/sathyam/media/post_attachments/WKZNI9sLze9vfWGZri4u.jpg)
കുറഞ്ഞ കാലയളവ് കൊണ്ട് ജനപ്രീതി നേടിയ ഓഡി ക്ലബ്ബ് റിവാർഡ് പ്രോഗ്രാം കൂടുതൽ ശക്തിപ്പെടുത്തുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഓഡി ക്ലബ്ബ് റിവാർഡ് പ്രോഗ്രാം ഇത്തവണ കൂടുതൽ ബ്രാൻഡുകളുടെ പങ്കാളിത്തമാണ് ഉറപ്പുവരുത്തിയിരിക്കുന്നത്.
ഇതോടെ, ഓഡി ക്ലബ് റിവാർഡ് പ്രോഗ്രാമിന് കീഴിൽ 150ലധികം പങ്കാളികളായി. പ്രമുഖ ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളാണ് ഓഡി. ഇത്തവണ അജിയോ ലക്സ്, ട്രൂഫിറ്റ് ആൻഡ് ഹിൽ, ഒബ്റോയ് ഹോട്ടൽസ്, മോണ്ട് ബ്ലാങ്ക്, ലക്ഷ്വറി ചാർട്ടേഴ്സ് ബൈ അവിയോൺ പ്രൈവ് തുടങ്ങിയ പ്രശസ്ത ബ്രാൻഡുകളാണ് പങ്കാളിത്തം ഉറപ്പിച്ചിരിക്കുന്നത്.
ഉപഭോക്താക്കൾക്കായി നിരവധി തരത്തിലുള്ള സേവനങ്ങളാണ് ഓഡി ക്ലബ് റിവാർഡ് പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നത്. ക്യുറേറ്റഡ് അനുഭവങ്ങൾ, സവിശേഷ ഹോളിഡേകൾ, ആഡംബര ഷോപ്പിംഗ് തുടങ്ങി സമാനതകളില്ലാത്ത ആഡംബരം ഓഡി ഉപഭോക്താക്കൾക്ക് ആസ്വദിക്കാൻ സാധിക്കും.