന്നവർക്ക് ഇക്കാരണങ്ങള്‍കൊണ്ടുതന്നെ ഇത് തികച്ചും പ്രയോജനകരമാണ്.  പരമാവധി യാത്രാ സുഖം നൽകുന്ന സെഗ്മെന്റാണിത്. നിലവിൽ, നിരവധി കോംപാക്റ്റ് സെഡാൻ / സെഡാൻ കാറുകൾ വിപണിയില്‍ ഉണ്ട്. ഇതാ ഇന്ത്യൻ വാഹന വിപണിയില്‍ കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ അഞ്ച് സെഡാൻ കാറുകളെക്കുറിച്ചുള്ള വിവരങ്ങൾ..

  • ടാറ്റ ടിഗോർ

ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ കാറുകളുടെ പട്ടികയിൽ ടാറ്റ ടിഗോർ ഇടം നേടി. കഴിഞ്ഞ മാസം 4,301 യൂണിറ്റുകൾ വിറ്റഴിച്ചു. മുൻ വർഷം ഇതേ കാലയളവിൽ 1,785 യൂണിറ്റായിരുന്നു വില്‍പ്പന.  ഇത്തവണ കമ്പനിയുടെ 2,516 യൂണിറ്റുകളിൽ കൂടുതൽ വിറ്റഴിച്ചിട്ടുണ്ട്. 141 ശതമാനമാണ് വാര്ഷിക വളര്‍ച്ച. അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും വിലകുറഞ്ഞ കാർ കൂടിയാണിത്.

  • ഹോണ്ട അമേസ്

ഹോണ്ട അമേസിന്റെ വില്‍പ്പന മാന്ത്രികത ഇപ്പോൾ മങ്ങിത്തുടങ്ങിയെന്നു വേണം കരുതാൻ. മുൻ വര്‍ഷത്തെ ഇതേ കാലയളവിലെ അമേസിന്റെ 2,344 യൂണിറ്റ് വില്‍പ്പനയെ അപേക്ഷിച്ച് കഴിഞ്ഞ മാസം 3,890 യൂണിറ്റുകളാണ് ഹോണ്ട വിറ്റത്. ഇത്തവണ കമ്പനി 1,546 യൂണിറ്റുകൾ കൂടുതൽ വിറ്റഴിച്ചു. ഇത്തവണ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മൂന്നാമത്തെ കാറായി ഇത് മാറി.

  • ഹ്യുണ്ടായി ഓറ

ഹ്യൂണ്ടായ് ഓറ നാലാം സ്ഥാനത്താണ്. കഴിഞ്ഞ മാസം ഈ കാറിന്റെ 4,248 യൂണിറ്റുകൾ കമ്പനി വിറ്റഴിച്ചപ്പോൾ കഴിഞ്ഞ വർഷം ഇതേമാസം ഇത് 2,701 യൂണിറ്റ് മാത്രമായിരുന്നു. ഇത്തവണ കമ്പനി 1547 യൂണിറ്റുകളിൽ കൂടുതൽ വിറ്റഴിച്ചു. രൂപകൽപ്പനയുടെ കാര്യത്തിൽ, ഓറ വളരെയധികം മതിപ്പുളവാക്കുന്നു.

  • ഹോണ്ട സിറ്റി

ഹോണ്ട സിറ്റി കഴിഞ്ഞ മാസം വില്‍പ്പനയില്‍ അഞ്ചാം സ്ഥാനത്തായിരുന്നു. ഈ നവംബറില്‍ 2,711 സിറ്റി കാറുകൾ ഹോണ്ട വിറ്റഴിച്ചപ്പോൾ കഴിഞ്ഞ വർഷം ഇത് 2,666 യൂണിറ്റായിരുന്നു. ഇത്തവണ 45 കാറുകള്‍ കൂടുതല്‍ വിറ്റു.  ഇപ്പോൾ ഈ കാറിന്റെ വിൽപ്പന തുടർച്ചയായി കുറയുന്നു. പക്ഷേ അതിന്റെ വിൽപ്പന ഇപ്പോഴും ഹ്യുണ്ടായി വെർണയ്ക്കും മാരുതി സിയാസിനും മുകളിലാണ്.

Advertisment