ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായി മോട്ടോർ നിരവധി പുതിയ മോഡലുകളും ഫെയ്‌സ്‌ലിഫ്റ്റുകളും പുറത്തിറക്കുന്നു; 2023 ഓട്ടോ എക്‌സ്‌പോയിൽ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ്, അയോണിക് 5 ഇലക്ട്രിക് ക്രോസ്ഓവർ, മൈക്രോ എസ്‌യുവി കൺസെപ്റ്റ് എന്നിവ പ്രദർശിപ്പിക്കും..

author-image
ടെക് ഡസ്ക്
New Update

പുതിയ 2023 ഹ്യുണ്ടായ് ഗ്രാൻഡ് i10 നിയോസ് 2023 മധ്യത്തോടെ ഷോറൂമുകളിൽ എത്തുമെന്നും പുതിയ ഹ്യുണ്ടായി ഓറ വർഷാവസാനത്തോടെ എത്തുമെന്നും ആണ് പുതിയ റിപ്പോര്‍ട്ടുകള്‍. പുതുക്കിയ ഗ്രാൻഡ് i10 നിയോസ് ബ്രാൻഡിന്റെ സെൻസസ് സ്‌പോർട്ടിനസ് ഡിസൈൻ ഭാഷയും പുതുതായി രൂപകൽപന ചെയ്‍ത ഫ്രണ്ട് ബമ്പറും ബമ്പറിന് സമീപം ബൂമറാംഗ് ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളും ഉൾക്കൊള്ളുന്നു.

Advertisment

publive-image

പുതിയ അലോയി വീലുകളുമായി ഹാച്ച്ബാക്ക് എത്തിയേക്കും. ക്യാബിനിലും ചില മാറ്റങ്ങൾ വരുത്തും. പുതിയ ഹ്യൂണ്ടായ് ഗ്രാൻഡ് i10 നിയോസിന് പുതിയ ഇന്റീരിയർ തീമും അപ്ഹോൾസ്റ്ററിയും ലഭിച്ചേക്കാം. അതേസമയം എഞ്ചിനില്‍ മാറ്റങ്ങളൊന്നും വരുത്താൻ സാധ്യതയില്ല.

ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് യഥാക്രമം 114Nm-ൽ 83bhp-ഉം 172Nm-ൽ 100bhp-ഉം നൽകുന്ന 1.2L നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0L ടർബോ പെട്രോൾ എഞ്ചിനുകൾ ഉപയോഗിക്കുന്നത് തുടരും. സിഎൻജി ഇന്ധന പതിപ്പും ഓഫറിലുണ്ടാകും. അകത്തും പുറത്തും ചെറിയ മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട്. പുതുക്കിയ ഗ്രാൻഡ് i10 നിയോസിന് സമാനമായി, കോം‌പാക്റ്റ് സെഡാൻ ഹ്യുണ്ടായിയുടെ സെൻസസ് സ്‌പോർട്ടിനസ് ഡിസൈൻ ഭാഷ അവതരിപ്പിക്കും.

പുതുതായി രൂപകൽപന ചെയ്ത ഫ്രണ്ട് ഗ്രിൽ, പുതുക്കിയ ഫ്രണ്ട് ബമ്പർ, ഹെഡ്‌ലാമ്പുകൾ എന്നിവയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ കോം‌പാക്റ്റ് സെഡാനില്‍ കമ്പനി ഒരു പുതിയ കൂട്ടം അലോയ് വീലുകൾ നല്‍കിയേക്കാം. പുതുക്കിയ മോഡൽ ലൈനപ്പ് ഡീസൽ എഞ്ചിൻ ഒഴിവാക്കുകയും 83bhp, 1.2L, 4-സിലിണ്ടർ പെട്രോൾ, 100bhp, 1.0L, 3-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാക്കുകയും ചെയ്യും.

Advertisment